മാത്‌സ് ബിരുദശേഷം ‘ജാമി’ലേക്കുള്ള വഴി

career-guru-ask-guru-p-l-jomy
SHARE

ചോദ്യം: ഞാൻ ബിഎസ്‌സി മാത്‌സ് രണ്ടാം വർഷ വിദ്യാർഥിയാണ്. ജാം’ പരീക്ഷയെഴുതി ഐഐടിയിൽ തുടർപഠനം ആഗ്രഹിക്കുന്നു. എങ്ങനെ ഒരുങ്ങണമെന്നു വിശദീകരിക്കാമോ ? – ആർഷ റോബിൻ

ഉത്തരം: ഐഐടികൾ, ബെംഗളൂരു ഐഐഎസ്‌സി, എൻഐടികൾ, ഐഐഇഎസ്ടി, ഐസറുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി അടക്കമുള്ള പിജി കോഴ്സുകളിലേക്കു ‘ജാം’ വഴി പ്രവേശനം നേടാം. സാധാരണ ഗതിയിൽ ഫെബ്രുവരിയിലാകും പരീക്ഷ. അപ്പോഴേക്കും കോളജിലെ ക്ലാസ് കഴിഞ്ഞിട്ടുണ്ടാവില്ല. ‘ജാം’ പോലെയുള്ള പരീക്ഷകൾക്ക് സർവകലാശാലാ പരീക്ഷകൾക്കെന്ന പോലെ തയാറെടുത്താൽ പോരാ. ഡിഗ്രി രണ്ടാം വർഷം മുതൽ തന്നെ ‘ജാം’ തയാറെടുപ്പു തുടങ്ങുന്നതാകും ഉചിതം. 

ചില നിർദേശങ്ങൾ:

∙ സിലബസും ചോദ്യമാതൃകയും മനസ്സിലാക്കുക. സിലബസിൽ ഒതുങ്ങി മതി പഠനം.

∙ മുൻവർഷ ചോദ്യക്കടലാസുകൾ സമാഹരിക്കുക; ചോദ്യങ്ങളുടെ നിലവാരവും പാറ്റേണും മനസ്സിലാക്കുക. അവ സർവകലാശാലാ പരീക്ഷകളിൽനിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും മനസ്സിലാക്കുക. 

∙ ‘ജാം’ തയാറെടുപ്പിനു വിഷയം തിരിച്ചുള്ള പരിശീലന സഹായികൾ ലഭ്യമാണ്. കൃത്യമായ പാഠ്യക്രമവും ടൈംടേബിളും ഉണ്ടാക്കുക. പരീക്ഷയ്ക്കു നാലോ അഞ്ചോ മാസം മുൻപെങ്കിലും സിലബസ് കവർ ചെയ്യാനായാൽ അവസാന മാസങ്ങൾ ചോദ്യക്കടലാസുകൾ വിശകലനം ചെയ്യാനും മാതൃകാചോദ്യങ്ങൾ പരിശീലിക്കാനും മാറ്റിവയ്ക്കാനാകും. 

∙ കൂടുതൽ വെയ്റ്റേജുള്ള ഭാഗങ്ങൾ (ഉദാ: Real Analysis, Calculus) കൂടുതൽ ശ്രദ്ധിക്കാം. സംശയ നിവൃത്തിക്ക് അധ്യാപകരുടെ സഹായം തേടാം.

തയാറെടുപ്പിന്റെ തുടക്കത്തിൽ ഈ പുസ്തകങ്ങൾ പ്രയോജനപ്രദമാകും: Complex variable: Murry R Spiegel, Calculus: Thomas Finney; Linear Algebra done right! Sheldon Axler; Introduction to Real Analysis: RG Bartle & D.R Sherbert; Differential & Integral Equations: Collins PJ.

പുസ്തകങ്ങൾ കോളജ് ലൈബ്രറിയിൽ കാണും. സമാനമായ പുസ്തകങ്ങൾ അധ്യാപകർക്കു നിർദേശിക്കാനാകും.

Content Summary: Career After BSc Maths

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA