ADVERTISEMENT

റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ, പിന്നാക്ക വികസന കോർപറേഷനിൽ ജൂനിയർ അസിസ്റ്റന്റ്, ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ്–2 തുടങ്ങി 40 തസ്തികയിൽ സെപ്റ്റംബര്‍ പകുതിയോടെ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. 

 

ജനറൽ റിക്രൂട്മെന്റിനൊപ്പം പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റും സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമന വിജ്ഞാപനങ്ങളുമുണ്ടാകും. 

 

ജനറൽ (സംസ്ഥാനതലം) 

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (ഇൻഫക്‌ഷ്യസ് ഡിസീസ്), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (രചനശരീര), അസി. പ്രഫസർ (രസശാസ്ത്ര, ഭൈഷജ്യകൽപന), പിന്നാക്ക വികസന കോർപറേഷനിൽ അസി. മാനേജർ, ജൂനിയർ അസിസ്റ്റന്റ്, സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ (ക്വാളിറ്റ് അഷ്വറൻസ്), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോഗ്രഫർ ഗ്രേഡ്–2, കോഒാപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനിൽ ഫിനാൻസ് മാനേജർ (ജനറൽ/സൊസൈറ്റി വിഭാഗം), സിസ്റ്റം അനലിസ്റ്റ് (ജനറൽ/സൊസൈറ്റി വിഭാഗം), മാർക്കറ്റിങ് മാനേജർ–ഫെർട്ടിലൈസർ (ജനറൽ/സൊസൈറ്റി വിഭാഗം), മാർക്കറ്റിങ് മാനേജർ–ഒായിൽ സീഡ്സ് (ജനറൽ/സൊസൈറ്റി വിഭാഗം), ഡപ്യൂട്ടി മാർക്കറ്റിങ് മാനേജർ–സ്പൈസസ് (ജനറൽ/സൊസൈറ്റി വിഭാഗം), ഒാഫിസ് മാനേജർ (ജനറൽ/സൊസൈറ്റി വിഭാഗം), കൺസ്ട്രക്‌ഷൻ കോർപറേഷനിൽ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ്–2, ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ്–2, കോഒാപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനിൽ ഫീൽഡ് ഒാഫിസർ (ജനറൽ/സൊസൈറ്റി വിഭാഗം).

 

ജനറൽ (ജില്ലാതലം) 

റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ ഫിസിക്കൽ സയൻസ് മലയാളം മീഡിയം (തസ്തികമാറ്റം വഴി), ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ ഒാക്സിലിയറി നഴ്സ് മിഡ്‌വൈഫ് (കണ്ണൂർ), ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ്–2.

 

സ്പെ.റിക്രൂട്മെന്റ് (ജില്ലാതലം) 

വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് (എസ്ടി), ക്ലാർക്ക് (എസ്ടി), ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് എച്ച്ഡിവി (എസ്ടി).

 

എൻസിഎ (സംസ്ഥാനതലം) 

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ മൈക്രോബയോളജി (ധീവര, എസ്‌സി, എസ്‌സിസിസി), കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ തമിഴ് (ധീവര), അസി. പ്രഫസർ മ്യൂസിക് (എസ്ഐയുസി നാടാർ), അസി. പ്രഫസർ അറബിക് (എസ്ടി), അസി. പ്രഫർ ഉറുദു (എസ്‌സി), അസി. പ്രഫസർ അറബിക് (എസ്‌സി), അസി. പ്രഫസർ മാത്തമാറ്റിക്സ് (എസ്ടി), അസി. പ്രഫസർ മൈക്രോബയോളജി (എസ്ടി). 

English Summary: Kerala PSC Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com