ADVERTISEMENT

ചോദ്യം: എനിക്ക് കുഫോസിൽ ഫുഡ് ടെക്നോളജി പ്രോഗ്രാമിലേക്കു പ്രവേശനം ലഭിച്ചിട്ടുണ്ട്. ഈ മേഖലയിലെ പഠന, കരിയർ സാധ്യതകൾ വിശദമാക്കാമോ ?

- രേവതി രാജേഷ്

ഉത്തരം: ബിടെക് / എംടെക് ഫുഡ് ടെക്നോളജി, ബിഎസ്‌സി / എംഎസ്‌സി ഫുഡ് സയൻസ്, ബിവോക് / എംവോക് ഫുഡ് പ്രോസസിങ് എന്നിവയാണ് പ്രധാന കോഴ്സുകൾ. ഭക്ഷ്യോൽപന്ന ഫാക്ടറികൾ, വൻ ഹോട്ടലുകൾ, ഫുഡ് റിസർച് ലാബുകൾ, ഡിസ്റ്റിലറികൾ, സോഫ്റ്റ് ഡ്രിങ്ക് ഉൽപാദന കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം അവസരമുണ്ട്. ബിടെക്, എംടെക്, പിഎച്ച്ഡി തുടങ്ങിയവ നടത്തുന്ന ഹരിയാന സോനിപ്പത്തിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഒൻട്രപ്രനർഷിപ് & മാനേജ്മെന്റ്, തഞ്ചാവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ് പ്രോസസിങ് ടെക്നോളജി എന്നിവ ഈ രംഗത്തെ മുൻനിര സ്ഥാപനങ്ങളാണ്. മൈസൂരു സെൻട്രൽ ഫുഡ് ടെക്നളോജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ എംഎസ്‌സി ഫുഡ് ടെക്നോളജി, തമിഴ്നാട് അഗ്രികൾചർ യൂണിവേഴ്സിറ്റിയിലെ ബിടെക് എന്നിവ ശ്രദ്ധേയം.

കേരളത്തിൽ കീം വഴി കാർഷിക, ഫിഷറീസ് (കുഫോസ്), വെറ്ററിനറി സർവകലാശാലകളിലും വിവിധ എൻജിനീയറിങ് കോളജുകളിലും ബിടെക്കിനു ചേരാം. കാലിക്കറ്റിലും കുഫോസിലും എംഎസ്‌സിയുണ്ട്. കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻഡ് ഡവലപ്‌മെന്റിന്റെ (സിഎഫ്ആർഡി) കീഴിലുള്ള കോളജ് ഓഫ് ഇൻഡീജനസ് ഫുഡ് ടെക്‌നോളജിയിൽ ബിഎസ്‌സി, എംഎസ്‌സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് പ്രോഗ്രാമുകളുണ്ട്. ഒട്ടേറെ കോളജുകളിൽ ഫുഡ് സയൻസ് & ടെക്നോളജിയിൽ ബിഎസ്‌സിയും എംഎസ്‌സിയുമുണ്ട്. ചില കോളജുകളിൽ ബിവോക്, എംവോക് പ്രോഗ്രാമുകളുമുണ്ട്. ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പിജി ഡിപ്ലോമ – ഫുഡ് സേഫ്റ്റി & ക്വാളിറ്റി മാനേജ്മെന്റുമുണ്ട്.

Career Summary : Ask Guru - Food Technology Courses, Subjects & Career Scope 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com