ADVERTISEMENT

കേരളത്തിലേതടക്കം ഇന്ത്യയിലെ വിവിധ കാർഷിക സർവകലാശാലകളിലെ ബാച്‌ലർ, മാസ്‌റ്റർ, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കു നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ എൻട്രൻസ് പരീക്ഷകളിലെ റാങ്കനുസരിച്ചുള്ള കൗൺസലിങ് ഐസിഎആർ (ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്) നടത്തും. 15% ഓൾ ഇന്ത്യ ക്വോട്ടയും ചില സ്ഥാപനങ്ങളിലെ മുഴുവൻ സീറ്റും ഇതിൽപ്പെടും. വെബ്:https://icarexam.net/. അടിസ്ഥാനവിവരങ്ങൾക്ക് https://icar.nta.ac.in, https://icar.org.in എന്നീ സൈറ്റുകളും നോക്കാം. 

 

യുജി കൗൺസലിങ്ങിന്റെ വിശദാംശങ്ങൾ ചുവടെ. (സമാന വ്യവസ്ഥകൾ മാസ്‌റ്റർ, പിഎച്ച്ഡി തലങ്ങളിലുമുണ്ട്).

ഡിസംബർ 8 മുതൽ 17 വരെ രണ്ടാം റൗണ്ടും 22 മുതൽ 31 വരെ മൂന്നാം റൗണ്ടും നടത്തും. ആവശ്യമെങ്കിൽ ജനുവരി 1 മുതൽ 15 വരെ മോപ് അപ് റൗണ്ടും ഏർപ്പെടുത്തും.

 

ഒരു കോഴ്സും ഒരു യൂണിവേഴ്സിറ്റിയും ചേർന്നതാണ് ഒരു ചോയ്സ്. എത്ര ചോയ്സുകൾ വേണമെങ്കിലും മുൻഗണനാക്രമത്തിൽ സമർപ്പിക്കാം. ചോയ്സ് ഫില്ലിങ് സമയം തീരുംവരെ ഇതിൽ മാറ്റങ്ങളും വരുത്താം. തുടക്കത്തിൽ സമർപ്പിച്ച് ലോക്ക് ചെയ്ത ചോയ്സുകൾ 3 റഗുലർ റൗണ്ടുകളിലും ഉപയോഗിക്കും. ഇടയ്ക്കു മാറ്റാൻ കഴിയില്ല. ആദ്യ 2 റൗണ്ടുകളിൽ മാത്രമേ അപ്ഗ്രഡേഷൻ അനുവദിക്കൂ. സീറ്റ് അക്സപ്റ്റൻസിനു മുൻപ് അപ്ഗ്രേഡ് ചെയ്യാം. 

മോപ് അപ്പിനു പുതിയ ചോയ്സുകൾ നൽകണം. 

schedule

 

JPEG ഫോർമാറ്റിലാണ് രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടത്. റജിസ്ട്രേഷൻ ഫീ എല്ലാവർക്കും 500 രൂപ. സീറ്റ് അക്സപ്റ്റൻസ് ഫീ 10,000 രൂപ. ഈ തുക പ്രവേശനഫീസിൽ വകവച്ചുതരും. 

 

വെറ്ററിനറി കോഴ്സ് ഈ കൗൺസലിങ്ങിൽ പെടില്ല. ഒരു സർവകലാശാലയിലും ഒരേ സംസ്ഥാനത്തിലെ കുട്ടികൾ ഒരു വിഷയത്തിലും കാറ്റഗറിയിലും 40 ശതമാനത്തിൽ കവിയാൻ അനുവദിക്കില്ല. ഹരിയാന അഗ്രി യൂണിവേഴ്സിറ്റി, തെലങ്കാന സ്റ്റേറ്റ് അഗ്രി യൂണിവേഴ്സിറ്റി, ഇംഫാലിലെ സെൻട്രൽ അഗ്രി യൂണിവേഴ്സിറ്റി എന്നിവയിലെ കമ്യൂണിറ്റി സയൻസ് പ്രോഗ്രാമിൽ പെൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം.

 

കൗൺസലിങ്‌വഴിയുള്ള അലോട്മെന്റ് യൂണിവേഴ്സിറ്റിയിലേക്കായിരിക്കും. അന്യസംസ്ഥാനത്തെ കാർഷികസർവകലാശാലയിൽ പ്രവേശനം കിട്ടുന്നവർക്ക് പ്രതിമാസം 3000 രൂപ നാഷനൽ ടാലന്റ് സ്കോളർഷിപ് ലഭിക്കും. കൗൺസലിങ്‌വഴി അക്രഡിറ്റേഷനില്ലാത്ത ചുരുക്കം പ്രോഗ്രാമുകളിലേക്കുമുണ്ട് പ്രവേശനം. 

 ദേശീയതലത്തിൽ കൗൺസലിങ്ങിലൂടെ നമ്മുടെ കുട്ടികൾക്ക് പ്രവേശനം തേടാവുന്ന 2816 സീറ്റുകളുണ്ട്: അഗ്രികൾചർ (1493), ഹോർട്ടികൾചർ (411), ഫോറസ്ട്രി (136), ഫിഷറീസ് (141), കമ്യൂണിറ്റി സയൻസ് (138), സെറികൾചർ (13), ബിടെക് അഗ്രി. എൻജി. (230), ബിടെക് ഡെയറി ടെക് (100), ബിടെക് ഫുഡ് ടെക് (72), ബിടെക് ബയോടെക് (82). ഇവയിൽ വിവിധ സംവരണസീറ്റുകളുമടങ്ങും.

 

Content Summary : ICAR Counselling Choice filling till 23 November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com