ADVERTISEMENT

പൈലറ്റ് പരിശീലനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമാണ് സിവിൽ വ്യോമയാനമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്‌ഥാപനമായ IGRUA : (Indira Gandhi Rashtriya Uran Akademi, Fursatganj Airfield, Amethi U.P. www.igrua.gov.in) 

 

സ്‌റ്റുഡന്റ് പൈലറ്റ് ലൈസൻസ്, പ്രൈവറ്റ് പൈലറ്റ് ലൈസൻസ്, കമേർഷ്യൽ പൈലറ്റ് ലൈസൻസ് എന്നീ മൂന്നു തലങ്ങളിലെയും പരിശീലനം 24 മാസത്തിൽ പൂർത്തിയാക്കും.

 

‘‘ആബ് ഇനിഷ്യോ ടു സിപിഎൽ’ (മൾട്ടി എൻജിൻ വിമാനത്തിലെ ഇൻസ്‌ട്രുമെന്റ് റേറ്റിങ്ങും അടങ്ങുന്ന കമേർഷ്യൽ പൈലറ്റ് ലൈസൻസ്) പ്രോഗ്രാമിൽ ചേരാൻ ഇംഗ്ലിഷിന് 50%, മാത്തമാറ്റിക്‌സിനും ഫിസിക്‌സിനും ചേർത്ത് 50% മാർക്കോടെ പ്ലസ്‌ ടു ജയിച്ചിരിക്കണം. പട്ടിക, പിന്നാക്ക, സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് 45% വീതം മതി. 

 

സിലക്‌ഷന്റെ ഭാഗമായി എഴുത്തുപരീക്ഷ, പൈലറ്റ് അഭിരുചി/സൈക്കോമെട്രിക്‌ ടെസ്‌റ്റ്, ഇന്റർവ്യൂ എന്നിവയുണ്ട്. കേരളത്തിലും സിലക്‌ഷൻ–ടെസ്റ്റ് കേന്ദ്രങ്ങൾ പതിവാണ്. പ്ലസ്‌ ടു നിലവാരത്തിലുള്ള ജനറൽ ഇംഗ്ലിഷ്, മാത്‌സ്, ഫിസിക്‌സ്, യുക്‌തിചിന്ത, ആനുകാലിക സംഭവങ്ങൾ എന്നിവയിലെ ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളടങ്ങിയ ടെസ്‌റ്റ്. നെഗറ്റീവ് മാർക്കില്ല. 

 

ട്രെയിനിങ് ഫീ: 45 ലക്ഷം രൂപ നാലു ഗഡുക്കളായി അടയ്‌ക്കാം. ഇതിനു ജിഎസ്ടി ഇല്ല. 2 ലക്ഷം രൂപ വേറെയും വേണം. ഹോസ്‌റ്റൽ ചെലവ് മാസം 13,500 രൂപയോളം. പെൺകുട്ടികൾക്കും ഹോസ്‌റ്റലുണ്ട്. എല്ലാ വിഭാഗക്കാരും ഇതേ ക്രമത്തിൽ ഫീസടയ്ക്കണം.

 

ഡിജിസിഎയുടെ അംഗീകാരമുള്ള മുപ്പതിലേറെ ഫ്ലയിങ് ട്രെയിനിങ് സ്ഥാപനങ്ങളുണ്ട്. അവയിൽപ്പെടുന്ന ചിലത്: ∙Goverment Flying Training School, Jakkur, Bengaluru ∙Orient Flight Aviation Academy, Mysuru ∙Wings Aviation Pvt. Ltd, Begumpet, Hyderabad ∙The Bombay Flying Club, Juhu Airport, Santacruz (W), Mumbai. പൂർണലിസ്റ്റിന്: www.civilaviation.gov.in 

 

വിദേശത്തു പരിശീലനം

 

കുറഞ്ഞ കോഴ്സ് ദൈർഘ്യം, കുറഞ്ഞ ചെലവ്, മെച്ചപ്പെട്ട പരിശീലനം തുടങ്ങിയ സൗകര്യങ്ങൾ പരിഗണിച്ച് പലരും വിദേശത്തു പൈലറ്റ് പരിശീലനം നടത്തുന്നു. ചെലവ് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്ന് ഫിലിപ്പീൻസാണ്. പക്ഷേ ചെലവു മാത്രം പരിഗണിക്കുന്നത് ആരോഗ്യകരമല്ല. ബന്ധപ്പെട്ട ഘടകങ്ങളെല്ലാം പരിഗണിച്ചു േവണം ഇക്കാര്യത്തിൽ തീരുമാനം. പൈലറ്റ് പരിശീലനത്തിനു വിദേശത്തു പോകുന്ന ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, കാനഡ, യുഎസ് എന്നീ രാജ്യങ്ങളാണു തിരഞ്ഞെടുക്കാറുള്ളത്. 

 

വിദേശത്തു സിപിഎൽ എടുത്തവർ ഇന്ത്യയിൽ പറക്കാൻ ഇന്ത്യയിലെ ഡിജിസിഎ നടത്തുന്ന രണ്ടു തിയറി പേപ്പറുകളുള്ള പരീക്ഷ ജയിക്കണം. (1) എയർ റഗുലേഷൻ (2) എയർ നാവിഗേഷനും ഏവിയേഷൻ മെട്രോളജിയും. ഓൺലൈൻ പരീക്ഷയാണിത്. വിശദാംശങ്ങൾ ഡിജിസിഎ സൈറ്റിലുണ്ട്.

 

മേൽ സൂചിപ്പിച്ചവയ്ക്കു പുറമേ രണ്ടു തരം ലൈസൻസും ഡിജിസിഎ നൽകുന്നുണ്ട്-GPL (ഗ്ലൈഡർ പൈലറ്റ് ലൈസൻസ്), ATPL (എയർലൈൻ ട്രാൻസ്പോർട് പൈലറ്റ് ലൈസൻസ്) 

 

Content Summary : How to Become a Pilot after 12th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com