ഇന്ത്യയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ആദ്യ വിമാനത്താവളം ഏത്?

HIGHLIGHTS
  • ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC)നിലവിൽ വന്നു
cochin-international-airport-1
SHARE

∙കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം രാഷ്‌ട്രപതി കെ.ആർ. നാരായണൻ നിർവഹിച്ചു (1999). ഇന്ത്യയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ആദ്യ വിമാനത്താവളം. 

∙പത്രപ്രവർത്തനത്തിലെ ധീരതയുടെ പ്രതീകമായ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള നെയ്യാറ്റിൻകരയിൽ ജനിച്ചു (1878). ദിവാൻ പി. രാജഗോപാലാചാരിയുടെ നയങ്ങളെ വിമർശിച്ചതിന്റെ പേരിൽ 1910 ൽ തിരുവിതാംകൂറിൽ നിന്നു നാടുകടത്തപ്പെട്ടു.

∙ആർ. ബാലകൃഷ്‌ണപിള്ളയുടെ വിവാദമായ 'പഞ്ചാബ് മോഡൽ' പ്രസംഗം എറണാകുളം രാജേന്ദ്ര മൈതാനിയിൽ (1985). തുടർന്ന് അദ്ദേഹത്തിനു മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്നു. 

∙കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ജനിച്ചു (1956). കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായി. 

∙ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ ആശ്രമം അഹമ്മദാബാദിലെ കൊച്ചറാബിൽ ആരംഭിച്ചു (1915). 1917 ൽ ഇതു സബർമതി തീരത്തേക്കു മാറ്റി. 

∙ഗൾഫ് രാജ്യങ്ങളുടെ രാഷ്ട്രീയ -സാമ്പത്തിക സഹകരണം ലക്ഷ്യമിട്ട് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC)നിലവിൽ വന്നു (1981). സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നിവയാണ് അംഗരാജ്യങ്ങൾ.

English Summary: Exam Guide - May 25 - Today in history

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA