ADVERTISEMENT

ഐഎഎസ് ദമ്പതികളായ ഡോ. കെ.വാസുകിയും ഡോ. എസ്. കാർത്തികേയനും ഇനി പഠനത്തിരക്കിലായിരിക്കും. യുകെ സർക്കാരിന്റെ ചീവ്നിങ് സ്കോളർഷിപ്പോടെ റെഡിങ് സർവകലാശാലയിൽ മാസ്റ്റേഴ്സ് പഠനത്തിനൊരുങ്ങുകയാണ് ഇരുവരും. വാസുകി പഠിക്കുക എംഎസ്‍സി സൈക്കോളജി കൺവേർഷൻ; കാർത്തികേയൻ എംഎസ്‍സി ഫുഡ് സയൻസും. ചീവ്നിങ് സ്കോളർഷിപ് എത്രയോ പേർ വിലപ്പെട്ട സ്വപ്നമായി കൊണ്ടുനടക്കുമ്പോഴാണ് ഒരേ വീട്ടിൽ രണ്ടുപേർക്ക് ഒരുമിച്ച് ഇതു ലഭിക്കുന്നത്.

രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബിരുദധാരികൾക്ക് ഒരു പൈസ പോലും ചെലവില്ലാതെ യുകെയിൽ മാസ്റ്റേഴ്സ് പഠനത്തിനു വഴിയൊരുക്കുന്നതാണ് ചീവ്നിങ്. കോഴ്സ് ഫീ, താമസം, വിമാനക്കൂലി, വീസാ ഫീ അടക്കം എല്ലാ ചെലവും സർക്കാർ വഹിക്കും. ഓക്സ്ഫഡ്, കേംബ്രിജ് സർവകലാശാലകളിൽ വരെ പഠിക്കാം.

അത്ര എളുപ്പമല്ല

ഏകദേശം 65,000 അപേക്ഷകരിൽ 2 % പേർക്കു മാത്രമാണു സാധാരണ സ്കോളർഷിപ് ലഭിക്കുക. അത്ര എളുപ്പമല്ലെന്നു ചുരുക്കം. ഇത്തവണ സ്കോളർഷിപ് ലഭിച്ചവരിൽ പാലക്കാട് കൽപാത്തി സ്വദേശി ആര്യ മുരളി, കൊല്ലം കൊട്ടാരക്കര സ്വദേശി രജനീഷ് രാജൻ എന്നിവരുണ്ട്.

വിമൻ ഇൻ ടെക്നോളജി ഇന്റർനാഷനലിന്റെ മുൻ ഇന്ത്യ വൈസ് പ്രസിഡന്റ് ആയ ആര്യയ്ക്ക് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സോഷ്യൽ ഇന്നവേഷൻ ആൻഡ് ഒൻട്രപ്രനർഷിപ്പിൽ മാസ്റ്റേഴ്സ് ചെയ്യാനാണ് 50 ലക്ഷത്തോളം രൂപ സ്കോളർഷിപ് ലഭിച്ചത്. കോഴ്സ് ഫീ മാത്രം 32 ലക്ഷത്തോളം രൂപ വരും. താമസച്ചെലവായി പ്രതിമാസം 1.4 ലക്ഷം രൂപ ലഭിക്കും. യുകെയിൽ എത്തുമ്പോൾ 60,000 രൂപയോളം അറൈവൽ അലവൻസുമുണ്ട്. ഓരോരുത്തരുടെയും കോഴ്സിന് അനുസരിച്ച് തുക വ്യത്യാസപ്പെടും.

ഏൺസ്റ്റ് ആൻഡ് യങ്ങിലെ ഗവൺമെന്റ് ആൻഡ് പബ്ലിക് അഡ്വൈസറി മുൻ കൺസൽറ്റന്റായ രജനീഷ് രാജന് യൂണിവേഴ്സിറ്റി ഓഫ് സസെക്സിൽ എംഎ ജെൻഡർ ആൻഡ് ഡവലപ്മെന്റ് പഠനത്തിനാണു സ്കോളർഷിപ്.

rajaneesh-arya

ജോലിപരിചയം വേണം

സ്കോളർഷിപ് കിട്ടാൻ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം (2,800 മണിക്കൂറിനു തുല്യം) നിർബന്ധമാണ്. തുടർച്ചയായി 2 വർഷം വേണമെന്നില്ല. ബിരുദത്തിനു മുൻപോ ബിരുദത്തിനിടയ്ക്കോ അതിനു ശേഷമോ ചെയ്ത ജോലികൾ ഉൾപ്പെടുത്താം. ഫുൾടൈം, പാർട്–ടൈം, സന്നദ്ധപ്രവർത്തനം, ഇന്റേൺഷിപ് എന്നിങ്ങനെ 15 ഇടങ്ങളിൽ വരെ പ്രവർ‌ത്തിച്ചതിന്റെ വിവരങ്ങൾ നൽകാം. ഒരു വർഷത്തെ മാസ്റ്റേഴ്സ് കോഴ്സിനാണ് സ്കോളർഷിപ്പ് നൽകുന്നത്. എംഫിൽ, പിഎച്ച്ഡി, പാർട്–ടൈം / വിദൂര വിദ്യാഭ്യാസം, 9 മാസത്തിനു താഴെയുള്ള കോഴ്സുകൾ, 12 മാസത്തിനു മുകളിലുള്ള കോഴ്സുകൾ എന്നിവയ്ക്കു സ്കോളർഷിപ് ലഭിക്കില്ല. കോഴ്സ് കഴിഞ്ഞ് സ്വന്തം രാജ്യത്തു 2 വർഷമെങ്കിലുമുണ്ടാകണമെന്ന വ്യവസ്ഥയുമുണ്ട്.

നേതൃപാടവമാണ് പ്രധാന മാനദണ്ഡം. ഇതുവരെ നേതൃതലത്തിൽ നിങ്ങൾ എന്തൊക്കെ ചെയ്തെന്നു കൃത്യമായി എഴുതണം. സ്കൂൾ–കോളജ് തലത്തിൽ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റനായിരുന്നെങ്കിൽ അതുവരെ എഴുതാം. പ്രഫഷനലുകൾക്ക് ടീം മാനേജ് ചെയ്ത അനുഭവങ്ങളുമെഴുതാം.

ഡോ. കെ.വാസുകി

തയാറെടുപ്പിന് ഒരു വർഷം പൂർണമായും മാറ്റിവയ്ക്കേണ്ടിവരാം. ഉപന്യാസ ചോദ്യങ്ങൾ 13 തവണയാണ് ഞാൻ എന്റെ അധ്യാപകർ വഴി വിലയിരുത്തിയത്. സ്കോളർഷിപ് അപേക്ഷയ്ക്കൊപ്പം അഡ്മിഷൻ നടപടികളും വേഗത്തിൽ ചെയ്യണം. അഭിമുഖത്തിലും മറ്റും നമ്മുടെ ആത്മാർഥതയും സത്യസന്ധതയുമാണ് വിലയിരുത്തുന്നത്.

രജനീഷ് രാജൻ

നിങ്ങളുടെ സാമൂഹിക പ്രതിബദ്ധത വലിയ തോതിൽ വിലയിരുത്തപ്പെടും. ഉപന്യാസ ചോദ്യങ്ങൾ ഏറെ പ്രധാനമാണ്. അവയ്ക്കു നൽകുന്ന മറുപടി അനുസരിച്ചായിരിക്കും ഇന്റർവ്യൂവിലെ ചോദ്യങ്ങൾ പോലും.

ആര്യ മുരളി

അപേക്ഷ ഇങ്ങനെ

അടുത്ത വർഷത്തേക്കുള്ള സ്കോളർഷിപ്പിന് ഈവർഷം നവംബർ 2 വരെ അപേക്ഷിക്കാം..ഒരു വർഷം നീളുന്നതാണ് അപേക്ഷാ പ്രക്രിയ. വെബ്സൈറ്റ്: www.chevening.org

അപേക്ഷിക്കുമ്പോൾ 500 വാക്കിൽ കവിയാതെ എഴുതേണ്ട ഉപന്യാസ ചോദ്യങ്ങൾ വളരെ പ്രധാനമാണ്. ഭാവി നേതാക്കളെ വാർത്തെടുക്കുകയാണ് ചീവ്നിങ്ങിന്റെ ലക്ഷ്യമെന്നതിനാൽ സ്വന്തം നേതൃപാടവം തെളിയിക്കുന്ന ഉദാഹരണങ്ങൾ വരെ മറുപടിയായി നൽകണം. താൽപര്യമുള്ള 3 കോഴ്സുകൾ ഓപ്ഷനായി നൽകണം. ഒന്നോ ഒന്നിലേറെയോ സർവകലാശാലകളിലെ സമാന സ്വഭാവമുള്ള കോഴ്സുകളാകാം. എന്തു കാരണത്താലാണ് ഇവ തിരഞ്ഞെടുക്കുന്നതെന്നു വ്യക്തമാക്കണം. കോഴ്സ് കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷമുള്ള ദീർഘകാല പ്ലാനും എഴുതണം.

ഇവ വിലയിരുത്തി ഫെബ്രുവരി പകുതിയോടെ അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ രേഖകൾ, നമ്മളെ അടുത്തറിയാവുന്ന രണ്ടു പേരുടെ റഫറൻസ് ലെറ്റർ എന്നിവ ഇതിനുശേഷം നൽകണം. ഫെബ്രുവരി 28, 29 തീയതികളിൽ ബ്രിട്ടിഷ് എംബസി/ ഹൈക്കമ്മിഷൻ ഓഫിസുകളിലായി അഭിമുഖം നടക്കും.

2022 ജൂലൈ തുടക്കത്തിൽ അന്തിമഫലം പ്രസിദ്ധീകരിക്കും. ആദ്യം ഓപ്ഷനായി നൽകിയ 3 കോഴ്സുകളിൽ ഏതിലെങ്കിലും ഒന്നിൽ അഡ്മിഷൻ ലഭിച്ചതിന്റെ പൂർണരേഖകൾ ജൂലൈ 14നുള്ളിൽ സമർപ്പിക്കണം. അഡ്മിഷൻ ഈ സമയത്തിനുള്ളിൽ ലഭിച്ചാൽ മാത്രമേ സ്കോളർഷിപ്പിന് യോഗ്യതയുണ്ടാകൂ.

English Summary: Chevening Scholarship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com