ADVERTISEMENT

പത്താം ക്ലാസ് നിലവാരത്തിലുള്ള തസ്തികകളിലേക്കു പിഎസ്‌സി നടത്തുന്ന  രണ്ടാംഘട്ട പരീക്ഷകൾ  ഒക്ടോബർ 23, 30 തീയതികളിലും ഡിസംബർ 1 മുതൽ 11 വരെയും നടക്കും. പ്രാഥമിക പരീക്ഷയിലെ 192 തസ്തികകളെ ജോലി സ്വഭാവം അനുസരിച്ചു വിവിധ വിഭാഗങ്ങളായി തിരിച്ചാണു രണ്ടാം ഘട്ട മുഖ്യപരീക്ഷ. കഴിഞ്ഞ ഫെബ്രുവരി 20, 25 മാർച്ച് 6, 13 ജൂലൈ 3 ദിവസങ്ങളിലായി നടന്ന പ്രാഥമിക പരീക്ഷയിൽ ജയിക്കുന്നവർക്കാണു മുഖ്യപരീക്ഷ. പ്രാഥമിക പരീക്ഷകളുടെ അടിസ്ഥാനത്തിൽ ഓരോ തസ്തികയിലേക്കും പ്രത്യേകം ചുരുക്കപ്പട്ടികകൾ സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കും. 

 

രണ്ടാംഘട്ട പരീക്ഷയ്ക്കു പ്രത്യേക സ്ഥിരീകരണം നൽകേണ്ടതില്ല. ഓരോ തസ്തികയുടെയും ജോലിസ്വഭാവം അനുസരിച്ചു ഗ്രൂപ്പുകളായി തിരിച്ചു പരീക്ഷ നടത്തുന്നതോടൊപ്പം ഓരോ തസ്തികയ്ക്കും പുതുക്കിയ സിലബസും നിശ്ചയിച്ചിട്ടുണ്ട്. വെബ്സൈറ്റിലെ പരീക്ഷാ കലണ്ടറിൽ നൽകിയ സിലബസ് ലിങ്കിൽ നിന്ന് ഇതു ലഭിക്കും. പരീക്ഷയുടെ സമയം, പരീക്ഷാകേന്ദ്രം എന്നിവ സംബന്ധിച്ച വിവരം അഡ്മിഷൻ ടിക്കറ്റിൽ ഉണ്ടാകും.

 

പിഎസ്‌സി 21 ലെ നിയമന, പ്രമാണ പരിശോധന മാറ്റി

ബക്രീദ് ആയതിനാൽ, 21നു പിഎസ്‌സിയുടെ ആസ്ഥാന,മേഖലാ,ജില്ലാ ഓഫിസുകളിൽ നടത്താനിരുന്ന നിയമന പരിശോധന, പ്രമാണ പരിശോധന എന്നിവ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

English Summary: Kerala PSC 10th Level Main Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com