ബികോമിനു ശേഷം എന്ത്? വിദേശത്തു ജോലി കിട്ടാൻ ഏതു കോഴ്സ് തിരഞ്ഞെടുക്കണം?

career-guru-bcom
Representative Image. Photo Credit: michaeljung/ Shutterstock.com
SHARE

ചോദ്യം: ബികോമിനു ശേഷം എന്തു പഠിക്കുമെന്ന ആശയക്കുഴപ്പത്തിലാണ്. എംകോമും എംബിഎയും പഠിച്ചാൽ അക്കൗണ്ടിങ്ങിലല്ലാതെ മറ്റേതൊക്കെ മേഖലകളിൽ ജോലി കിട്ടും? വിദേശത്തു ജോലി കിട്ടാൻ ഏതു കോഴ്സ് തിരഞ്ഞെടുക്കണം?

ഷിഫ

ഉത്തരം: അക്കൗണ്ടിങ് മേഖലയിൽ താൽപര്യമില്ലെങ്കിൽ ടാക്സേഷൻ, ഇ-കൊമേഴ്സ്, ബിസിനസ് മാനേജ്മെന്റ് എന്നിവ സ്പെഷലൈസേഷനായി എംകോമിനു ചേരാം. എച്ച്ആർ, ഫിനാൻസ്, ക്യാപിറ്റൽ മാർക്കറ്റ്സ്, മാർക്കറ്റിങ് എന്നിവ സ്പെഷലൈസേഷനായി എംബിഎയുമാകാം. ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഡവലപ്മെന്റൽ സ്റ്റഡീസ്, ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നിവയിലുള്ള പിജി കോഴ്സുകൾ, ബിഎഡ്, എൽഎൽബി, എച്ച്ഡിസി എന്നിവയെല്ലാം മറ്റു ചില സാധ്യതകളാണ്. ട്രാവൽ & ടൂറിസം, പബ്ലിക് പോളിസി & ഗവേണൻസ്, സോഷ്യൽ വർക്ക്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ജേണലിസം, പബ്ലിക് റിലേഷൻസ്, മാസ് കമ്യൂണിക്കേഷൻ, പോപ്പുലേഷൻ സ്റ്റഡീസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, വിഷ്വൽ കമ്യൂണിക്കേഷൻ, സോഷ്യോളജി, വിവിധ സോഷ്യൽ സയൻസ്/ ഹ്യൂമാനിറ്റീസ് വിഷയങ്ങൾ എന്നിവയും പരിഗണിക്കാം.

മാത്‌സിൽ താൽപര്യമുണ്ടെങ്കിൽ ആക്ച്വേറിയൽ സയൻസ്, പ്ലസ്ടുവിനു മാത്‌സ് പഠിച്ചിട്ടുണ്ടെങ്കിൽ എംസിഎ എന്നിവയും പരിഗണിക്കാം.

ഏതു തിരഞ്ഞെടുക്കും മുൻപും കോഴ്സിന്റെ ഉള്ളടക്കം പരിശോധിച്ച് നമ്മുടെ അഭിരുചിക്കും കഴിവിനും ഇണങ്ങുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണം.

എംകോമും എംബിഎയും കഴിഞ്ഞാൽ ഫിനാൻസ്, എച്ച്ആർ, സെയിൽസ്, ലോജിസ്റ്റിക്സ്, ബാങ്കിങ്, ഇൻഷുറൻസ്, കൺസൽറ്റിങ് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇന്ത്യയിലും വിദേശത്തും അവസരമുണ്ട്.

മികച്ച ജോലിക്കുള്ള സാധ്യത അക്കാദമിക മികവ്, ആശയവിനിമയ ശേഷി, പ്രശ്നപരിഹാരശേഷി, പഠിച്ച സ്ഥാപനത്തിന്റെ നിലവാരം തുടങ്ങി ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നും ഓർക്കുക.

English Summary: Career After BCom

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA