പിഎസ്‌സി ഹൈസ്കൂൾ ടീച്ചർ വിജ്ഞാപനം, ശമ്പളം: 29,200-62,400 രൂപ

HIGHLIGHTS
  • ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽതന്നെ ബിഎഡ്/ബിറ്റി ബിരുദവും
career
Representative Image. Photo Credit: SnowWhiteimages/ Shutterstock.com
SHARE

പിഎസ്‌സി ഹൈസ്കൂൾ ടീച്ചർ വിജ്ഞാപനം

കാറ്റഗറി നമ്പർ: 203/20 21 

ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്)

മലയാളം മാധ്യമം 

വിദ്യാഭ്യാസം 

ശമ്പളം: 29,200-62,400 രൂപ (PR) 

∙ഒഴിവ്: ജില്ലാടിസ്ഥാനത്തിൽ. കണക്കാക്കപ്പെട്ടിട്ടില്ല

∙നേരിട്ടുള്ള നിയമനം. തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ. ഓരോ ജില്ലയ്ക്കും പ്രത്യേകം റാങ്ക് ലിസ്റ്റ് തയാറാക്കും. 3% ഒഴിവുകൾ Locomotor Disabiltiy/Cerebral palsy, Hearing impairment, Low vision, Blindness എന്നീ ഭിന്നശേഷി വിഭാഗങ്ങൾക്കു സംവരണം.

∙പ്രായം: 18-40 (02.01.1981 നും 01.01.2003 നും ഇടയിൽ ജനിച്ചവർ; രണ്ടു തീയതിയും ഉൾപ്പെടെ). പട്ടികവിഭാഗത്തിനും മറ്റു പിന്നാക്ക വിഭാഗത്തിനും നിയമാനുസൃത ഇളവ്. 

∙യോഗ്യത:
1) ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽതന്നെ ബിഎഡ്/ബിറ്റി ബിരുദവും (ബന്ധപ്പെട്ട വിഷയങ്ങൾ ചുവടെ) 2) കേരള സർക്കാർ നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടെറ്റ്) പാസാകണം. ബന്ധപ്പെട്ട വിഷയത്തിൽ സിടെറ്റ്/നെറ്റ്/സെറ്റ്/എംഫിൽ/പിഎച്ച്ഡി/ ഏതെങ്കിലും വിഷയത്തിൽ എംഎഡ് യോഗ്യത നേടിയവരെ ടെറ്റ് യോഗ്യത നേടണമെന്ന വ്യവസ്ഥയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

∙ബന്ധപ്പെട്ട വിഷയത്തിലെ എംഫിൽ കേരളത്തിലെ അംഗീകൃത സർവകലാശാലയുടേതോ കേരളത്തിലെ ഏതെങ്കിലും അംഗീകൃത സർവകലാശാല തത്തുല്യമായി അംഗീകരിച്ചതോ ആയിരിക്കണം ∙ഹിസ്റ്ററി, ഇക്കണോമിക്സ്, ജ്യോഗ്രഫി, പൊളിറ്റിക്സ്, കൊമേഴ്സ്, ഫിലോസഫി, മ്യൂസിക്, സോഷ്യാളജി ഇവയിൽ ഏതെങ്കിലും ഐച്ഛിക വിഷയമായെടുത്തു ബിരുദം നേടിയിരിക്കണം 

∙ബികോമും ബിഎഡ് കൊമേഴ്സ് യോഗ്യതയും ഉള്ളവരെ ഈ തസ്തികയ്ക്കു  പരിഗണിക്കും 

∙റൂറൽ ഉന്നത വിദ്യാഭ്യാസ നാഷനൽ കൗൺസിലിന്റെ റൂറൽ സർവീസ് ഡിപ്ലോമയും ഡിഗ്രിക്കു തുല്യമായി പരിഗണിക്കും 

∙മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്റെ ബിഎഎഡ് (സോഷ്യൽ സ്റ്റഡീസ്, ഇംഗ്ലിഷ്). ഇന്റഗ്രേറ്റഡ് കോഴ്സ് നേടിയവർക്കും അപേക്ഷിക്കാം 

∙ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം നേടിയവർക്കും അതതു വിഷയത്തിൽ ബിഎഡ്/ബിറ്റി യോഗ്യതയുള്ളപക്ഷം അപേക്ഷിക്കാം. 

