ഓൺലൈൻ പരീക്ഷാ സംവിധാനത്തിനു രൂപം നൽകാൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചു

online-class-business-boom-column
SHARE

കോവിഡ് സാഹചര്യത്തിൽ സോഫ്റ്റ്‌വെയറിൽ അധിഷ്ഠിതമായ സമ്പൂർണ ഡിജിറ്റൽ ഓൺലൈൻ പരീക്ഷാ സംവിധാനത്തിനു രൂപം നൽകാൻ സാങ്കേതിക സർവകലാശാല സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ഒരു വർഷത്തിനകം നിലവിൽ വരുന്ന വിധത്തിലുള്ള ഓൺലൈൻ പരീക്ഷാ സംവിധാനമാണ് ലക്ഷ്യം. 

ഇതിനായി ഐസി ഫോസിനെ (ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ) ടെക്നിക്കൽ കൺസൽറ്റന്റ് ആയി നിയമിക്കും.സമ്പൂർണ ഓൺലൈൻ പരീക്ഷാ സംവിധാനം നിലവിൽ വരുന്നതു വരെ ഉപയോഗിക്കാൻ കഴിയുന്ന പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയർ തിരഞ്ഞെടുക്കാനും ഐസി ഫോസിന്റെ സാങ്കേതിക സഹായം ഉപയോഗിക്കും. 

കോവിഡ് സാഹചര്യത്തിൽ പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടു സാങ്കേതിക സർവകലാശാലാ വിദ്യാർഥികൾ സമരത്തിലാണ്. ഓൺലൈൻ പരീക്ഷകളുമായി ബന്ധപ്പെട്ട് ഇ ഗവേണൻസ് കമ്മിറ്റി നൽകിയ നിർദേശം സിൻഡിക്കറ്റ് അംഗീകരിക്കുകയായിരുന്നു. ഓൺലൈൻ പരീക്ഷകൾക്കുള്ള പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക പ്രശ്നങ്ങൾ സംബന്ധിച്ചു മോഡൽ എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ.വിനു തോമസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. 

ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കുന്നതിന്റെ ഭാഗമായി അഫിലിയേറ്റഡ് കോളജുകളിലെ ആയിരത്തോളം അർഹരായ വിദ്യാർഥികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ലാപ്ടോപ്പുകൾ നൽകാനും തീരുമാനിച്ചു. ഇതിനായി ആദ്യ ഘട്ടത്തിൽ നാലരക്കോടി രൂപ ചെലവഴിക്കാൻ സിൻഡിക്കറ്റ് അനുമതി നൽകി.വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ ആധ്യക്ഷ്യം വഹിച്ചു. 

English Summary: Online Examination

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA