എൽഡി ടൈപ്പിസ്റ്റ് നിയമനം കുത്തനെ താഴോട്ട്, 50 കടന്നത് എറണാകുളം മാത്രം !

HIGHLIGHTS
  • യഥാർഥ നിയമനം 338 മാത്രം
psc-exam-1248
SHARE

വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റുകളിലെ നിയമനനില താഴോട്ട്. ലിസ്റ്റ് വന്ന് 6മാസം കഴിഞ്ഞിട്ടും 14 ജില്ലകളിലായി 429 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. എൻജെഡി, തസ്തികമാറ്റം വഴിയുള്ള നിയമനം കുറച്ചാൽ യഥാർഥ നിയമനം  338 മാത്രം.

വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് തസ്തിക സൃഷ്ടിക്കൽ നിർത്തിയതും ഉള്ള ഒഴിവുകൾ സമയത്തിനു റിപ്പോർട്ട് ചെയ്യാത്തതും നിയമന ശുപാർശ വല്ലാതെ കുറയ്ക്കാൻ കാരണമായി. റാങ്ക് ലിസ്റ്റുകളിൽ അയ്യായിരത്തിലധികം പേർ നിയമനം കാത്തിരിക്കുന്നുണ്ട്. മുൻ ലിസ്റ്റിൽനിന്നു 2,006 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

50 കടന്നത് എറണാകുളം മാത്രം!

നിയമന ശുപാർശ ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാത്തവരുടെ 55 ഒഴിവാണ് (എൻജെഡി) ഇതുവരെ റിപ്പോർട്ട് ചെയ്തത്. തസ്തികമാറ്റം വഴിയുള്ള നിയമന ശുപാർശ 36. ഇതിനു വേറെ ലിസ്റ്റുണ്ട്. ഇതു രണ്ടും കുറച്ചാൽ യഥാർഥ നിയമനം 338 മാത്രം.

ഏറ്റവും കൂടുതൽ പേർക്കു ശുപാർശ ലഭിച്ചത് എറണാകുളം ജില്ലയിലാണ്–54. കുറവ് കാസർകോട്ട്–16. എറണാകുളം ഒഴികെ ഒരു ജില്ലയിലും നിയമന ശുപാർശ 50 കടന്നിട്ടില്ല. കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ 30 പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ല.

മുൻ ലിസ്റ്റിൽ 100 കടന്ന് 11 ജില്ല

മുൻ റാങ്ക് ലിസ്റ്റിൽ ഏറ്റവും കൂടുതൽ നിയമനം നടന്നതു തിരുവനന്തപുരം ജില്ലയിലായിരുന്നു–334. കുറവ് വയനാട് ജില്ലയിൽ–54. പത്തനംതിട്ട, വയനാട്, കാസർകോട് ഒഴികെ 11 ജില്ലകളിലും നൂറിൽ കുടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

മുൻ ലിസ്റ്റിലെ നിയമനം:

ജില്ല-നിയമന ശുപാർ

തിരുവനന്തപുരം-334

കൊല്ലം-138

പത്തനംതിട്ട-94

ആലപ്പുഴ -115

കോട്ടയം -126

ഇടുക്കി-128

എറണാകുളം-200

തൃശൂർ-150

പാലക്കാട്-141

മലപ്പുറം-155

കോഴിക്കോട്-187

വയനാട്-54

കണ്ണൂർ-113

കാസർകോട്-71

ആകെ-2006

English Summary: Kerala PSC LD Typist Appointment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA