കമ്പനി/കോർപറേഷൻ അസിസ്റ്റന്റ് നിയമന നിരോധനാവസ്ഥ!

psc-exam-1248
SHARE

കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ അപ്രഖ്യാപിത നിയമന നിരോധനം. കെഎസ്ആർടിസി, ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ്, സിഡ്കോ തുടങ്ങിയ കമ്പനികളിലേക്കുള്ള അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ മാസങ്ങളായി നിയമനം മുടങ്ങിയിരിക്കുകയാണ്. ഈ തസ്തികയിൽ ഒടുവിൽ നിയമന ശുപാർശ നടന്നതു കഴിഞ്ഞ ഫെബ്രുവരി 26ന് ആയിരുന്നു. ഏഴായിരത്തിലധികം പേരാണു നിയമനം കാത്തിരിക്കുന്നത്. ഇനി ഒന്നേകാൽ വർഷമേ ലിസ്റ്റിനു കാലാവധിയുള്ളൂ. പിഎസ്‌സിയുടെ കൊല്ലം മേഖലാ ഒാഫിസിലാണു നിയമന ശുപാർശ തയാറാക്കുന്നത്.  

624 നിയമന ശുപാർശയിൽ 554 എൻജെഡി

ലിസ്റ്റിൽ 7702 പേരെയാണു പിഎസ്‌സി ഉൾപ്പെടുത്തിയത്. മെയിൻ ലിസ്റ്റിൽ മാത്രം 4898 പേരുണ്ട്. സംവരണ സമുദായ സപ്ലിമെന്ററി ലിസ്റ്റിൽ 2401 പേരും ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ലിസ്റ്റിൽ 403 പേരുമുണ്ട്. ഇതിൽ ഇതുവരെ നിയമന ശുപാർശ ലഭിച്ചത് 624 പേർക്കാണ്. ഇതിൽ 554 ഒഴിവും എൻജെഡി ആയിരുന്നു. പുതിയ ഒഴിവുകൾ 70 എണ്ണം മാത്രം. 

കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളുടെ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർതന്നെയാണ് ഈ ലിസ്റ്റിലെ മുൻനിര റാങ്കുകൾ നേടിയിരിക്കുന്നത്. അതിനാൽ നിയമന ശുപാർശ ലഭിക്കുന്നവരിൽ ഭൂരിഭാഗത്തിനും നിലവിൽ ജോലി ഉള്ളവരാകും. എൻജെഡി ഒഴിവുകൾ കൂടാൻ കാരണമിതാണ്. 

ഒാപ്പൺ മെറിറ്റിൽ 493–ാം റാങ്ക് വരെ നിയമന ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. 

സംവരണ വിഭാഗ നിയമന നില: ഈഴവ–496, എസ്‌സി–സപ്ലിമെന്ററി 4, എസ്ടി–സപ്ലിമെന്ററി 14, മുസ്‌ലിം–923, എൽസി/എഐ–1244, ഒബിസി–503, വിശ്വകർമ–589, എസ്ഐയുസി നാടാർ–596, ഹിന്ദു നാടാർ–747, എസ്‌സിസിസി–2104, ധീവര–1066. ഭിന്നശേഷി: ബ്ലൈൻഡ്–സപ്ലിമെന്ററി 4, ഒാർത്തോ–9. 

240 ഒഴിവിൽ നിയമന ശുപാർശ വൈകാതെ 

കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റിന്റെ 240 ഒഴിവിൽ നിയമന ശുപാർശ തയാറാവുകയാണ്. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, ഫാമിങ് കോർപറേഷൻ, ലേബർ വെൽഫെയർ ഫണ്ട് ബോർഡ്, സിഡ്കോ, ബാംബു കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണിത്. ഒാണത്തിനു ശേഷം നിയമന ശുപാർശ നൽകുമെന്നാണു വിവരം. 

ഒഴിവുകളുടെ റിപ്പോർട്ടിങ് തീരെ ശുഷ്കം 

പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴിവു റിപ്പോർട്ട് ചെയ്യാത്തതാണു ലിസ്റ്റിലെ നിയമനം കുറയാൻ പ്രധാന കാരണം. അൻപതിലധികം പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം ഈ ലിസ്റ്റിൽനിന്നാണു നടത്തുന്നത്. എന്നാൽ, വളരെ കുറച്ചു ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുള്ളൂ. നിയമനം പിഎസ്‌സിക്കു വി‍ട്ട പല സ്ഥാപനങ്ങളും സ്പെഷൽ റൂൾ തയാറാക്കാത്തതിനാൽ പിഎസ്‌സി വഴി നിയമനം തടസ്സപ്പെട്ടിരിക്കുകയാണ്. സർക്കാർ ഇക്കാര്യത്തിൽ ഇടപെടുന്നുണ്ടെന്ന് ഇടയ്ക്കിടെ വ്യക്തമാക്കുന്നുണ്ടെങ്കിലും നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. 

English Summary: Kerala PSC Company Corporation Assistant Rank List

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA