ADVERTISEMENT

പഠിത്തമൊക്കെ കഴിഞ്ഞല്ലോ, ഇനി എന്നാ പരിപാടി? എന്ന് ആരെങ്കിലും ചോദിച്ചാൽ അപ്പോഴെത്തും റെഡിമണിയായി ഒരുത്തരം. ഒരു സ്റ്റാർട്ടപ് തുടങ്ങിയാലോന്നാ ആലോചന. സംഗതി കൊള്ളാം പക്ഷേ നോക്കീം കണ്ടും കാര്യത്തിലോട്ടു കടക്കണമെന്നു മാത്രം. സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നത് ആത്മവിശ്വാസം കൂട്ടും പക്ഷേ വരുംവരായ്കകളെക്കുറിച്ച് നന്നായി പഠിച്ച ശേഷം വേണം കളത്തിലിറങ്ങാൻ. വാങ്ങലും കൊടുക്കലും ഓൺലൈനായ ഇക്കാലത്ത് ഓൺലൈൻ സംരംഭം എന്ന ആശയം പുതുമയല്ല. എന്നാൽ എടുത്തുചാടി ഇറങ്ങേണ്ട ഒന്നല്ല ഓൺലൈൻ കച്ചവടം. 

 

ഓൺലൈൻ സംരംഭത്തിൽ ശ്രദ്ധിക്കാൻ:

 

∙ വിപണിയെ കുറിച്ചും വിൽക്കാൻ ഉദ്ദേശിക്കുന്ന ഉൽപന്നത്തെ കുറിച്ചും നന്നായി പഠിക്കുക.

 

∙  ചെറിയ രീതിയിൽ തുടങ്ങി പിന്നീടു സംരംഭം വിപുലമാക്കുന്നതാണ് അഭികാമ്യം.

 

∙  സംരംഭത്തിനു യോജിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കണ്ടെത്തുക. 

 

∙  സോഷ്യൽ മീഡിയ പേജ് എപ്പോഴും സജീവമാക്കി നിലനിർത്തണം. ദിവസവും അപ്ഡേഷൻ ഉറപ്പാക്കുക, പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുക.

 

∙  ഉൽപന്നം സംബന്ധിച്ച വിവരങ്ങൾ കൃത്യവും സമഗ്രവും ആയിരിക്കണം.  

 

∙  വ്യക്തതയുള്ള മികച്ച ചിത്രങ്ങൾ തന്നെ പേജുകളിൽ ഉറപ്പാക്കുക

 

career-startup-business-failure-tips-to-know
Photo Credit : Fizkes / Shutterstock.com

∙  ഉപഭോക്താവിന്റെ ചോദ്യങ്ങൾക്ക് കാലതാമസം വരുത്താതെ മറുപടി നൽകുക.

 

∙  ഉൽപന്നം വാങ്ങിയ കസ്റ്റമറോട് അഭിപ്രായങ്ങൾ ചോദിച്ചറിയാം.

 

∙  കസ്റ്റമറുമായി നല്ല ബന്ധം നിലനിർത്തുക.

 

∙  ഫോട്ടോയിലൂടെ ഉപഭോക്താവ് ആവശ്യപ്പെടുന്ന അതേ ഉൽപന്നം തന്നെ നൽകുക. 

 

∙  ഉൽപന്നത്തിന്റെ ഗുണനിലവാരം, അവതരിപ്പിക്കുന്ന രീതി എന്നിവ വളരെ പ്രധാനം

 

∙  കൃത്യസമയത്ത് ഡെലിവറി ഉറപ്പാക്കുക.

 

∙   ഡെലിവറി ഏജന്റിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അതീവ ശ്രദ്ധ വേണം.

 

∙  വിലയുടെ കാര്യത്തിൽ കൃത്യത പാലിക്കുക.


∙  വിശ്വാസ്യത ഏറെ പ്രധാനം

Content Summary : Career Guru - Fifteen tips for Startup Success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com