ADVERTISEMENT

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽഡി ക്ലാർക്ക്/സബ് ഗ്രൂപ്പ് ഓഫിസർ ഗ്രേഡ്–2 വിജ്ഞാപനം വൈകുന്നു. 

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വിജ്ഞാപനം വൈകിക്കുകയാണ്. എന്നാൽ, താൽക്കാലിക്കാരെ നിയമിക്കുന്നതിനുള്ള നീക്കമാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. മുൻ ലിസ്റ്റിൽ ആളെ കുറച്ചതും ഇതിനായിരുന്നെന്ന പരാതിയും ഉയരുന്നുണ്ട്. 

 

ഒന്നര വർഷം നേരത്തെ അവസാനിച്ച ലിസ്റ്റ്

2020 ഫെബ്രുവരി 26നു നിലവിൽ വന്ന മുൻ റാങ്ക് ലിസ്റ്റ് കഴിഞ്ഞ സെപ്റ്റംബർ 23നാണ് അവസാനിച്ചത്. 3 വർഷ കാലാവധി (25.02.2023 വരെ) ലഭിക്കേണ്ട ലിസ്റ്റ് മെയിൻ ലിസ്റ്റിൽ ആവശ്യത്തിന് ആളില്ലാത്തതിനാൽ ഒന്നര വർഷം നേരത്തെ അവസാനിക്കുകയായിരുന്നു. 

 

അവസാനഘട്ടത്തിൽ 30 ഒഴിവ് റിപ്പോർട്ട് ചെയ്തെങ്കിലും 22 ഒഴിവിൽ നിയമന ശുപാർശ തയാറാക്കിയപ്പോഴേക്കു മെയിൻ ലിസ്റ്റ് അവസാനിച്ചു. ബാക്കി 8 ഒഴിവിൽ നിയമനം നടക്കാൻ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. 

 

മെയിൻ ലിസ്റ്റിൽ 169, സപ്ലിമെന്ററി ലിസ്റ്റുകളിൽ 109, ഭിന്നശേഷി ലിസ്റ്റിൽ 9 എന്നിങ്ങനെ 287 പേരായിരുന്നു റാങ്ക് ലിസ്റ്റിൽ. ഇതിൽ 182 പേർക്കു ശുപാർശ ലഭിച്ചു. അവസാന നിയമനവിവരം: ഓപ്പൺ മെറിറ്റ്–169 വരെ, ഇഡബ്ല്യുഎസ്–സപ്ലിമെന്ററി 1, ഈഴവ–സപ്ലിമെന്ററി 2, എസ്‌സി–സപ്ലിമെന്ററി 18, എസ്ടി–സപ്ലിമെന്ററി 4, ഒബിസി–സപ്ലിമെന്ററി 4, വിശ്വകർമ–സപ്ലിമെന്ററി 2, ഹിന്ദു നാടാർ–സപ്ലിമെന്ററി 1, ധീവര–സപ്ലിമെന്ററി 1. ഭിന്നശേഷി: ബ്ലൈൻഡ്–2, ഡഫ്–2, ഓർത്തോ–2. 

 

Content Summary: Travancore Devaswom Board LDC Rank List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com