മോട്ടർ സർവേയർ ആകണോ?; ഇനി ആദ്യം പരീക്ഷയെഴുതണം

motor-surveyor
SHARE

മോട്ടർ സർവേയർ മേഖലയിലേക്കു കടക്കാൻ ഇനി ആദ്യം പരീക്ഷ. ഇത്തരത്തിൽ മാറ്റം വരുത്തിയ സർവേയർ അമെൻഡ്മെന്റ് ആക്‌ട് 2020 ഐആർഡിഎഐ (ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) പുറത്തിറക്കി. ഇതുവരെ ഒരു വർഷത്തെ ട്രെയിനിങ്ങിനു ശേഷമാണ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടിയിരുന്നത്.

‌പുതിയ നിയമ പ്രകാരം ലൈസൻസ് ലഭിക്കുന്നതിനായി ഐആർഡിഎഐ വെബ്സൈറ്റിൽ കയറി റജിസ്റ്റർ ചെയ്യണം. യോഗ്യരായവരെ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കും. പരീക്ഷ ജയിക്കുന്നവർക്കു ട്രെയിനിങ്ങിന് അപേക്ഷിക്കാം. ട്രെയിനിങ് രണ്ടു തരത്തിൽ ചെയ്യാം. പുണെയിലെ നാഷനൽ ഇൻഷുറൻസ് അക്കാദമിയിൽ (എൻഐഎ) രണ്ടു മാസത്തെ കോഴ്സാണ് ഒരു വഴി. അല്ലെങ്കിൽ നിലവിൽ രംഗത്തുള്ള ഒരു ഇൻഷുറൻസ് സർവേയർക്കൊപ്പം 6 മാസം ട്രെയിനിങ് പൂർത്തിയാക്കാം. തുടർന്ന് എൻഐഎ നടത്തുന്ന പ്രാക്‌ടിക്കൽ പരീക്ഷ ജയിച്ചാൽ ലൈസൻസിനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.irdai.gov.in 

Content Summary : how to become a motor surveyor

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA