ADVERTISEMENT

 

ചോദ്യം: ഞാൻ ബിടെക് കംപ്യൂട്ടർ സയൻസിനു ശേഷം ഐടി രംഗത്തു ജോലി ചെയ്യുകയാണ്. എന്നാൽ ഇത് എന്റെ മേഖലയല്ലെന്ന് ഇപ്പോൾ മനസ്സിലാകുന്നു. ഇംഗ്ലിഷ് ഭാഷാശേഷിയിൽ പണ്ടുമുതലേ മികവുള്ളതിനാൽ ആ രംഗത്തെ കരിയർ സാധ്യതകൾ എന്തൊക്കെയാണ് ?

 

എ.എസ്. വിശ്വനാഥ്

 

ഉത്തരം: ജേണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ട്രെയിനിങ്, ബ്ലോഗിങ്, കണ്ടന്റ് റൈറ്റിങ്, കോപ്പി റൈറ്റിങ്, ഐഇഎൽടിഎസ് / ടോഫൽ പരീക്ഷാ പരിശീലനം തുടങ്ങിയ മേഖലകളിൽ ഇംഗ്ലിഷിലുള്ള അക്കാദമിക യോഗ്യതകളെക്കാൾ ആശയവിനിമയ ശേഷിക്കാണു പ്രാധാന്യം. ഓൺലൈൻ പോർട്ടലുകൾ, മത്സരപരീക്ഷാ പരിശീലനകേന്ദ്രങ്ങൾ, ഭാഷാ പരിശീലന സ്ഥാപനങ്ങൾ എന്നിവയിലെല്ലാം ഇംഗ്ലിഷ് നന്നായി കൈകാര്യം ചെയ്യാനാകുന്നവർക്ക് അവസരമുണ്ട്. എങ്കിലും ഇംഗ്ലിഷ് ഭാഷ / സാഹിത്യം എന്നിവയിൽ ബിരുദമോ പിജിയോ നേടുന്നത് അഭികാമ്യമാണ്.

 

ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിദൂര മാതൃകയിൽ ബിഎ / എംഎ ഇംഗ്ലിഷ്, എംഎ ജേണലിസം & മാസ് കമ്യൂണിക്കേഷൻ, ഡിപ്ലോമ ഇൻ ക്രിയേറ്റീവ് ഇംഗ്ലിഷ് കോഴ്സുകൾ പഠിക്കാം.

 

റഗുലർ കോഴ്സുകൾ പഠിക്കാനാകുമെങ്കിൽ കൂടുതൽ നന്ന്.ജേണലിസം, മാസ് കമ്യൂണിക്കേഷൻ തുടങ്ങിയ പ്രോഗ്രാമുകൾക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മതി. ഹൈദരാബാദ് ഇഫ്ലു, ഡൽഹി ജെഎൻയു, ഡൽഹി സർവകലാശാല തുടങ്ങിയിടങ്ങളിൽ എംഎ ഇംഗ്ലിഷിനുള്ള അടിസ്ഥാന യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ്. എൻട്രൻസ് പരീക്ഷ വഴിയാകും പ്രവേശനം. അധ്യാപനത്തിലോ ഗവേഷണത്തിലോ താൽപര്യമുണ്ടെങ്കിൽ തുടർന്ന് പിഎച്ച്ഡിക്കും ചേരാം.

 

Content Summary: Career Scope Of English

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com