ADVERTISEMENT

കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയുടെ 11 വിഷയങ്ങളിലെ ഷോർട് ലിസ്റ്റുകൾ തയാറാവുന്നു. 

ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, സുവോളജി, സോഷ്യോളജി, സൈക്കോളജി, ജ്യോഗ്രഫി, ഫിസിക്സ്, കെമിസ്ട്രി, ഇസ്‌ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, മലയാളം വിഷയങ്ങളിലേക്കുള്ള ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണു പിഎസ്‌സി യോഗം അനുമതി നൽകിയത്. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിൽ ഉൾപ്പെടുന്നവരുടെ എണ്ണവും നിശ്ചയിച്ചിട്ടുണ്ട്. എല്ലാ വിഷയങ്ങളിലുമായി 1,050 പേരെയാണ് ഉൾപ്പെടുത്തുക. 

 

ഏറ്റവും കൂടുതൽ പേർ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുന്നത് ഇംഗ്ലിഷിലാണ്–200. ഇസ്‌ലാമിക് ഹിസ്റ്ററിയിലാണ് ഏറ്റവും കുറച്ചു പേർ–15. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, മലയാളം മെയിൻ ലിസ്റ്റിലും 100 പേരിൽ കൂടുതൽ ഉൾപ്പെടുത്തും. ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്നവരുടെ ഇന്റർവ്യൂ കൂടി പൂർത്തിയാക്കിയശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

 

സംസ്കൃതം (ജ്യോതിഷം) തസ്തികയിൽ ഇന്റർവ്യൂ മാത്രം

അസിസ്റ്റന്റ് പ്രഫസർ സംസ്കൃതം (ജ്യോതിഷം) തസ്തികയിൽ ഇന്റർവ്യൂ മാത്രം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഈ തസ്തികയുടെ 4 ഒഴിവാണു പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തത്. 6 പേർ മാത്രമേ അപേക്ഷ നൽകിയുള്ളൂ. ഇത്രയും കുറച്ച് അപേക്ഷകരായതിനാലാണ് ഇന്റർവ്യൂ മാത്രം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ഇന്റർവ്യൂ, അക്കാദമിക് മാർക്കുകൾ കണക്കാക്കി റാങ്ക് നിശ്ചയിക്കും. 

 

മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 546 നിയമനം

അസിസ്റ്റന്റ് പ്രഫസർ മുൻ റാങ്ക് ലിസ്റ്റുകളിൽ 546 നിയമന ശുപാർശയാണു നടന്നത്. 2016, 2017 വർഷങ്ങളിൽ നിലവിൽ വന്ന മുൻ റാങ്ക് ലിസ്റ്റുകളുടെയെല്ലാം കാലാവധി അവസാനിച്ചു. 

 

ഇംഗ്ലിഷ് റാങ്ക് ലിസ്റ്റിലാണ് ഏറ്റവും കൂടുതൽ നിയമന ശുപാർശ–187. കുറവ് ശുപാർശ ഇസ്‌ലാമിക് ഹിസ്റ്ററിയിൽ–4. മാത്തമാറ്റിക്സ് (76), ഫിസിക്സ് (72) വിഷയങ്ങളിലാണ് ഇംഗ്ലിഷ് കഴിഞ്ഞാൽ കൂടുതൽ നിയമന ശുപാർശ. 

English Summary: Assistant Professor Shortlist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com