ADVERTISEMENT

പഞ്ചായത്ത് ലൈബ്രേറിയൻ ഗ്രേഡ്–4 റാങ്ക് ലിസ്റ്റ് വന്ന് 2 വർഷമാകുമ്പോഴും കോഴിക്കോട്, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഒരാൾക്കുപോലും നിയമനം ലഭിച്ചില്ല. ഭിന്നശേഷി വിഭാഗക്കാരായ 2 പേർക്കു മാത്രമാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്.  

 

2019 ജൂലൈ 9 മുതൽ ഒാഗസ്റ്റ് 27 വരയുള്ള തീയതികളിലാണു റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. 612 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തി. മെയിൻ ലിസ്റ്റിൽ249, സപ്ലിമെന്ററി ലിസ്റ്റുകളിൽ 363 പേർ വീതം. കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ്–55. കുറവ് വയനാട് ജില്ലയിൽ–27. 

 

പിജി, എം.ഫിൽ, പിഎച്ച്ഡി തുടങ്ങിയ യോഗ്യതയടക്കമുള്ള ധാരാളം പേർ  നിയമനം കാത്തിരിക്കുന്നു. പ്രായപരിധി അവസാനിച്ചതിനാൽ പലരുടെയും അവസാന അവസരമാണ് ഇത്തവണത്തേത്. 

 

ഉദ്യോഗാർഥികൾ പറയുന്നു;‘കാരണം തലതിരിഞ്ഞ പ്രമോഷൻ നയം’ 

‘‘സ്ഥാനക്കയറ്റത്തിനു മാനദണ്ഡം പാലിക്കാത്തതാണു പിഎസ്‌സി വഴി നിയമനത്തിനു പ്രധാന തടസ്സം. 1994ലെ കേരള പഞ്ചായത്ത് സബോർഡിനേറ്റ് സർവീസ് റൂളിലെ കാലഹരണപ്പെട്ട ചട്ടം 3 ഭേദഗതി ചെയ്ത് ആദ്യ പരിഗണന പിഎസ്‌സി വഴി നേരിട്ടുള്ള നിയമനത്തിനു നൽകണം. 

 

മറ്റു തസ്തികകളിൽ പിഎസ്‌സി പരീക്ഷ ജയിച്ചവരിൽനിന്നു നിശ്ചിത ശതമാനം ഒഴിവിലാണു സ്ഥാനക്കയറ്റമെങ്കിൽ ഇവിടെ വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തിയുള്ള നിയമനമാണ്. പല ജീവനക്കാർക്കും ഡബിൾ പ്രമോഷനാണു ലഭിക്കുന്നത്. ഇത്തരം തലതിരിഞ്ഞ പ്രമോഷൻ നടപടികളാണ് പിഎസ്‌സി ലിസ്റ്റിൽ നിന്നുള്ള നിയമനം കുറയാൻ പ്രധാന കാരണം’’

English Summary: Recruitment of Librarian Grade 4 in Kerala Panchayat Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com