ADVERTISEMENT

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2, കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റുകളിൽനിന്നു വീണ്ടും നിയമനങ്ങൾ. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ മേയ്, ജൂൺ മാസങ്ങളിലാണ് ഈ തസ്തികകളിൽ റിപ്പോർട്ട് ചെയ്ത ഒഴിവിൽ പിഎസ്‌സി നിയമന ശുപാർശ തയാറാക്കിയത്. ഉദ്യോഗാർഥികൾക്കു ശുപാർശ തപാലിൽ അയയ്ക്കില്ല. എന്നാൽ, ഇതു സംബന്ധിച്ച അറിയിപ്പ് പ്രൊഫൈലിൽ നൽകിയിട്ടുണ്ട്. 

 

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്ന് 25 പേർക്കാണു പുതുതായി നിയമന ശുപാർശ നൽകിയത്. പിഎസ്‌സി, ലെജിസ്‌ലേച്ചർ സെക്രട്ടേറിയറ്റ്, ഫിനാൻസ്, ജിഎഡി, കെഎസ്എഡി എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്ത 24 പുതിയ ഒഴിവിലേക്കും 1 എൻജെഡി ഒഴിവിലേക്കുമാണു ശുപാർശ. ഇതോടെ, ആകെ നിയമന ശുപാർശ 321 ആയി വർധിച്ചു. 

 

പുതിയ നിയമനനില: ഒാപ്പൺ മെറിറ്റ്–247 വരെ, എസ്‌‌‌സി–സപ്ലിമെന്ററി 13, എസ്ടി–സപ്ലിമെന്ററി 6, മുസ്‌ലിം–386, എൽസി/എഐ–781, ഒബിസി–259, വിശ്വകർമ–312, എസ്ഐയുസി നാടാർ–219, ഹിന്ദു നാടാർ–231, എസ്‌സിസിസി–സപ്ലിമെന്ററി 2, ധീവര–316. ഭിന്നശേഷിയുള്ളവർ: ബ്ലൈൻഡ്–3, ഡഫ്–4, ഒാർത്തോ–3. ഈഴവ വിഭാഗത്തിൽ ഒാപ്പൺ മെറിറ്റിനുള്ളിലുള്ളവർക്കാണു നിയമന ശുപാർശ. 

 

കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ്

കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റിൽനിന്നു 184 പേർക്കു പുതുതായി നിയമന ശുപാർശ ലഭിച്ചു. 147 പുതിയ ഒഴിവിലേക്കും 37 എൻജെഡി ഒഴിവിലേക്കുമാണു ശുപാർശ. ഇതോടെ 1,636 പേർക്ക് ഈ ലിസ്റ്റിൽ നിന്ന് നിയമന ശുപാർശയായി. 

 

പുതിയ നിയമനനില: ഒാപ്പൺ മെറിറ്റ്–1638 വരെ (ഫീമെയിൽ), 1827 വരെ (മെയിൽ). ഈഴവ–1641, 1833. എസ്‌സി–സപ്ലിമെന്ററി 32, സപ്ലിമെന്ററി 45. എസ്ടി–സപ്ലിമെന്ററി 31, സപ്ലിമെന്ററി–44. മുസ്‌ലിം–2446, 2530. എൽസി/എഐ–സപ്ലിമെന്ററി 15, സപ്ലിമെന്ററി 28. ഒബിസി–1635, 1846. വിശ്വകർമ–1736, 2122. എസ്ഐയുസി നാടാർ–സപ്ലിമെന്ററി 5, സപ്ലിമെന്ററി 7. ഹിന്ദു നാടാർ–സപ്ലിമെന്ററി 4, സപ്ലിമെന്ററി 6. എസ്‌സിസിസി–സപ്ലിമെന്ററി 20, സപ്ലിമെന്ററി 23. ഭിന്നശേഷി: ബ്ലൈൻഡ്–27, ഡഫ്–22, ഒാർത്തോ–60. 

 

സ്റ്റാഫ് നഴ്സ് ഗ്രേഡ്–2

ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 തസ്തികയ്ക്കു 14 ജില്ലകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽനിന്നു 123 പേർക്കു നിയമന ശുപാർശയായി. കൂടുതൽ പേർക്കു ശുപാർശ തിരുവനന്തപുരം ജില്ലയിലാണ്–38. കുറവ് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ–ഒരോന്നു വീതം. ഇതോടെ ആകെ നിയമന ശുപാർശ 2,274 ആയി. കോട്ടയം, വയനാട് എന്നിവ ഒഴികെ 12 ജില്ലകളിൽ നടന്ന നിയമന ശുപാർശയുടെ വിവരങ്ങൾ പിഎസ്‌സിയുടെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

 

യൂണി. കംപ്യൂട്ടർ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 1571 പേർ

 

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. 

മെയിൻ ലിസ്റ്റിൽ 834, സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റിൽ 690, ഭിന്നശേഷി ലിസ്റ്റിൽ 47 ഉൾപ്പെടെ 1571 പേരാണു റാങ്ക് ലിസ്റ്റിൽ. സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെടുത്തിയവരുടെ എണ്ണം: ഈഴവ–188, എസ്‌സി–103, എസ്ടി–49, മുസ്‌ലിം–163, എൽസി/എഐ–54, ഒബിസി–40, വിശ്വകർമ–42, എസ്ഐയുസി നാടാർ–11, എസ്‌സിസിസി–14, ധീവര–13, ഹിന്ദു നാടാർ–13. ഭിന്നശേഷി: ഡഫ്–24, ഒാർത്തോ–23.

 

ജൂലൈ, ഒാഗസ്റ്റ് PSC ഇന്റർവ്യൂ പ്രോഗ്രാമായി 

 

ജൂലൈ, ഒാഗസ്റ്റ് മാസങ്ങളിലെ ഇന്റർവ്യൂ പ്രോഗ്രാം പിഎസ്‌സി പ്രസിദ്ധീകരിച്ചു. മേയ്, ജൂൺ മാസങ്ങളിൽ നടത്താൻ നിശ്ചയിച്ച ശേഷം മാറ്റിവച്ചവയിൽ കെഎഎസ് ഒഴികെയുള്ള ഇന്റർവ്യൂകൾ ജൂലൈയിലും ഓഗസ്റ്റിലുമായി നടത്തും. കെഎഎസ് ഇന്റർവ്യൂ സെപ്റ്റംബറിൽ നടത്താനാണു തീരുമാനം. 

പിഎസ്‌സി കേന്ദ്ര ഒാഫിസിനു പുറമേ കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലാ ഒാഫിസുകളിലും കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലാ ഒാഫിസുകളിലും ഇന്റർവ്യൂ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 

 

വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വിവിധ ട്രേഡുകൾ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അസിസ്റ്റന്റ് പ്രഫസർ ഇൻ ഒാർത്തോപീഡിക്സ്, സഹകരണ വകുപ്പിൽ ജൂനിയർ കോഒാപ്പറേറ്റീവ് ഇൻസ്പെക്ടർ, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ തുടങ്ങിയവയാണ് ഇന്റർവ്യൂ നടക്കുന്ന പ്രധാന തസ്തികകൾ.

 

English Summary: Kerala PSC Appointments

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com