ADVERTISEMENT

കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രാലയത്തിന്റെ കീഴിൽ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (എൻഐഡി) പ്രവേശനത്തിന് 30നു വൈകിട്ടു 4 വരെ അപേക്ഷിക്കാം. അപേക്ഷാഫീയുടെ ഇരട്ടി നൽകി ഡിസംബർ 5നു വൈകിട്ടു 4 വരെ അപേക്ഷിക്കാം. www.admissions.nid.edu / www.nid.edu. ബെംഗളൂരുവിലും ഗാന്ധിനഗറിലും (ഗുജറാത്ത്) പഠനകേന്ദ്രങ്ങളുണ്ട്. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടുകളുമുണ്ട്. കേന്ദ്ര മാനദണ്ഡപ്രകാരം സംവരണമുണ്ട്.

 

പ്രോഗ്രാമുകൾ

എ) ബിഡിസ്: 4 വർഷം. പ്ലസ്ടു / 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയിച്ചവർക്കും ഈ വർഷം പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 3 കൈവഴികളിലായി പല ശാഖകളിലും സ്പെഷലൈസ് ചെയ്യാം.

(1) കമ്യൂണിക്കേഷൻ ഡിസൈൻ (അനിമേഷൻ, എക്സിബിഷൻ, ഫിലിം & വിഡിയോ ഗ്രാഫിക്). (2) ഇൻ‍ഡസ്ട്രിയൽ ഡിസൈൻ (സിറാമിക് & ഗ്ലാസ്, ഫർണിച്ചർ & ഇന്റീരിയർ, പ്രോഡക്ട്). (3) ടെക്സ്റ്റൈൽ ഡിസൈൻ. അഹമ്മദാബാദിൽ 125 സീറ്റ്. ആന്ധ്ര, മധ്യപ്രദേശ്, ഹരിയാന, അസം കേന്ദ്രങ്ങളിൽ 75 വീതം.

ബി) എംഡിസ്: രണ്ടര വർഷം. മൂന്നോ നാലോ വർഷത്തെ ബിരുദം അഥവാ പ്ലസ്ടു കഴിഞ്ഞ് 4 വർഷത്തെ ഡിസൈൻ / ഫൈൻ ആർട്സ് / അപ്ലൈഡ് ആർട്സ് / ആർക്കിടെക്ചർ ഡിപ്ലോമ. അവസാന വർഷക്കാരെയും പരിഗണിക്കും.

 

എംഡിസ് ശാഖകൾ

 

1. അഹമ്മദാബാദ്: അനിമേഷൻ ഫിലിം, ഫിലിം & വിഡിയോ, ഗ്രാഫിക്, സിറാമിക് & ഗ്ലാസ്, ഫർണിച്ചർ & ഇന്റീരിയർ, പ്രോഡക്ട്, ടെക്സ്റ്റൈൽ.

2. ഗാന്ധിനഗർ: ഫൊട്ടോഗ്രഫി, ടോയ് & ഗെയിം, ട്രാൻസ്പോർട്ടേഷൻ & ഓട്ടമൊബീൽ, ന്യൂ മീഡിയ, സ്ട്രാറ്റജിക് ഡിസൈൻ മാനേജ്മെന്റ്, അപ്പാരൽ, ലൈഫ്സ്റ്റൈൽ അക്സസറി.

3. ബെംഗളൂരു: യൂണിവേഴ്സൽ, ഡിജിറ്റൽ ഗെയിം, ഇൻഫർമേഷൻ, ഇന്ററാക്‌ഷൻ, റീട്ടെയിൽ എക്സ്പീരിയൻസ്.

 

അഭിരുചിപരീക്ഷ

 

ബിഡിസ് പ്രാഥമിക അഭിരുചിപരീക്ഷ തിരുവനന്തപുരം അടക്കം 23 കേന്ദ്രങ്ങളിൽ ‍ജനുവരി 2ന്. ഇതിൽ മികവുള്ളവർക്കു മെയിൻ അഭിരുചിപരീക്ഷയുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ടെസ്റ്റ് ആയേക്കാം. അപേക്ഷാഫീ 3000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1500 രൂപ.എംഡിസിനും സമാനവ്യവസ്ഥകളാണ്. അപേക്ഷാഫീ ബിഡിസിന്റേതുതന്നെ. പക്ഷേ, 2 വിഷയങ്ങൾക്കു ശ്രമിക്കുന്നവർ ഇരട്ടിത്തുക നൽകണം.

 

Content Summary : How to Apply Bds And Mds Programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com