ADVERTISEMENT

ചോദ്യം: ബിഎസ്‌സി മാത്‌‌സിനു ശേഷമുള്ള പഠന സാധ്യതകളും മികച്ച കോളജുകളും പറയാമോ ? - വിസ്മയ സജീവൻ

ഉത്തരം: ‘ജാം’ പരീക്ഷ വഴി ഐഐഎസ്‌സി, ഐഐടികൾ, എൻഐടികൾ എന്നിവിടങ്ങളിൽ ചേരാം. മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷൻസ് റിസർച്, ഇക്കണോമിക്സ്, അറ്റ്മോസ്ഫെറിക് സയൻസ് തുടങ്ങിയ വിഷയങ്ങളിൽ പിജി / ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകളുണ്ട്. ടിഐഎഫ്ആർ, ഐസർ, നൈസർ എന്നിവിടങ്ങളിലും ഇന്റഗ്രേറ്റഡ് ഗവേഷണ പ്രോഗ്രാമുകളുണ്ട്.

ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എംഎസ്‌സി മാത്‌സ്, കംപ്യൂട്ടര്‍ സയൻസ്, ഡേറ്റാ സയൻസ് പ്രോഗ്രാമുകൾ, കൊൽക്കത്ത ആസ്ഥാനമായുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എം.മാത്, എം.സ്റ്റാറ്റ് പ്രോഗ്രാമുകൾ, ഡൽഹി സർവകലാശാലയിലെ മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷൻസ് റിസർച്, എംസിഎ, ഡൽഹി, ജാമിയ മില്ലിയ സർവകലാശാലകൾ ചേർന്നു നടത്തുന്ന എംഎസ്‌സി മാത്തമാറ്റിക്സ് എജ്യുക്കേഷൻ, പൂന സർവകലാശാലയിലെ ഇൻഡസ്ട്രിയൽ മാത്‌സ്, ഐഐടി ഗുവാഹത്തിയിലെ എംഎസ്‌സി മാത്‌സ് & കംപ്യൂട്ടിങ് എന്നിവയെല്ലാം മികച്ചവയാണ്.

ബനാറസ് ഹിന്ദു, അലിഗഡ് മുസ്‌ലിം സർവകലാശാല, ഹൈദരാബാദ് സർവകലാശാലകളിലും മികച്ച പ്രോഗ്രാമുകളുണ്ട്. NIMCETഎന്ന പൊതുപ്രവേശനപരീക്ഷ വഴി എൻഐടികളിൽ എംസിഎയ്ക്കു ചേരാം. ജെഎൻയു, പൂന സർവകലാശാല, കുസാറ്റ്, തിരുവനന്തപുരം സിഇടി എന്നിവിടങ്ങളിലും മികച്ച എംസിഎ പ്രോഗ്രാമുകളുണ്ട്. കേരളത്തിൽ കുസാറ്റ്, കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുഫോസ്, കാർഷിക സർവകലാശാലകളിലും മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ ബയോ സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ പിജി പ്രോഗ്രാമുകളുണ്ട്. ഇവയ്ക്കു പുറമേ ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിങ്, ആക്ചൂറിയല്‍ സയന്‍സ്, ബയോ സ്റ്റാറ്റിസ്റ്റിക്‌സ്, ബയോ ഇന്‍ഫോമാറ്റിക്‌സ്, ഇക്കണോമെട്രിക്‌സ് എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ ഉപരിപഠന സാധ്യതകളുണ്ട്.

Content Summary : What are the different courses for the higher studies related to maths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com