∙ഈ യോഗ്യതകളും സ്വീകരിക്കും: a) ഇസ്‌ലാമിക് ഹിസ്റ്ററി, ഉറുദു എന്നിവ ഡബിൾ മെയിനായുള്ള ബിഎ ഡിഗ്രിയും സോഷ്യൽ സ്റ്റഡീസിൽ ബിഎഡും b) ഇസ്‌ലാമിക് ഹിസ്റ്ററി മെയിൻ ആയും ജനറൽ ഇക്കണോമിക്സും ഇന്ത്യൻ ഹിസ്റ്ററിയും സബ്സിഡിയറിയായുമുള്ള ബിഎ ഡിഗ്രിയും ഹിസ്റ്ററിയിൽ ബിഎഡും c) ഇസ്‌ലാമിക് ഹിസ്റ്ററിയും അറബിക്കും മെയിനായ ബിഎ ഡിഗ്രിയും ഹിസ്റ്ററിയിൽ ബിഎഡും d) ഇസ്‌ലാമിക് ഹിസ്റ്ററി മെയിനും ജനറൽ ഇക്കണോമിക്സും പൊളിറ്റിക്കൽ സയൻസും സബ്സിഡിയറിയും ആയ ബിഎ ഡിഗ്രിയും ഹിസ്റ്ററിയിൽ ബിഎഡും e) ഇസ്‌ലാമിക് ഹിസ്റ്ററിയും അറബിക്കും മെയിനായ ബിഎ ഡിഗ്രിയും സോഷ്യൽ സ്റ്റഡീസിൽ ബിഎഡും f) ഇസ്‌ലാമിക് ഹിസ്റ്ററി മെയിനും ഇന്ത്യൻ ഹിസ്റ്ററിയും പൊളിറ്റിക്കൽ സയൻസും സബ്സിഡിയറിയുമായ ബിഎ ഡിഗ്രിയും ഹിസ്റ്ററിയിലോ സോഷ്യൽ സ്റ്റഡീസിലോ ബിഎഡും g) ഇസ്‌ലാമിക് ഹിസ്റ്ററി മെയിനും പൊളിറ്റിക്കൽ സയൻസും ജനറൽ ഇക്കണോമിക്സും സബ്സിഡിയറിയുമായ ബിഎ ഡിഗ്രിയും സോഷ്യൽ സ്റ്റഡീസിൽ ബിഎഡും h) ഇസ്‌ലാമിക് ഹിസ്റ്ററി മെയിനും ഔട്ട്ലൈൻസ് ഓഫ് ഇന്ത്യൻ കൾചർ ആൻഡ് ഫ്രീഡം മൂവ്മെന്റും പൊളിറ്റിക്കൽ സയൻസും സബ്സിഡിയറിയുമായ ബിഎ ഡിഗ്രിയും സോഷ്യൽ സ്റ്റഡീസിൽ ബിഎഡും. 

∙ഗവൺമെന്റ് നഴ്സറി/പ്രൈമറി സ്കൂളുകളിലെ നിശ്ചിത യോഗ്യതയുള്ള ബിരുദധാരികളായ അധ്യാപകർക്കു പ്രായപരിധിയിൽ ഇളവ് അനുവദിക്കും. ഇവർ ബന്ധപ്പെട്ട അധികാരിയിൽനിന്നു ലഭിച്ച സർട്ടിഫിക്കറ്റുകൾ കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം. 

∙മേൽപറഞ്ഞ മുൻഗണനകൾക്കും ഉയർന്ന പ്രായപരിധിയിൽ ഇളവിനോ ഉയർന്ന പ്രായപരിധിയിൽനിന്ന് ഒഴിവാക്കാനോ വൺ ടൈം റജിസ്ട്രേഷൻ പ്രൊഫൈലിലെ വെയ്‌റ്റേജ് ആൻഡ് പ്രിഫറൻസ് ലിങ്ക് വഴി അവകാശപ്പെടണം.  ww.keralapsc.gov.in

English Summary:  High School Social Science Teacher Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA