ഇക്കണോമിക്സും മാത്‌സും, അറിയാം സാധ്യതകൾ

Student
Representative Image. Photo Credit: 9nong/ Shutterstock.com
SHARE

ചോദ്യം: പ്ലസ് വൺ സയൻസ് വിദ്യാർഥിയാണു ഞാൻ. ഇക്കണോമിക്സിന്റെ സാധ്യതകൾ, ഡൽഹി സർവകലാശാലയിലെ പ്രവേശനം എന്നിവ വിശദീകരിക്കാമോ ? 

ലക്ഷ്മി നന്ദ

ഉത്തരം: ധനതത്വശാസ്ത്രത്തിലെ സിദ്ധാന്തങ്ങളുടെയും മാതൃകകളുടെയും രൂപീകരണത്തിനും വിശകലനത്തിനും ഇക്കോണമിസ്റ്റുകൾ മാത്‌സും സ്റ്റാറ്റിസ്റ്റിക്സും ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ട് ഇക്കണോമിക്സ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർ പ്ലസ്ടു തലത്തിൽ മാത്‌സ് പഠിക്കുന്നത് അഭികാമ്യമാണ്.

ഐഐടി ഖരഗ്പുർ, ഐഐടി കാൺപുർ എന്നിവിടങ്ങളിലെ ഇക്കണോമിക്സ് പ്രോഗ്രാമുകൾക്ക് പ്ലസ്ടുവിന് മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ പഠിച്ച് ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാൻസ്ഡ് യോഗ്യത നേടണം. ഡൽഹി സർവകലാശാലയിൽ പ്രവേശനം കിട്ടാൻ പ്ലസ് ടുവിനു കണക്ക് പഠിച്ചിരിക്കണമെന്നേയുള്ളൂ. പക്ഷേ പ്ലസ് ടുവിന് ഇക്കണോമിക്സ് പഠിച്ചിട്ടില്ലാത്തവർക്ക് 2.5% കുറച്ചാകും ഇൻഡക്സ് മാർക്ക് ലഭിക്കുക. ബെംഗളൂരുവിലെ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രവേശനത്തിനും പ്ലസ്ടുവിനു മാത്‌സ് പഠിച്ചിരിക്കണം. 

പുണെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് & ഇക്കണോമിക്സ്, ബെംഗളൂരുവിലെ അസിം പ്രേംജി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ് തുടങ്ങിയിടങ്ങളിൽ ഡിഗ്രി / ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകൾക്ക് ഈ നിബന്ധനയില്ല.

ഇന്ത്യയിൽ ജെഎൻയു, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഐഐടികൾ തുടങ്ങിയ സ്ഥാപനങ്ങളിലും ഒട്ടേറെ കേന്ദ്ര-സംസ്ഥാന സർവകലാശാലകളിലും തുടർപഠനത്തിനു മികച്ച അവസരങ്ങളുണ്ട്. ഫിനാൻസ്, മാനേജ്മെന്റ്, ഇക്കണോമെട്രിക്സ്, ഡവലപ്മെന്റൽ സ്റ്റഡീസ് എന്നിങ്ങനെ വിവിധ അനുബന്ധ വിഷയങ്ങളിലും ഉപരിപഠനം നടത്താം. ഇന്ത്യൻ ഇക്കണോമിക് സർവീസ് പരീക്ഷയെഴുതി കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ചേരാം.

സർക്കാർ / പൊതുമേഖലാ / സ്വകാര്യ സ്ഥാപനങ്ങളിൽ ഇക്കോണമിസ്റ്റ്, ബാങ്കുകളിലും ഇതര ധനകാര്യ സ്ഥാപനങ്ങളിലും സാമ്പത്തിക ഉപദേഷ്ടാവ് എന്നിങ്ങനെയും സർവകലാശാലകളിലും കോളജുകളിലും അധ്യാപനത്തിനും ഇക്കണോമിക്സ് പിജിക്കാർക്ക് അവസരമുണ്ട്. ഗവേഷണം, കൺസൽറ്റൻസി തുടങ്ങിയ മേഖലകളിലും ഏറെ സാധ്യതകളുണ്ട്.

English Summary:Career Scope of Economics and Maths

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA