ബിരുദ പഠനം വിദേശത്താണോ?; പഠനച്ചെലവ് മുഴുവൻ വഹിക്കും ഈ സ്കോർഷിപ്പുകൾ

Scholarship
SHARE

ചോദ്യം: 10, +2 പഠനശേഷം വിദേശപഠനത്തിനു പൂർണ സാമ്പത്തികസഹായം കിട്ടുന്ന സ്കോളർഷിപ്പുകളുണ്ടോ ?

കെ.എം. രഞ്ജിത്ത്

ഉത്തരം: ബിരുദ പഠനത്തിനു താരതമ്യേന സ്കോളർഷിപ്പുകൾ കുറവാണ്. ചില പ്രധാന സ്കോളർഷിപ്പുകൾ ചുവടെ: 

മുഴുവൻ ചെലവുകളും വഹിക്കുന്നവ:

∙ ടാറ്റ- കോർണെൽ യൂണിവേഴ്സിറ്റി സ്കോളർഷിപ്: യുഎസിലെ കോർണെൽ സർവകലാശാലയിൽ യുജി/പിജി പഠനത്തിന്. http://admissions.cornell.edu/apply / international - students/tata-scholarship

∙ വെൽസ്മൗണ്ടൻ സ്കോളർഷിപ്: യുകെ, യുഎസ്. യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലൊഴികെ. wellsmountain initiative.org

∙ ലെസ്റ്റർ ബി. പിയേഴ്സൻ ഇന്റർനാഷനൽ സ്കോളർഷിപ്: കാനഡയിലെ ടൊറന്റോ സർവകലാശാലയിലേക്ക്. https://future. utoronto.ca

∙ ടർക്കിഷ് ഗവ. സ്കോളർഷിപ്: തുർക്കിയിൽ വിവിധ വിഷയങ്ങളിൽ ഉപരിപഠനത്തിന്. https://turkiyeburslari gov.tr

ഭാഗിക സ്കോളർഷിപ്പുകൾ:

∙ ഇന്ത്യ 4 ഇയു: വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ബിരുദ പഠനത്തിന്. http://www.india4eu/scholarships

∙ ഓക്സ്ഫഡ് & കേംബ്രിജ് സൊസൈറ്റി ഓഫ് ഇന്ത്യ: www.oxbridge.com

∙ ചൈനീസ് ഗവ. സ്കോളർഷിപ്: http://id.china- embassy org

മിക്ക വിദേശ സർവകലാശാലകളിലും യുജി പഠനത്തിന് ഒട്ടേറെ ഭാഗിക സ്കോളർഷിപ്പുകളുണ്ട്. GREAT Scholarships, Creative Economy Schorships എന്നിവ ബ്രിട്ടിഷ് കൗൺസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

മറ്റു ചില സ്കോളർഷിപ്പുകൾ: ഷെഫീൽഡ് സർവകലാശാല (www.sheffield. ac.uk), യൂണിവേഴ്സിറ്റി കോളജ് ഡബ്ലിൻ (https://www.ucd.ie), സസക്സ് സർവകലാശാല (www.sussex.ac.uk), കാൽഗറി സർവകലാശാല (www.ucalgary. ca)

ട്യൂഷൻ ഫീ ഇല്ലാതെയോ കുറഞ്ഞ ട്യൂഷൻ ഫീസിലോ പഠിക്കാവുന്ന രാജ്യങ്ങളുണ്ട്. ജർമനി, നോർവേ, ഫ്രാൻസ്, തയ്‌വാൻ, പോളണ്ട്, ബൽജിയം, മെക്സിക്കോ, ചെക്ക് റിപ്പബ്ലിക് എന്നിവ ഉദാഹരണങ്ങൾ.

English Summary: Full and Half Scholarship For UG Programmes Abroad

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA