ADVERTISEMENT

ചോദ്യം: ജെഡിസി, എച്ച്ഡിസി കോഴ്സുകൾക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എന്താണ് ? എവിടെയൊക്കെ പഠിക്കാം ? തൊഴിൽസാധ്യത 

വേണു നായർ, ചെങ്ങന്നൂർ

 

ഉത്തരം: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ നിശ്ചിത തസ്തികകൾക്കു യോഗ്യതയായി നിശ്ചയിക്കപ്പെട്ട കോഴ്സുകളാണ് സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 10 മാസത്തെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷനും (ജെഡിസി) 11 മാസം വരുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ & ബിസിനസ് മാനേജ്മെന്റും (എച്ച്ഡിസി & ബിഎം). 

 

എസ്എസ്എൽസി ഡി+ ഗ്രേഡിലെങ്കിലും പാസായാൽ ജെഡിസിക്കും ഏതെങ്കിലും ബിരുദശേഷം എച്ച്ഡിസിക്കും ചേരാം.

പഠിക്കാവുന്ന സഹകരണ പരിശീലന കേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊട്ടാരക്കര, ചേർത്തല, കോട്ടയം, നെടുങ്കണ്ടം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് (പട്ടികവിഭാഗ വിദ്യാർഥികൾക്ക് കൊട്ടാരക്കര, ചേർത്തല, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രത്യേക ബാച്ചും)

 

സഹകരണ പരിശീലന കോളജുകൾ: ആറന്മുള, പാലാ, വടക്കൻ പറവൂർ, തിരൂർ, തലശ്ശേരി സഹകരണ ബാങ്കുകളിലും സഹകരണ സൊസൈറ്റികളിലും ജൂനിയർ ക്ലാർക്ക്, കാഷ്യർ തസ്തികകളിലേക്കാണ് അവസരം. ബികോം കോ–ഓപ്പറേഷനും ഈ തസ്തികകളിലേക്കുള്ള യോഗ്യതയാണ്. കൂടുതൽ വിവരങ്ങൾക്ക് https://scu.kerala.gov.in

English Summary: Career Scope Of JDC And HDC course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com