ADVERTISEMENT

മികച്ച ആശയമുള്ള സംരംഭകർക്കു പിന്തുണയുമായി ഐഐടി പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷൻ (ഐപിടിഐഎഫ്) രംഗത്ത്. മികച്ച സ്റ്റാർട്ട് അപ്പ് ആശയങ്ങൾ മനസിലുള്ളവർക്ക് ഐ ഹബ്ബിന്റെ  എൻട്രപ്രണർ ഇൻ റെസിഡൻസ് പ്രോഗ്രാമിനായി അപേക്ഷിക്കാം. നൂതന ആശയങ്ങൾ വിപണന ഉൽപന്നമായി വികസിപ്പിക്കുന്നതിനുള്ള പരിശീലനം, വ്യവസായം ആരംഭിക്കുന്നതിനും പ്രൊഫഷണൽ നെറ്റ് വർക്ക് വിപുലീകരിക്കുന്നിതനുമുള്ള മികച്ച രീതികൾ, നിലവിലുള്ള ബിസിനസിന്റെ പോരായ്മകൾ തിരുത്തുന്നതിനുള്ള തന്ത്രങ്ങൾ തുടങ്ങിയവ പരിപാടിയിലൂടെ ലഭിക്കും. 

 

സംരംഭം തുടങ്ങാൻ ആവശ്യമായ നിർദ്ദേശങ്ങളും ഒരു വ്യക്തിക്കു തന്റെ ആശയങ്ങൾ സ്റ്റാർട്ട് അപ്പ് തലത്തിലേയ്ക്ക് എത്തിക്കാൻ വേണ്ട പിന്തുണയും നൽകുകയാണ് ലക്ഷ്യം. പരിചയ സമ്പന്നരായ സംരംഭകരിൽ നിന്നുള്ള മാർഗനിർദേശങ്ങളും ലഭിക്കും. 12 മാസം 30,000 രൂപ വീതം സ്റ്റൈപ്പെന്റും നൽകുന്നുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട്  സ്ത്രീകളെ സംരംഭം ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഫെലോഷിപ്പുകളും ഇതിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.

 

നാഷണൽ മിഷൻ ഓൺ ഇന്റർ ഡിസിപ്ലിനറി സൈബർ-ഫിലിക്കൽ സിസ്റ്റംസിന് കീഴിൽ ഒരു ടെക്നോളജി ഇന്നൊവേഷൻ ഹബ് സ്ഥാപിക്കുന്നതിന് കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രാലയം 100 കോടി രൂപ പാലക്കാട് ഐഐടിയ്ക്ക് അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ നിലവിലുള്ള ഒരേയൊരു ഐ ഹബ് ആണ് പാലക്കാട് ഐഐടിയിൽ പ്രവർത്തിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയ്യതി 2021 നവംബർ 1 https://lnkd.in/gUddwZpG കൂടുതൽ വിവരങ്ങൾക്ക് https://iptif.tech/

 

കനറാബാങ്കിന്റെ സഹകരണത്തോടെ ആണ് ഐപിടിഐഎഫ് പരിപാടി സംഘടിപ്പിക്കുന്നത്. 

 

യോഗ്യത:

1. ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻ ആയിരിക്കണം.

2.സയൻസ് എൻജിനീയറിങ് വിഷയങ്ങളിൽ ബിരുദധാരിയായിരിക്കണം.

3.നേരത്തെ തന്നെ കണ്ടെത്തലുകൾ നടത്തിയിട്ടുള്ളവർ/സാമൂഹിക/പാരിസ്ഥിതിക ആഘാത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംഘടനകളുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുള്ളവർ അത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തിയിട്ടുള്ളവർ എന്നിവർക്കും അപേക്ഷിക്കാം.

English Summary: IIT Palakkad Technology IHub Foundation invites application for Entrepreneur-In-Residence Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com