കോവിഡിനോട് പണി പഠിച്ച് പകവീട്ടാം

covid
Representative Image. Photo Credit: By Yashvi Jethi/ Shutterstock.com
SHARE

തൊഴിൽനഷ്ടങ്ങളുടെ കഥയാണു കോവിഡ് നമ്മോടു പറഞ്ഞത്. അതു കേട്ടുകൊണ്ടിരുന്നാൽ പോരല്ലോ. പ്രതിസന്ധികൾക്കിടയിലും വെട്ടിപ്പിടിച്ച തൊഴിലവസരങ്ങളുടെ കഥകൾ കോവിഡിനോടു തിരിച്ചുപറയാൻ നമുക്കു കഴിയണം. പഠന സർട്ടിഫിക്കറ്റുകൾ പൊടി തട്ടിയെടുത്തതുകൊണ്ടു കാര്യമില്ല; റീ സ്കില്ലിങ്ങും അപ്സ്കില്ലിങ്ങുമൊക്കെയാണ് അതിനു വേണ്ടതെന്നു വിദഗ്ധർ ഓർമിപ്പിക്കുന്നു.

തൊഴിൽ പ്രതിസന്ധിക്കു പരിഹാരം കാണാൻ 6 മാസം ദൈർഘ്യമുള്ള 6 ഓൺലൈൻ കോഴ്സുകൾക്കാണു നോർക്ക റൂട്സ് അവസരമൊരുക്കുന്നത്. കേരള സർക്കാരിനു കീഴിലുള്ള ഐസിടി അക്കാദമി ഓഫ് കേരളയുമായി കൈകോർത്താണ് നോർക്കയുടെ ‘ടെക്നോളജി സ്കിൽസ് ട്രെയിനിങ് പ്രോഗ്രാം’.

 കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ടാറ്റ കൺസൽറ്റൻസി സർവീസസിന്റെ നൈപുണ്യവികസന – ഡിജിറ്റൽ പഠന പ്ലാറ്റ്ഫോമായ ടിസിഎസ് അയോണിൽ (TCSiON) 125 മണിക്കൂർ വെർച്വൽ ഇന്റേൺഷിപ്.

 ഡിജിറ്റൽ പഠന പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ ലേണിങ്ങിലെ 14,000 ഓൺലൈൻ കോഴ്സുകൾ പഠിക്കാൻ അവസരം.

 പ്ലേസ്മെന്റ് അസിസ്റ്റൻസ്, ഐഇഎൽടിഎസ് അടിസ്ഥാന പരിശീലനം, വിദേശജോലി ലക്ഷ്യമിടുന്നവർക്കായി ക്രോസ് കൾചർ പരിശീലനം തുടങ്ങിയവയും പഠനത്തിന്റെ ഭാഗം.

 ഓരോ കോഴ്സിനും നികുതി കൂടാതെ ഫീസ് 19,700 രൂപ. ഈ മാസം 20 വരെ അപേക്ഷിക്കാം. 25നാണു പ്രവേശന പരീക്ഷ. ഇതിൽ മികച്ച വിജയം നേടുന്നവർക്ക് ഫീസിന്റെ 75% സ്കോളർഷിപ്പായി നോർക്ക നൽകും.

 വിവരങ്ങൾക്ക്: 7594051437. www.ictkerala.org.

k-harikrishan-namboothiri-norka-roors-ceo

കോവിഡ് കാലത്ത് പുതുതലമുറ കോഴ്‌സുകളിലൂടെ അഞ്ഞൂറിലധികം യുവാക്കളെ നോർക്ക തൊഴിൽ പ്രാപ്തരാക്കി. കോഴ്‌സുകളിൽ പങ്കെടുത്തവർക്ക് 70 മുൻനിര ഐടി കമ്പനികൾ ജോലി നൽകി. ഇരുനൂറിലേറെപ്പേർക്ക് ടിസിഎസ് അയോണിൽ ഇന്റേൺഷിപ് സൗകര്യവും ലഭ്യമാക്കി.

കെ. ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക റൂട്സ് സിഇഒ

norka-roors-online-courses

കോഴ്സുകൾ ഇവ 

ഫുൾസ്റ്റാക് ഡവലപ്മെന്റ്: വെബ് ആപ്ലിക്കേഷൻ പൂർണമായി ഡിസൈൻ ചെയ്യാനും വികസിപ്പിച്ചെടുക്കാനുമാണ് ഫുൾ സ്റ്റാക്ക് ഡവലപ്പർമാരെ വേണ്ടിവരിക.

ഈ മേഖലയിലെ അടിസ്ഥാനപാഠങ്ങൾ മനസ്സിലാക്കി, സ്വന്തമായി കരിയർ കെട്ടിപ്പടുക്കാനുള്ളതാണ് ഈ കോഴ്സ്. 

ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്: ഡേറ്റ പ്രോസസിങ്, അനാലിസിസ്, വിഷ്വലൈസേഷൻ, ഇതുമായി ബന്ധപ്പെട്ട സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയവയിൽ പരിശീലനം. 

റോബട്ടിക് പ്രോസസ് ഓട്ടമേഷൻ: ഇന്ത്യയിലും വിദേശത്തും തൊഴിൽ സാധ്യത. ആവർത്തന സ്വഭാവമുള്ള ഓഫിസ് ജോലികൾ വളരെ കൃത്യമായി പഠിച്ച് അതിവേഗത്തിലും കൃത്യതയോടെയും സോഫ്റ്റ്‌വെയർ ബോട്ടുകൾ ചെയ്യുന്നതാണ് റോബട്ടിക് പ്രോസസ് ഓട്ടമേഷൻ.

സൈബർ സെക്യൂരിറ്റി അനലിറ്റിക്സ്: സൈബർ ആക്രമണങ്ങൾ വർധിക്കുന്നതിനാൽ ഈ മേഖലയിലും തൊഴിൽസാധ്യത ഏറെ. 

സോഫ്റ്റ്‌വെയർ ടെസ്റ്റിങ്: ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഗുണനിലവാരം സോഫ്റ്റ്‌വെയറിന് ഉറപ്പുവരുത്തുന്നതിനുള്ള പരിശീലനം. ടെസ്റ്റ് എൻജിനീയറായി ജോലി ആരംഭിക്കുന്ന ഒരാൾക്ക് സീനിയർ ടെസ്റ്റ് എൻജിനീയർ, ടെസ്റ്റ് മാനേജർ തസ്തികകളിലേക്ക് ഉയരാം. 

ഡിജിറ്റൽ മാർക്കറ്റിങ്: ചെറുകിട കച്ചവടക്കാർ മുതൽ വൻകിട ബിസിനസ് സംരംഭകർ വരെയുള്ളവർക്ക് ബിസിനസ് ഓൺലൈനിലേക്കു മാറ്റാനും വളർത്താനും സഹായിക്കുന്നവരാണ് ഡിജിറ്റൽ മാർക്കറ്റിങ് വിദഗ്ധർ. 

യോഗ്യത: ഡിജിറ്റൽ മാർക്കറ്റിങ്ങിന് ഏതെങ്കിലും ബിരുദം. മറ്റുള്ളവയ്ക്ക് ബിടെക്, ബിഎസ്‌സി, എൻജി. ഡിപ്ലോമ.

പ്രായപരിധി: 45 വയസ്സ്. ജോലിക്കാർക്കും പങ്കെടുക്കാനുള്ള സൗകര്യാർഥം സായാഹ്ന ക്ലാസുകളുമുണ്ട്.

എൻട്രൻസ് ഇങ്ങനെ

ന്യൂമെറിക്കൽ എബിലിറ്റി, വെർബൽ എബിലിറ്റി, ലോജിക്കൽ റീസണിങ്, ഡേറ്റ ഇന്റർപ്രട്ടേഷൻ, ഇന്റർനാഷനൽ അഫയേഴ്സ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു മണിക്കൂർ ഓൺലൈൻ പരീക്ഷ. നെഗറ്റീവ് മാർക്ക് ഇല്ല.

https://ictkerala.org/

English Summary: Technology Skills Training Programme By Norka Roots

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA