ADVERTISEMENT

ഒറ്റത്തവണ റജിസ്ട്രേഷൻ വഴി ഓൺലൈനായി വേണം പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ നൽകാൻ. വിജ്ഞാപനം കൃത്യമായി വായിച്ചു മനസ്സിലാക്കിയേ അപേക്ഷിക്കാവൂ. യോഗ്യത, പ്രായപരിധി ഉൾപ്പെടെ എല്ലാ വ്യവസ്ഥകളും ബാധകമെങ്കിൽ മാത്രമേ അപേക്ഷ നൽകാൻ കഴിയൂ. 

 

പ്രധാനം, ഈ ഘട്ടങ്ങൾ 

 

∙ആദ്യം ഒറ്റത്തവണ റജിസ്ട്രേഷൻ പേജിൽ യൂസർ ഐഡിയും പാസ്‌വേഡും നൽകി   പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.

∙ഹോം പേജിലെ Notification ലിങ്കിൽ ക്ലിക്ക് ചെയ്യുക. എല്ലാ വിജ്ഞാപനങ്ങളുടെയും ലിങ്കുകൾ സ്ക്രീനിൽ തെളിയും. ‍അപേക്ഷ സമർപ്പിക്കേണ്ട വിഭാഗം തിരഞ്ഞെടുക്കുക. ഈ വിഭാഗത്തിൽ വിജ്ഞാപനം ചെയ്തിട്ടുള്ള കാറ്റഗറി നമ്പറുകളിലെ തസ്തികകളുടെ ലിസ്റ്റ് കാണാം. 

∙ഓരോ തസ്തികയുടെയും വലതുഭാഗത്തായി Check Eligibility ബട്ടനുണ്ട്. അപേക്ഷ സമർപ്പിക്കാൻ യോഗ്യരാണോയെന്ന് ഈ ബട്ടൺ ക്ലിക്ക് ചെയ്ത്  പരിശോധിക്കാം. 

∙യോഗ്യതയുണ്ടെങ്കിൽ Apply Now ബട്ടൺ തെളിയും. അല്ലെങ്കിൽ Ineligible ബട്ടണാവും ദൃശ്യമാകുക. Apply Now ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷാ സമർപ്പണവുമായി മുന്നോട്ടുപോകാം. 

ഉറപ്പാക്കണം, യോഗ്യതകൾ  

പ്രൊഫൈലിൽ രേഖപ്പെടുത്തിയ യോഗ്യതയും വിജ്ഞാപനത്തിൽ നിഷ്കർഷിച്ച യോഗ്യതയും താരതമ്യം ചെയ്താണ് ബന്ധപ്പെട്ട തസ്തികയ്ക്ക് ഉദ്യോഗാർഥിക്കു യോഗ്യതയുണ്ടോയെന്നു റജിസ്ട്രേഷൻ സംവിധാനം പരിശോധിക്കുന്നത്. അതിനാൽ അപേക്ഷ സമർപ്പിക്കുംമുൻപേ യോഗ്യത, പ്രായപരിധി, സംവരണാനുകൂല്യം എന്നിവ ഉൾപ്പെടെ എല്ലാ വിവരങ്ങളും പൂർണമായി പ്രൊഫൈലിൽ രേഖപ്പെടുത്താൻ ശ്രദ്ധിക്കണം. വിജ്ഞാപനത്തിൽ വ്യക്തമാക്കിയ യോഗ്യതയുടെ തത്തുല്യ യോഗ്യത നേടിയവർക്കും അവസരമുണ്ട്. 

 

Please Note 

 

ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈലിലെ തെറ്റു തിരുത്താൻ അവസരമുണ്ടോയെന്നു പലരും ആശങ്കപ്പെടാറുണ്ട്. അപേക്ഷ സമർപ്പിക്കും മുൻപു വേണം തിരുത്തൽ വരുത്താൻ. ഒരു  തസ്തികയിലെങ്കിലും അപേക്ഷിച്ചു കഴിഞ്ഞാൽ പ്രൊഫൈൽ വിവരങ്ങൾ ലോക്ക് ചെയ്യപ്പെടും. അതിനുശേഷം  ഉദ്യോഗാർഥികൾക്കു സ്വയം തിരുത്താൻ കഴിയില്ല. പിന്നെ പിഎസ്‌സി ഓഫിസിൽ  നേരിട്ടെത്തേണ്ടിവരും. അവിടെനിന്നുള്ള നിർദേശപ്രകാരം തുടർനടപടി സ്വീകരിക്കാം. 

 

Content Summary : Kerala PSC One Time Registration Guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com