അതിവേഗം വളരുന്ന 15 തൊഴിൽമേഖലകൾ; കൂടുതൽ റിക്രൂട്ടിങ് നടക്കുന്ന നഗരങ്ങൾ, ആൺ–പെൺ അനുപാതം

HIGHLIGHTS
  • 82% പേർ ജോലി മാറാൻ ആഗ്രഹിക്കുന്നുവെന്നും ലിങ്ക്ഡ്ഇൻ സർവേ
career-hot-job-list-linkedIn-report-digital-marketing
Photo Credit :PopTika Shutterstock.com
SHARE

ന്യൂഡൽഹി ∙ ഇന്ത്യയിൽ കഴിഞ്ഞ 5 വർഷത്തിനിടെ ഏറ്റവും വേഗത്തിൽ വളരുന്ന 15 തൊഴിൽമേഖലകളുടെ പട്ടിക പ്രഫഷനൽ നെറ്റ്‍വർക്കായ ലിങ്ക്ഡ്ഇൻ (LinkedIn) പുറത്തിറക്കി. 2017 ജനുവരി മുതൽ 2021 ജൂലൈ വരെ ലിങ്ക്ഡ്ഇൻ ഇന്ത്യയിലെ അംഗങ്ങളുടെ വിവരങ്ങൾ ഡേറ്റാ സയൻസ് ടീം വിശകലനം ചെയ്ത് തയാറാക്കിയതാണു റിപ്പോർട്ട്.

(തൊഴിൽ, ഏറ്റവും കൂടുതൽ റിക്രൂട്ടിങ് നടക്കുന്ന നഗരങ്ങൾ, 
നിലവിലെ ആൺ–പെൺ അനുപാതം എന്ന ക്രമത്തിൽ)

01. അഫിലിയേറ്റ് മാർക്കറ്റിങ് സ്പെഷലിസ്റ്റ് / ഡിജിറ്റൽ മാർക്കറ്റിങ് 

(ന്യൂഡൽഹി, മുംബൈ, ബെംഗളൂരു)

ആൺ: 72.5%, പെൺ: 27.5%

02. സൈറ്റ് റിലയബിലിറ്റി എൻജിനീയർ

(ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ)

ആൺ: 81.8%, പെൺ: 18.2%

03. മോളിക്യുലർ ബയോളജിസ്റ്റ്

(മുംബൈ, ചെന്നൈ, ബെംഗളൂരു)

ആൺ: 52.8%, പെൺ: 47.2%

04. വെൽനെസ് സ്പെഷലിസ്റ്റ്

(മുംബൈ, ന്യൂഡൽഹി, ബെംഗളൂരു)

ആൺ: 61.1%, പെൺ: 38.9%

career-.hot-job-list-linkedIn-report-user-experience-engineer
Photo Credit : Mind and I / Shutterstock.com

05. യൂസർ എക്സ്പീരിയൻസ് റിസർച്ചർ

(ബെംഗളൂരു, മുംബൈ, ന്യൂഡൽഹി)

ആൺ: 44.2%, പെൺ: 55.8%

06. മെഷീൻ ലേണിങ് എൻജിനീയർ

(ബെംഗളൂരു, ഹൈദരാബാദ്, മുംബൈ)

ആൺ: 79.7%, പെൺ: 20.3%

07. റിക്രൂട്മെന്റ് അസോഷ്യേറ്റ്

(ബെംഗളൂരു, ന്യൂഡൽഹി, മുംബൈ)

ആൺ: 32.8%, പെൺ: 67.2%

08. ഡേറ്റ സയൻസ് സ്പെഷലിസ്റ്റ്

(ബെംഗളൂരു, ന്യൂഡൽഹി, 
ചെന്നൈ)

ആൺ: 75.7%, പെൺ: 24.3%

09. ചീഫ് ലീഗൽ ഓഫിസർ

(ന്യൂഡൽഹി, മുംബൈ, ചെന്നൈ)

ആൺ: 60.9%, പെൺ: 39.1%

10. ഇ–ബിസിനസ് മാനേജർ

(ന്യൂഡൽഹി, ബെംഗളൂരു, 
ചെന്നൈ)

ആൺ: 77.3%, പെൺ: 22.7%

11. ബാക്ക് എൻഡ് ഡവലപ്പർ

(ബെംഗളൂരു, ന്യൂഡൽഹി, മുംബൈ)

ആൺ: 80.6%, പെൺ: 19.4%

career-hot-job-list-linkedIn-report-digital-marketing-media-buying-strategy
Photo Credit : Artur Szczybylo / Shutterstock.com

12. മീഡിയ ബയർ (പരസ്യമേഖല)

(മുംബൈ, ന്യൂഡൽഹി, ബെംഗളൂരു)

ആൺ: 75.8%, പെൺ: 24.2%

13. സ്ട്രാറ്റജി അസോഷ്യേറ്റ്

(മുംബൈ, ന്യൂഡൽഹി, ബെംഗളൂരു)

ആൺ: 54.8%, പെൺ: 45.2%

14. ബിസിനസ് ഡവലപ്മെന്റ് റപ്രസന്റേറ്റീവ്

(ബെംഗളൂരു, മുംബൈ, ന്യൂഡൽഹി)

ആൺ: 56.7%, പെൺ: 43.3%

career-social-media-network-linkedin

 

15. സർവീസ് അനലിസ്റ്റ്

(ബെംഗളൂരു, ന്യൂഡൽഹി, ഹൈദരാബാദ്)

ആൺ: 54.9%, പെൺ: 45.1%

വർക് ഫ്രം ഹോം: ആത്മവിശ്വാസം കുറഞ്ഞ് 63% പേർ

ന്യൂഡൽഹി ∙ 2 വർഷത്തോളമായി വീടുകളിലിരുന്നു ജോലി ചെയ്യുന്നതിനാൽ 63% പ്രഫഷനലുകൾ സ്വന്തം കഴിവിൽ സംശയിക്കുന്നതായും, തങ്ങൾ വഞ്ചകരായി കരുതപ്പെടുമോയെന്നു ഭയക്കുന്ന ‘ഇംപോസ്റ്റർ സിൻഡ്രോം’ നേരിടുന്നതായും ലിങ്ക്ഡ്ഇൻ ഇന്ത്യയുടെ സർവേ റിപ്പോർട്ട്.

സഹപ്രവർത്തകരുമായും മേലധികാരികളുമായും മുഖാമുഖം ഇടപെടാനാകാതിരിക്കുക (40%), പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരിക (34%), കൂടുതൽ സാങ്കേതികവിദ്യ ഉപയോഗിക്കുക (31%) തുടങ്ങിയവ വലിയ സമ്മർദമാകുന്നു. നന്നായി ജോലി ചെയ്താലും പരാജയഭീതി അലട്ടുന്നു.

82% പേർക്ക‌ു നിലവിലെ ജോലി മാറാൻ താൽപര്യമുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. 1111 പേരാണ് സർവേയിൽ പങ്കെടുത്തത്. വർക്–ലൈഫ് ബാലൻസ് ഇല്ലായ്മ (30%), ശമ്പളക്കുറവ് (28%), മെച്ചപ്പെട്ട ജോലിക്കുള്ള ആഗ്രഹം (23%) എന്നിങ്ങനെയാണു കാരണങ്ങൾ.

ജോലിയും വ്യക്തിജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാത്തതിനാൽ ജോലി ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടത് പുരുഷന്മാരെക്കാളേറെ സ്ത്രീകളാണ്.

Content Summary : 82% of India’s workforce considering changing jobs in 2022: LinkedIn report

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS