ബവ്കോ LDC: മേയിൽ നടത്താൻ സാധ്യത

kerala-psc-exam
SHARE

ബവ്റിജസ് കോർപറേഷനിലെ എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് അപേക്ഷ നൽകിയത് 9,30,989 പേർ. നേരിട്ടുള്ള നിയമനത്തിന് 9,30,758 പേരും തസ്തികമാറ്റം വഴി 231 പേരും അപേക്ഷ നൽകി. ജനുവരി 5 ആയിരുന്നു അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 

10th ലെവൽ പ്രിലിംസിനൊപ്പം; മേയിൽ നടത്താൻ സാധ്യത 

എസ്എസ്എൽസി ലെവൽ പ്രിലിമിനറി പരീക്ഷയോടൊപ്പമായിരിക്കും ബവ്കോ എൽഡിസി പരീക്ഷ. അടുത്ത പ്രിലിമിനറി പരീക്ഷയുടെ തീയതി ഈ മാസം പ്രഖ്യാപിക്കുമെന്നു പിഎസ്‌സി ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്. മേയിൽ പരീക്ഷ നടന്നേക്കും. 

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ തുടങ്ങി എസ്എസ്എൽസി വരെ യോഗ്യതയുള്ള വിവിധ തസ്തികകളാണ് പ്രിലിമിനറി പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ തസ്തികകളിലെല്ലാംകൂടി 14 ലക്ഷം പേരാണ് അപേക്ഷകർ. കമ്പനി/ബോർഡ് ലാസ്റ്റ് ഗ്രേഡ് പരീക്ഷയും ഇതോടൊപ്പമായിരിക്കും. ഒരു ദിവസം രണ്ടര ലക്ഷം പേർക്കാണു പരീക്ഷ നടത്താൻ കഴിയുക. അഞ്ചോ ആറോ ഘട്ടമായേ അടുത്ത എസ്എസ്എൽസി ലെവൽ പ്രിലിമിനറി പരീക്ഷ പൂർത്തിയാക്കാൻ കഴിയൂ.  

1185 നിയമന ശുപാർശ; ലിസ്റ്റ് ജൂൺ വരെ 

2019 ജൂൺ 3നു നിലവിൽ വന്ന ബവ്കോ എൽഡിസി റാങ്ക്  ലിസ്റ്റ് ഈ വർഷം ജൂൺ 2ന് അവസാനിക്കും. ഇതുവരെ 1185 പേർക്കു നിയമന ശുപാർശ ലഭിച്ചു. ഇതിൽ 771 എണ്ണവും എൻജെഡിയാണ്. 

നിയമനനില: ഓപ്പൺ മെറിറ്റ്–1375 വരെ, എസ്‌സി–സപ്ലിമെന്ററി 46, എസ്ടി–സപ്ലിമെന്ററി 36, മുസ്‌ലിം–സപ്ലിമെന്ററി 135, എൽസി/എഐ–സപ്ലിമെന്ററി 15, വിശ്വകർമ–1576, എസ്ഐയുസി നാടാർ–1459, എസ്‌സിസിസി–സപ്ലിമെന്ററി 6, ധീവര–1642. ഭിന്നശേഷി: ബ്ലൈൻഡ്–11, ഡഫ്–13, ഓർത്തോ–32. ഈഴവ, ഒബിസി, ഹിന്ദു നാടാർ വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണ് നിയമനം. 

Content Summary: Kerala PSC Bevco LDC Examination

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA