പഠിക്കാം ഫുഡ് ടെക്നോളജി; മികച്ച തൊഴിലവസരങ്ങൾ സ്വന്തമാക്കാം

HIGHLIGHTS
  • പാകപ്പെടുത്തുന്നതിലൂടെ ഭക്ഷ്യവസ്തുക്കൾക്കു മൂല്യവർധനയുണ്ടാകുന്നു
food-technology
Representative Image. Photo Credit: Shutterstock.com
SHARE

ഏറെ ആകർഷകമായ മേഖലയാണു ഫുഡ് ടെക്നോളജി. വരുംകാലത്തു ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാകും. പാകപ്പെടുത്തിയ ഭക്ഷണത്തിന്റെ (പ്രോസസ്ഡ് ഫുഡ്) ഉപയോഗം വികസിതരാജ്യങ്ങളിലേതിന്റെ ഏഴിലൊന്നു മാത്രമാണ് ഇന്ത്യയിൽ. ഇവിടെ പഴം–പച്ചക്കറി പ്രോസസിങ് ഏഴു ശതമാനത്തോളം മാത്രമാണ്. സമ്പദ്പുരോഗതിക്കൊപ്പം പ്രകൃതിയിൽനിന്ന‌ു കിട്ടുന്ന വസ്തുക്കൾ അതേപടി കഴിക്കുന്ന രീതി കുറഞ്ഞ്, പാകപ്പെടുത്തി വിപണിയിൽ കിട്ടുന്ന ആഹാരപദാർഥങ്ങൾ ഉപയോഗിക്കുന്ന ശീലം കൂടിവരും. 

അവസരം പലവിധം 

പാകപ്പെടുത്തുന്നതിലൂടെ ഭക്ഷ്യവസ്തുക്കൾക്കു മൂല്യവർധനയുണ്ടാകുന്നു. പഴങ്ങൾ അതേപടി കഴിക്കുന്നതും അവ ജ്യൂസോ ജാമോ മറ്റോ ആക്കി കഴിക്കുന്നതും തമ്മിലുള്ള വ്യത്യാസം നോക്കുക. കരിമ്പ് ഒടിച്ചു ചവയ്ക്കുന്നതും വർഷം മുഴുവൻ പഞ്ചസാര ഉപയോഗിക്കുന്നതും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. കരിമ്പും കൊക്കോയും വാനിലയും ചേർത്തു ചോക്കലേറ്റ് എത്രയോ രൂപത്തിൽ നാം ഉണ്ടാക്കുന്നു. വിവിധതരം മത്സ്യോൽപന്നങ്ങളുണ്ടാക്കി കേടുകൂടാത്തവിധം പായ്ക്ക് ചെയ്തു വിപണനം ചെയ്യുന്നതിന് നാട്ടിലും വിദേശത്തും വമ്പിച്ച  വിപണിയുണ്ട്.

ജാം, മാർമലേഡ്, ബിസ്കറ്റ്, കേക്ക്, അച്ചാർ, ധാന്യപ്പൊടി, മത്സ്യോൽപന്നങ്ങൾ, പാൽ മുതലായവയുടെ ഉപയോഗംപോലും ഇവിടെ കുറവാണല്ലോ. ഈ മേഖലയിൽ പരിശീലനം കിട്ടിയവരുടെ സേവനം ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്ന വ്യവസായശാലകളിൽ ആവശ്യമുണ്ട്. വൻ ഹോട്ടലുകളിലും ആശുപത്രികളിലും മറ്റും ആഹാരപദാർഥങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാനും വിദഗ്ധർ വേണ്ടിവരും. ഡിസ്റ്റിലറികൾ, സോഫ്റ്റ് ഡ്രിങ്ക് ഉൽപാദന കേന്ദ്രങ്ങൾ, വലിയ ഫ്ലവർ മില്ലുകൾ, കാർഷികോൽപന്ന കയറ്റുമതിരംഗം എന്നിവയിലും അവസരമുണ്ട്. ഇന്ത്യയിലെ ഫുഡ് പ്രോസസിങ് വ്യവസായം കുതിച്ചു മുന്നേറുന്നുണ്ട്.

പല പ്രോഗ്രാമുകളിലും പാഠ്യക്രമം പല തരത്തിലായിരിക്കും. ഭക്ഷ്യവസ്തുക്കളുടെ ഭൗതിക, രാസ, മൈക്രോബയളോജിക്കൽ ഗുണങ്ങൾ, പുളിപ്പിക്കൽ (ഫെർമെന്റേഷൻ), ഡെയറി പ്രവർത്തനങ്ങൾ, പാകപ്പെടുത്തൽ രീതികൾ, ധാന്യങ്ങൾ സൂക്ഷിക്കൽ, ഭക്ഷ്യശുചിത്വം, ഭക്ഷ്യസുരക്ഷ, ഗുണനിയന്ത്രണം, പാക്കേജിങ്, വിപണനം, ഗവേഷണം മുതലായവ.

∙സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, മൈസൂർ: എംഎസ്‌സി ഫുഡ് ടെക്നോളജി. 

∙കേരള എൻജിനീയറിങ് എൻട്രൻസ്‌ വഴി കാർഷിക /ഫിഷറീസ്/ വെറ്ററിനറി സർവകലാശാലകളിലും എൻജിനീയറിങ് കോളജുകളിലും ബിടെക്. 

∙ബിഎസ്‌സി ഫുഡ് സയൻസ്/ടെക്നോളജി; എംഎസ്‌സി ഫുഡ് സയൻസ്/ടെക്നോളജി മുതലായവ കേ‌രളത്തിലെ പല കോളജുകളിലും. 

∙NIFTEM: National Institute of Food Technology, Entrepreneurship and Management, Kundli, Haryana. ഈ രംഗത്തെ ശ്രേഷ്ഠസ്ഥാപനം. (ബിടെക്, എംടെക്, പിഎച്ച്ഡി)

∙Indian Institute of Crop Processing Technology, Thanjavur: ബിടെക്, എംടെക്, പിഎച്ച്ഡി. 

∙Tamilnadu Agricultural University, Coimbatore: ബിടെക്. 

∙IGNOU, ന്യൂഡൽഹി: പിജി ഡിപ്ലോമ–ഫുഡ് സേഫ്റ്റി & ക്വാളിറ്റി മാനേജ്മെന്റ്. 

English Summary: Career And Scope Of Food Technology

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA