ഭാര്യ ഭര്‍ത്താവിനെ സല്യൂട്ടടിച്ചു; ദമ്പതികള്‍ക്ക് ഇടയിലെ ഈ സല്യൂട്ട് എന്തിന്?

HIGHLIGHTS
  • സഹപ്രവര്‍ത്തകര്‍ ഈ സല്യൂട്ടിന്റെ ഫൊട്ടോ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി
police-salute
SHARE

തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ വേറിട്ട ഒരു സല്യൂട്ടടി നടന്നു. ഭാര്യ ഭര്‍ത്താവിനെയാണ് സല്യൂട്ടടിച്ചത്. ഭര്‍ത്താവ് സബ് ഇന്‍സ്പെക്ടര്‍ വി.എസ്. സന്തോഷ്. ഭാര്യ പി.വി.ഷീജ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍. ഇരുവരും പേരാമംഗലം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു. ഇതിനിടെ, ഭാര്യയ്ക്കു സ്ഥലംമാറ്റം. വനിതാ സ്റ്റേഷനിലേക്ക്. സാധാരണ സ്റ്റേഷന്‍ മാറി പോകുമ്പോള്‍ ‘പാസ്പോര്‍ട്ട്’ രേഖ കൈമാറും. മേലുദ്യോഗസ്ഥരാണ് ഇതു കൈമാറുക. സ്ഥലംമാറി പോകുന്ന സ്റ്റേഷനിലേക്ക് ചെല്ലുമ്പോള്‍ ഇതു കാണിക്കണം. പാസ്പോര്‍ട്ട് രേഖ ഇങ്ങനെ തരുമ്പോള്‍ ആദരമായി കീഴുദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥനെ സല്യൂട്ട് ചെയ്യും. പേരാമംഗലം സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.വി.ഷീജയ്ക്കു പാസ്പോര്‍ട്ട് രേഖ നല്‍കിയത് ഭര്‍ത്താവായ എസ്.ഐ: വി.എസ്.സന്തോഷായിരുന്നു. അതുക്കൊണ്ടാണ്, തിരിച്ച് സല്യൂട്ട് ചെയ്തത്. സഹപ്രവര്‍ത്തകര്‍ ഈ സല്യൂട്ടിന്റെ ഫൊട്ടോ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി. ദമ്പതികളുടെ പൊലീസ് സല്യൂട്ടിന്റെ വിശേഷങ്ങള്‍ അറിയാന്‍ വിഡിയോ കാണാം. 

Photo Credit : Kerala Police: Husband And Wife Salute

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS