സർവകലാശാലകളിലെ 7 തസ്തികകളിലേക്കു പിഎസ്‌സി വിജ്ഞാപനം

omr
Representative Image. Photo Credit: Kumar Jatinder/ Shutterstock.com
SHARE

കേരളത്തിലെ സർവകലാശാലകളിലെ 7 തസ്തികകളിലേക്കു വിജ്ഞാപനം ഇറക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു.

യൂണിവേഴ്സിറ്റി എൻജിനീയർ, പ്രോഗ്രാമർ, അസി.എൻജിനീയർ (സിവിൽ), പ്രഫഷനൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി), ഓവർസീയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ, ഡ്രൈവർ കം ഓഫിസ് അറ്റൻഡർ (ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) തസ്തികകളിലേക്കാണു വിജ്ഞാപനം പ്രസിദ്ധീകരിക്കുക.

ചുരുക്കപ്പട്ടിക

കോളജ് വിദ്യാഭ്യാസ വകുപ്പിൽ ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, സുവോളജി, സോഷ്യോളജി,സൈക്കോളജി, ജ്യോഗ്രഫി, ഫിസിക്സ്, കെമിസ്ട്രി, ഇസ്‌ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, മലയാളം, സംസ്കൃതം(ജ്യോതിഷം) എന്നീ വിഷയങ്ങളുടെ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കും കൃഷി വകുപ്പിൽ അഗ്രികൾചർ ഓഫിസർ (പട്ടികവർഗം) തസ്തികയിലേക്കുമുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

സാധ്യതാ പട്ടിക

ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2/ടൗൺ പ്ലാനിങ് സർവേയർ ഗ്രേഡ് 2 തസ്തികയിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

പരീക്ഷ, അഭിമുഖം

ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഡയറ്റീഷ്യൻ ഗ്രേഡ് 2 , അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (എൽസി/എഐ) തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടിസ് (പോളിടെക്നിക്) തസ്തികയിലേക്ക് അഭിമുഖം നടത്തും.

English Summary: Kerala PSC Notification Non Teaching Staff Rrecruitment In Universities

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA