കാലാവസ്ഥയിൽ പഠിക്കാനേറെ

HIGHLIGHTS
  • സയൻസ് ബിരുദമാണ് അടിസ്ഥാന യോഗ്യത
student
Representative Image. Photo Credit: michaeljung/ Shutterstock.com
SHARE

കാലാവസ്ഥാമാറ്റങ്ങൾ ഇനിയും രൂക്ഷമായാൽ നമുക്ക് ഓടി രക്ഷപ്പെടാൻ വേറെ ഇടമില്ലെന്ന് ഓർമിപ്പിച്ചുകൊണ്ട് ഐപിസിസി (ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്) റിപ്പോർട്ട് പുറത്തുവന്നത് കഴിഞ്ഞയാഴ്ചയാണ്. പഠനശാഖയെന്ന നിലയ്ക്കും ഈ മേഖലയെ തിരിച്ചറിയേണ്ട കാലമാണിനി.

പരിസ്ഥിതിയെക്കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന, പ്രകൃതിയിലെ മാറ്റങ്ങളെ ശാസ്ത്രീയമായി പഠിക്കാൻ താൽപര്യമുള്ളവർക്കായി ഒരു കോഴ്സ് കേരള ഡിജിറ്റൽ സർവകലാശാല ഈ വർഷം ആരംഭിക്കുന്നു - ഇക്കളോജിക്കൽ ഇൻഫർമാറ്റിക്സ്. 12 വർഷമായി ഈ മേഖലയിൽ എംഫിൽ നൽകുന്നുണ്ടെങ്കിലും കേരളത്തിൽ ആദ്യമായാണ് എംഎസ്‍സി പ്രോഗ്രാം നിലവിൽ വരുന്നത്.

മൾട്ടിഡിസിപ്ലിനറി പഠനം

സാങ്കേതികവിദ്യകളും കംപ്യൂട്ടർ സയൻസും ശാസ്ത്ര– സാമൂഹിക വിഷയങ്ങളുമെല്ലാം പഠിക്കേണ്ട മൾട്ടിഡിസിപ്ലിനറി പ്രോഗ്രാമാണ് ഇക്കളോജിക്കൽ ഇൻഫർമാറ്റിക്സ്. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇക്കളോജിക്കൽ ഫിസിക്സ്, സോഷ്യോളജി, ഡേറ്റാ സയൻസ്, ജാവയും പൈത്തണും പോലെയുള്ള കംപ്യൂട്ടർ പ്രോഗ്രാമിങ് ഭാഷകൾ തുടങ്ങിയവയെല്ലാം പഠിക്കണം. രാജ്യാന്തര തലത്തിൽ വരെ അവസരങ്ങൾ പ്രതീക്ഷിക്കാമെങ്കിലും തൊഴിൽസാധ്യതകൾ സംബന്ധിച്ച വ്യക്തമായ ചിത്രം രൂപപ്പെട്ടുവരുന്നതേയുള്ളൂ എന്ന വസ്തുതയും കണക്കിലെടുക്കണം. ഗവേഷണ രംഗത്തും അവസരങ്ങളുണ്ടാകും.

എൻട്രൻസ് വഴി

ഡിജിറ്റൽ സർവകലാശാലയുടെ ദേശീയതല എൻ‌ട്രൻസ് പരീക്ഷയും തുടർന്നുള്ള അഭിമുഖവും വഴിയാണ് പ്രവേശനം. ഏതെങ്കിലുമൊരു സയൻസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. 2 ലക്ഷം രൂപയോളമാണ് കോഴ്സ് ഫീയെങ്കിലും എല്ലാ വിദ്യാർഥികൾക്കും സ്കോളർഷിപ് ലഭിക്കും. അവസാന തീയതി: ഈമാസം 24. https://duk.ac.in/admissions2021

English Summary:Career Scope of Ecological Informatics

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA