കാനഡയില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് കഴിഞ്ഞതിന് ശേഷവും കാനഡയില്‍ താമസിച്ച് ജോലി ചെയ്യുന്നതിനും അങ്ങനെ കനേഡിയന്‍ വര്‍ക്ക് എക്സ്പീരിയന്‍സ് നേടി എളുപ്പത്തില്‍ പെര്‍മനെന്‍റ് റെസിഡെന്‍സ് വിസയ്ക്ക് അപേക്ഷിക്കുന്നതിനും സഹായിക്കുന്ന ഒരു സംവിധാനമാണ് പോസ്റ്റ്ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റ് പ്രോഗ്രാം. പരമാവധി മൂന്നുവര്‍ഷം ആയിരിക്കും ഈ വര്‍ക്ക് പെര്‍മിറ്റിന്‍റെ കാലാവധി. കാനഡയിലെ പബ്ലിക്കലി ഫണ്ടഡ്(പൊതുമേഖല) ആയ ഡെസിഗ്നേറ്റഡ് ലേണിങ് ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്ന പദവി ഉള്ള യൂണിവേഴ്സിറ്റി അല്ലെങ്കില്‍ കോളേജുകളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പോസ്റ്റ്ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റിന് വേണ്ടി അപേക്ഷിക്കുവാന്‍ സാധിക്കുക.
എന്നാല്‍ പ്രൈവറ്റ് കോളേജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക കുടിയേറ്റ സ്ട്രീം ആരംഭിക്കുവാന്‍ പോകുകയാണ് ന്യൂ ബ്രണ്‍സ്വിക്ക് എന്ന കനേഡിയന്‍ പ്രോവിന്‍സ്. 2022 ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന ഈ സ്ട്രീം വഴി ന്യൂ ബ്രണ്‍സ്വിക്ക് പ്രോവിന്‍സിലെ മികച്ച പാരമ്പര്യമുള്ള നാലു പ്രൈവറ്റ് കരിയര്‍ കോളേജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോവിന്‍ഷ്യല്‍ നോമിനേഷന് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കും.
തിരഞ്ഞെടുക്കപ്പെട്ട 19 തൊഴിലുകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസം നേടിയവര്‍ക്കാണ് ഈ സ്ട്രീം വഴി അപേക്ഷിക്കാന്‍ അവസരം. സ്ഥിരതാമസത്തിന് അനുമതി ലഭിക്കുന്നത് വരെ പ്രോവിന്‍സില്‍ താമസിക്കുവാനും ജോലി ചെയ്യുവാനും സാധിക്കുന്ന തരത്തില്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് നേടുന്നതിനും ഈ സ്ട്രീമിന് കീഴില്‍ അവസരമുണ്ട്.
താഴെപ്പറയുന്ന കോളേജില്‍ പഠിച്ച കുട്ടികള്‍ക്കാണ് ഈ ഈ സ്ട്രീം വഴി അപേക്ഷിക്കാന്‍ സാധിക്കുക.
അറ്റ്ലാന്‍റിക് ബിസിനസ് കോളേജ്
ഈസ്റ്റേണ്‍ കോളേജ്
മക് കെന്‍സി കോളേജ്
ഔള്‍ട്ടണ്‍ കോളേജ്
ഡെസിഗ്നേറ്റഡ് ലേര്‍ണിങ് ഇന്‍സ്റ്റിറ്റ്യൂഷനുകളില്‍ പഠിച്ച, എന്നാല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റ് പ്രോഗ്രാമിന് യോഗ്യത ഇല്ലാത്ത പുതിയ ഗ്രാജ്വേറ്റുകള്‍ക്ക് ഈ സ്ട്രീം വഴി അപേക്ഷിക്കാം. പക്ഷേ അവര്‍ ന്യൂ ബ്രണ്‍സ്വിക്കിലെ ഡെസിഗ്നേറ്റഡ് ലേര്‍ണിങ് ഇന്‍സ്റ്റിറ്റ്യൂഷനുകളില്‍ ഒന്നില്‍ പഠിച്ചവരായിരിക്കണം. ആ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും ഡെസിഗ്നേട്ടഡ് ലേണിങ് ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്ന പദവി വഹിച്ചിട്ടുള്ളവ ആയിരിക്കണം. എഡ്യൂക്കേഷന്‍ ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്‍റ്, ഹെല്‍ത്ത്കെയര്‍, ഇന്‍ഫോമേഷന്‍ ടെക്നോളജി ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, സപ്ലൈ ചെയ്ന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് എന്നിങ്ങനെ സ്ട്രീമിനുകീഴില്‍ അര്‍ഹതയുള്ള വിദ്യാഭ്യാസകോഴ്സുകള്‍ നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ ആയിരിക്കുകയും വേണം. ന്യൂ ബ്രണ്‍സ്വിക്കിലെ പബ്ലിക് പോസ്റ്റ് സെക്കണ്ടറി ഇന്‍സ്റ്റിറ്റ്യൂഷനുകളില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കുവാന്‍ മറ്റ് സ്ട്രീമുകളും ഉണ്ട്.
ന്യൂ ബ്രണ്‍സ്വിക്കിന്‍റെ പ്രൈവറ്റ് കോളേജുകള്‍ക്കായുള്ള പുതിയ പൈലറ്റിന് കീഴിലെ ടാര്‍ഗെറ്റഡ് ഒക്യുപ്പേഷനുകള്‍ താഴെപ്പറയുന്നവയാണ്:
സോഷ്യല്‍ ആന്‍ഡ് കമ്യൂണിറ്റി സർവീസ് വര്‍ക്കേഴ്സ്
ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യൂക്കേറ്റേഴ്സ് ആന്‍ഡ് അസിസ്റ്റന്റ്സ്
എഡ്യൂക്കേഷണല്‍ അസിസ്റ്റന്‍റ്സ്
ഹെല്‍ത്ത്കെയര്‍ എയ്ഡ്സ്
ഹോം സപ്പോര്‍ട്ട് വര്‍ക്കേഴ്സ്
ലൈസെന്‍സ്ഡ് പ്രാക്റ്റിക്കല്‍ നഴ്സസ്
പാരാമെഡിക്സ് ആന്‍ഡ് റിലേറ്റഡ് ഒക്യുപേഷന്‍സ്
മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിസ്റ്റ്സ്
മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍സ് ആന്‍ഡ് പാത്തോളജിസ്റ്റ്സ് അസിസ്റ്റന്‍റ്സ്
മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്സ്
കമ്പ്യൂട്ടര്‍ പ്രോഗ്രാമേഴ്സ് ആന്‍ഡ് ഇന്ററാക്റ്റീവ് മീഡിയ ഡെവലപ്പേഴ്സ്
വെബ് ഡിസൈനേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്
കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കേഴ്സ് ടെക്നീഷ്യന്‍സ്
യൂസര്‍ സപ്പോര്‍ട്ട് ടെക്നീഷ്യന്‍സ്
അക്കൌണ്ടിങ് ടെക്നീഷ്യന്‍സ് ആന്‍ഡ് ബുക്ക്കീപ്പേഴ്സ്
പേറോള്‍ ക്ലെര്‍ക്ക്സ്
ഷിപ്പേഴ്സ് ആന്‍ഡ് റിസീവേഴ്സ്
സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സൂപ്പര്‍വൈസേഴ്സ്
പ്രൊഡക്ഷന്‍ ലോജിസ്റ്റിക്സ് കോ ഓര്‍ഡിനേറ്റേഴ്സ്
പുതിയ സ്ട്രീം വഴി പ്രൈവറ്റ് കോളേജില്‍ പഠിച്ചിറങ്ങുന്ന കഴിവുറ്റ വിദ്യാര്‍ഥികളെ ന്യൂ ബ്രണ്‍സ്വിക്കില്‍ തന്നെ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും പ്രേരിപ്പിക്കുക എന്നതാണ് പ്രൊവിന്‍സ് ലക്ഷ്യമിടുന്നത്.
പ്രോഗ്രാമില്‍ ഉള്‍പ്പെട്ടിട്ടുള്ള അറ്റ്ലാന്റിക് ബിസിനസ് സ്കൂളുമായി കാനപ്രൂവിന് ടൈ-അപ്പ് ഉണ്ട്. പ്രോഗ്രാമിലെ 19 ടാര്‍ഗെറ്റഡ് ഒക്യുപ്പേഷനുകളില്‍ ഏകദേശം 17 എണ്ണവുമായും ബന്ധപ്പെട്ട കോഴ്സുകള്‍ ഈ കോളേജ് നല്കുന്നുണ്ട്. നിങ്ങള്‍ക്ക് കാനഡയില്‍ പഠിക്കുവാനും സ്ഥിരതാമസമാക്കുവാനും ആഗ്രഹമുണ്ടെങ്കില്‍ കാനപ്രൂവുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്:
Study in Canada
+91 85939 40019(Kochi)|+91 75940 88000(Thrissur)| 75940 44222(Thiruvalla)
Email: enquiry@canapprove.com
Content Summary: CanApprove Canada immigration