ADVERTISEMENT

സംസ്ഥാനത്തെ നാലാമത്തെ  ഓൺലൈൻ പരീക്ഷാ കേന്ദ്രം  മുട്ടമ്പലത്തെ ജില്ലാ പിഎസ്​സി ഓഫിസിൽ ആരംഭിക്കും. പിഎസ്​സി കേന്ദ്രത്തിനു പുതിയതായി പണിയുന്ന ബഹുനില മന്ദിരത്തിലാണ് സൗകര്യം ഒരുക്കുന്നത്. 400 പേർക്ക് ഒരേ സമയം പരീക്ഷ എഴുതാവുന്ന സംവിധാനം  വരുമെന്നു പിഎസ്്സി ചെയർമാൻ എം.കെ.സക്കീർ പറഞ്ഞു. കെട്ടിട നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് എത്തിയതാണ് അദ്ദേഹം. ജില്ലയിലെ അപേക്ഷകരുടെ എണ്ണക്കൂടുതലും സമീപ ജില്ലകളിൽ നിന്നുള്ള പരീക്ഷാർഥികൾക്ക് എത്തിച്ചേരാനുള്ള സൗകര്യവും കണക്കാക്കിയാണ് കോട്ടയത്ത് ഓൺലൈൻ കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട  ജില്ലകളിലാണ് നിലവിൽ ഓൺലൈൻ പരീക്ഷാകേന്ദ്രം ഉള്ളത്. പിഎസ്​സിയുടെ 50 ശതമാനം പരീക്ഷകളും ഓൺലൈനിലേക്കു മാറ്റും. ഇതു മൂലം വേഗം  ഫലം പ്രഖ്യാപിക്കാൻ കഴിയും. കോവിഡ് കാലത്തു നിർത്തിവച്ചിരുന്ന ഇന്റർവ്യു, രേഖകളുടെ പരിശോധന, ജീവനക്കാരുടെ  സർവീസ് വെരിഫിക്കേഷൻ, ഡിപ്പാർട്മെന്റൽ ടെസ്റ്റ് എന്നിവ ഉടൻ പുനരാരംഭിക്കും. ഷെഡ്യൂൾ അനുസരിച്ചുള്ള പരീക്ഷകൾ നാളെ ആരംഭിക്കും. കോവിഡ് ബാധിച്ച് പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് അവസരം നൽകും. ഇവർക്കായി പ്രത്യേക ഹാൾ  ക്രമീകരിക്കും. 

 

കോവിഡ് പശ്ചാത്തലത്തിൽ,  ഉദ്യോഗാർഥികൾ ഇനി അപേക്ഷയോടൊപ്പം ആമുഖ വിവരങ്ങൾ മാത്രം നൽകിയാൽ മതിയാകും. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതില്ല. പത്താം ക്ലാസ്, ബിരുദം  യോഗ്യതയുള്ളവർക്ക് നടത്തുന്ന പൊതു പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും. ഇവർക്കായി പൊതുപരീക്ഷയാണ് നടത്തുന്നതെങ്കിലും ഓരോ കാറ്റഗറിക്കും പ്രത്യേക പട്ടികയാണ്  പ്രസിദ്ധീകരിക്കുന്നത്. പരീക്ഷാ നവീകരണത്തിന്റെ ഭാഗമായി പിഎസ്​സി പരീക്ഷകളുടെ സിലബസ് പരിഷ്കരണം പൂർത്തിയായി. സാധാരണ ചോദ്യങ്ങൾക്കു പുറമേ, പൊതു വിഭാഗം, സർവീസ്, ഔദ്യോഗിക കൃത്യനിർവഹണം, ഭരണനിർവഹണം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങളും ഉൾപ്പെടുത്തിയാകും പരിഷ്കരണം. പിഎസ്​സി അംഗങ്ങളായ ബോണി കുര്യാക്കോസ്, സി. സുരേഷ്, ഡോ. സജിലാൽ, ഡോ. സ്റ്റാനി തോമസ് എന്നിവരും ചെയർമാനോടൊപ്പം ഉണ്ടായിരുന്നു.

English Summary: Kerala PSC Online Exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com