ADVERTISEMENT

ഐഐടികളിലും എൻഐടികളും പഠിക്കുന്നവർക്കു ക്യാംപസ് ഇന്റർവ്യൂ വഴി തന്നെ ജോലി കിട്ടാറുണ്ട്. എന്നാൽ അത്തരം അവസരങ്ങൾ കുറവുള്ള കോളജുകളിലെ വിദ്യാർഥികൾ ചില കാര്യങ്ങൾ ആദ്യം മുതലേ ശ്രദ്ധിക്കണം. 

 

1) ഏറ്റവുമാദ്യം വേണ്ടത് ഒരു ലാപ്ടോപും ഇന്റർനെറ്റ് കണക്‌ഷനുമാണ്. മൊബൈലിനേക്കാൾ പ്രധാനമാണു ലാപ്ടോപ്.

2) ഓൺലൈൻ പ്ലാറ്റുഫോമുകളിലും യൂട്യൂബിലും ലഭ്യമാകുന്ന കോഴ്സുകളുണ്ട്. ഉദാഹരണത്തിന് സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ കോഴ്സിലൂടെ ഒരു സോഫ്റ്റ്‌വെയ‍ർ സിസ്‌റ്റം ഡിസൈൻ ചെയ്യേണ്ടതെങ്ങനെയെന്നും ഒരു പ്രോഗ്രാമിങ് ലാംഗ്വിജ് ഉപയോഗിച്ച് കോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്നും പഠിക്കാം.

താൽപര്യമുള്ള മേഖല കണ്ടെത്തി അതിലെ ടെക്നോളജി നന്നായി പഠിക്കുക. ഐഐടികളിലെയും ഐഐഎസ്‌സിയിലെയും അധ്യാപകരുടെ ക്ലാസുകൾ NPTEL പ്ലാറ്റ്ഫോമിലും ലഭ്യമാണ്. https://nptel.ac.in/course.html

3) ഒരേ കാര്യം അക്കാദമിക് ലക്ഷ്യത്തോടെ പഠിക്കുന്നതും ബിസിനസ് ആവശ്യത്തിനു വേണ്ടി ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അതിനാൽ കഴിയുമെങ്കിൽ മൂന്നോ നാലോ സുഹൃത്തുക്കൾ ചേർന്ന് ലാഭേച്ഛ കൂടാതെ തന്നെ ചെറിയ കമ്പനി തുടങ്ങി, real life projects ചെയ്യുക. മാർഗനിർദേശങ്ങൾക്ക് ഇൻഡസ്ട്രിയിലുള്ള ഒരാളെ കണ്ടെത്താനായാൽ വളരെനന്ന്.

4) ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിവയ്ക്ക് ഇപ്പോഴത്തെ നിലയിൽ വലിയ വിലയുണ്ട്. ഇവ പഠിച്ചെടുക്കുകയും ബയോഡേറ്റയിൽ ഇതു പരാമർശിക്കുകയും ചെയ്താൽ ഇന്റർവ്യൂവിലേക്കുള്ള വഴി എളുപ്പമാകും.

5) മെട്രോ നഗരങ്ങളിൽ പോയി താമസിച്ചു ജോലിക്കു ശ്രമിക്കാൻ സൗകര്യമില്ലാത്തവർക്ക് സിഡാക് പോലുള്ള സ്ഥാപനങ്ങൾ നടത്തുന്ന പരിശീലന ക്ലാസുകളിൽ ചേരാം. അവരും കോഴ്സിന്റെ ഭാഗമായി ക്യാംപസ് ഇന്റർവ്യൂ സംഘടിപ്പിക്കാറുണ്ട്.

6) ആദ്യത്തെ രണ്ടോ മൂന്നോ കൊല്ലം കാര്യങ്ങൾ പഠിക്കാൻ അവസരമുള്ള ജോലിയിൽ, ശമ്പളം കുറവാണെങ്കിലും ചേരുക. എക്സ്പീരിയൻസ് ആയിക്കഴിഞ്ഞാൽ പിന്നെ അതിനാണു പ്രസക്തി.

7) ഐഐടിയിലോ എൻഐടിയിലോ എംടെക് ചെയ്ത് മെച്ചപ്പെട്ട അവസരങ്ങൾ കണ്ടെത്താം.

8) കോളജുകളും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഫൈനൽ ഇയർ പ്രോജക്ട് എങ്കിലും പ്രായോഗിക ജീവിതത്തിൽ ഉപയോഗപ്പെടുന്നതാകണം.

English Summary: Career Guru - Tips for campus placement for engineering students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com