ADVERTISEMENT

നിത്യജീവിതത്തിൽ മുതൽ വൻ വ്യവസായങ്ങളിൽവരെ രസതന്ത്രത്തിന്റെ (Chemistry) പ്രാധാന്യം മാറ്റിനിർത്താനാവില്ല. പ്രകൃതിയിലെ മാത്രമല്ല, കൃത്രിമമായി ഉണ്ടാക്കുന്ന പദാർഥങ്ങളിലുമുണ്ട് കെമിസ്ട്രിയുടെ സ്പർശം. ഓർഗാനിക്, ഇനോഗാർനിക്, ഫിസിക്കൽ, അനലിറ്റിക്കൽ, ബയോ, ജിയോ, ഇലക്ട്രോ, പോളിമെർ, ഫാർമസ്യൂട്ടിക്കൽ (മെഡിസിനൽ), സ്റ്റീരിയോ (തന്മാത്രയിൽ ആറ്റങ്ങളുടെ വിന്യാസം), ന്യൂക്ലിയർ, ക്ലസ്റ്റർ റേഡിയോ, ഹിസ്റ്റോ കെമിസ്ട്രി, മെറ്റീരിയൽസ്, നാനോസയൻസ് എന്നു തുടങ്ങി എത്രയോ വിഷയഭാഗങ്ങളിൽ ഉപരിപഠനസാധ്യതയുമുണ്ട്. പ്രധാന പഠനാവസരങ്ങൾ അറിയാം.

പ്ലസ് ടു കഴിഞ്ഞ്

∙ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരു: 4 വർഷ ബിഎസ് (റിസർച്). www.iisc.ac.in/ug

∙‘ഐസർ’ (ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ & റിസർച്) തിരുവനന്തപുരം, മൊഹാലി, കൊൽക്കത്ത, പുണെ, ഭോപാൽ, തിരുപ്പതി, ബെർഹാംപുർ: 5 വർഷ ബിഎസ്–എംഎസ് ഇരട്ട ബിരുദം. തിരുവനന്തപുരം ഐസർ: www.iisertvm.ac.in

∙ഐഐടി: ജെഇഇ മെയിനും അഡ്വാൻസ്ഡും എഴുതി ഐഐടികളിൽ 5 വർഷ ബിടെക്–എംടെക് ഇൻഡസ്ട്രിയൽ കെമിസ്ട്രിയും ഇന്റഗ്രേറ്റഡ് എംഎസ‌്സി കെമിസ്ട്രിയും.

∙കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല: 5 വർഷ ഇന്റഗ്രേറ്റഡ് എംഎസ‌്സി ഇൻ കെമിസ്ട്രി/ബിടെക് പോളിമെർ സയൻസ് & എൻജിനീയറിങ്.

∙നെസ്‌റ്റ് (National Entrance Screening Test) വഴി ശാസ്ത്രഗവേഷണ അന്തരീക്ഷമുള്ള രണ്ടു ശ്രേഷ്‌ഠസ്‌ഥാപനങ്ങളിലെ 5 വർഷ എംഎസ്‌സി: (എ) ഭുവനേശ്വറിലെ നൈസർ (National Institute of Science Education and Research; www.niser.ac.in) (ബി) മുംബൈയിലെ യുഎം–ഡിഎഇ സിഇബിഎസ് (University of Mumbai–Department of Atomic Energy Centre of Excellence in Basic Sciences; www.cbs.ac.in).  

ബിഎസ്‌സി കഴിഞ്ഞ്

∙അനലിറ്റിക്കൽ, ബയോ, അപ്ലൈഡ്, ഓർഗാനിക്, ഇനോർഗാനിക്, ഫിസിക്കൽ, ഇൻഡസ്ട്രിയൽ,‌ ഫാർമസ്യൂട്ടിക്കൽ, പോളിമെർ, ടെക്സ്റ്റൈൽ, എൻവയൺമെന്റൽ തുടങ്ങി ഏതെങ്കിലുമൊരു ശാഖയ്ക്കോ ഉപശാഖയ്ക്കോ ഊന്നൽ നൽകുന്ന പിജി/പിഎച്ച്ഡി പഠനഗവേഷണങ്ങൾ.

∙ജാം (ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ എംഎസ്‌സി): പാലക്കാട്, മദ്രാസ്, ബോംബെ, ഡൽഹി അടക്കം 18 ഐഐടികളിലും കോഴിക്കോട് ഉൾപ്പെടെ എൻഐടികളിലും കെമിസ്ട്രി എംഎസ്‌സി. ഭുവനേശ്വർ ഐഐടിയിൽ എംഎസ്‌സി–പിഎച്ച്ഡി ഇന്റഗ്രേറ്റഡ് പ്രോഗ്രാം. ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡി കെമിക്കൽ സയൻസസ്.

∙കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല: എംഎസ്‌സി ഹൈഡ്രോകെമിസ്ട്രി. www.cusat.ac.in

∙എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്): എംഎസ്‌സി ബയോകെമിസ്ട്രി/ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി; എം–ബയോടെക്നോളജി. https://aiimsexams.org

∙സെൻട്രൽ ഫുഡ് ടെ‌ക്നളോജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്,‌ മൈസൂർ: എംഎസ്‌സി ഫുഡ് ടെക്നോളജി. www.cftri.res.in

∙ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ന്യൂഡൽഹി: എംഎസ്‌സി എൻവയൺമെന്റൽ സയൻസ്. jnu.ac.in

∙വസന്ത് ദാദാ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട്, പുണെ: എംഎസ്‌സി ഇൻഡസ്ട്രിയൽ ഫെർമെന്റേഷൻ & ആൽക്കഹോൾ ടെക്നോളജി/വൈൻ ബ്രൂയിങ് & ആൽക്കഹോൾ ടെക്നോളജി; പിജി ഡിപ്ലോമ ഇൻ ഷുഗർ ടെക്നോളജി/ഷുഗർ ഇൻസ്ട്രുമെന്റ് ടെക്നോളജി. www.vsisugar.com

∙ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്, മുംബൈ: 2 വർഷ പിജി പ്രോഗ്രാം ഇൻ പാക്കേജിങ്. www.iip-in.com

∙ജവാഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്, ബെംഗളൂരു: കെമിക്കൽ സയൻസ്, മെറ്റീരിയൽസ് സയൻസ് വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി; എംഎസ്‌സി കെമിസ്ട്രി. www.jncasr.ac.in

Content Summary : Exciting career options for Chemistry students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com