ADVERTISEMENT

കേന്ദ്ര വനം–പരിസ്ഥിതി–കാലാവസ്ഥാവ്യതിയായന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഭോപാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിൽ 2 പിജി ഡിപ്ലോമ പ്രോഗ്രാമുകൾക്കു ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. 

 

പ്രോഗ്രാമുകൾ 

 

∙പിജി ഡിപ്ലോമ ഇൻ ഫോറസ്ട്രി മാനേജ്മെന്റ്: 50% മാർക്ക്/തുല്യ ഗ്രേഡ് പോയിന്റ് ആവറേജ് നേടി, ബാച്‌ലർ ബിരുദമോ തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി. 2022 ജൂൺ 30നകം കോഴ്സ് പൂർത്തിയാക്കുന്ന അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 150 സീറ്റ്. കേന്ദ്ര മാനദണ്ഡപ്രകാരം സീറ്റ് സംവരണമുണ്ട്. 

 

പ്രാഥമിക സിലക്‌ഷൻ ഐഐഎം CAT 2021 അഥവാ എക്സ്എൽആർഐയുടെ XAT 2022 വഴിയാണ്. മികച്ച CAT/XAT സ്കോർ ഉള്ളവരെ ഓൺലൈനായി ഇന്റർവ്യൂ ചെയ്താണ് അന്തിമ സിലക്‌ഷൻ നടത്തുക. 

 

ഹോസ്റ്റൽ വാടക ഉൾപ്പെടെ  8 ലക്ഷം രൂപയോളം ചെലവു വരും. പട്ടികവിഭാഗക്കാർക്ക് 5 ലക്ഷത്തോളം. പലതരം സ്കോളർഷിപ്പുകളുണ്ട്. മികച്ച ക്യാംപസ് പ്ലേസ്മെന്റ് ചരിത്രമുണ്ട്. 

 

∙പിജി ഡിപ്ലോമ ഇൻ സസ്റ്റെയ്നബിലിറ്റി മാനേജ്മെന്റ്. ഫോറസ്ട്രി മാനേജ്മെന്റ് പ്രോഗ്രാമിന്റേതിനു സമാനമായ വ്യവസ്ഥകൾ. 50 സീറ്റ്. 

 

വിശദവിവരങ്ങൾ അടങ്ങിയ ബുള്ളറ്റിൻ വെബ്സൈറ്റിൽ. http://iifm.ac.in 

 

Content Summary : Admission Open For Forest Management Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com