വിശാലമായ ചോദ്യങ്ങൾക്കുള്ള സാധ്യത മുൻകൂട്ടിക്കണ്ട് പഠിക്കാം, പിഎസ്‌സിയിക്ക് തയാറെടുക്കാം ഇങ്ങനെ

HIGHLIGHTS
  • സ്ഥിരമായി ഭരണഘടന സംബന്ധിച്ച ചോദ്യങ്ങളുണ്ടാകും.
psc-tips
Representative Image. Photo Credit: fizkes. Shutterstock
SHARE

പത്താം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യതയുള്ള ഏതു പരീക്ഷകളിലും സ്ഥിരമായി ഭരണഘടന സംബന്ധിച്ച ചോദ്യങ്ങളുണ്ടാകും. ഓരോ യോഗ്യതയ്ക്കുമനുസരിച്ചു ഗൗരവം വ്യത്യാസമുണ്ടാകുമെന്നു മാത്രം. അടുത്തകാലത്തായി ഭരണഘടന സംബന്ധിച്ച ചോദ്യങ്ങൾ വളരെ ആഴത്തിലാണു ചോദിച്ചു കാണാറുള്ളത്. ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകതകൾ, അനുഛേദങ്ങൾ, ഭാഗങ്ങൾ, പട്ടികകൾ, ഭരണഘടനയുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികൾ, കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി, വിവിധ ഘടകങ്ങൾ കടം കൊണ്ട രാജ്യങ്ങൾ തുടങ്ങി വളരെ വിശാലമായ ചോദ്യങ്ങൾക്കു സാധ്യതയുള്ള ഭാഗമാണിത്. ഓരോ പരീക്ഷയുടെ സിലബസിലും എത്രത്തോളം മാർക്കിനാണു ഭരണഘടന ഉൾപ്പെടുത്തിയിട്ടുള്ളത്, എത്രത്തോളം ആഴത്തിലാണു സിലബസ് എന്നീ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി പഠിച്ചു തുടങ്ങണം. ചില മാതൃകാ ചോദ്യങ്ങൾ കൂടി:

1.  ഇന്ത്യൻ ഭരണഘടന ബ്രിട്ടിഷ് ഭരണഘടനയിൽ നിന്ന് കടമെടുത്ത ആശയങ്ങളിൽ ഉൾപ്പെടാത്തത് ഏത് :

(1) നിയമ നിർമാണ നടപടിക്രമങ്ങൾ (2) റിപ്പബ്ലിക് (3) ഫസ്റ്റ് പാസ്റ്റ് ദ് പോസ്റ്റ് വ്യവസ്ഥ

(4) അർധ ഫെഡറൽ ഗവൺമെന്റ് സംവിധാനം

A. (2), (3) എന്നിവ

B. (2), (3), (4) എന്നിവ

C. (2), (4) എന്നിവ

D. (1), (2), (4) എന്നിവ

2. ഒരു ഭരണഘടന ആധികാരികമാണോ എന്നത് തീരുമാനിക്കുന്നതു താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് :

(1) ഭരണഘടന തയാറാക്കിയ വ്യക്തികൾ വിശ്വാസ യോഗ്യരായിരിക്കണം.

(2) അധികാര വിഭജനം ബുദ്ധിപൂർവം നടത്തിയിട്ടുണ്ടെന്ന് ഭരണഘടന ഉറപ്പാക്കണം.

(3) ഭരണഘടന ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും ഉൾക്കൊള്ളണം.

A. (1), (3) എന്നിവ

B. (2), (3) എന്നിവ

C. (1), (2) എന്നിവ

D. (1), (2), (3) എന്നിവ

3. ഒരു ഭരണഘടന ജനങ്ങൾ അംഗീകരിക്കണമെങ്കിൽ അതിലെ വ്യവസ്ഥകൾ എങ്ങനെയായിരിക്കണം :

(1) ഒരു ഭരണഘടനയ്ക്കും സമ്പൂർണ നീതി കൈവരിക്കാനാവില്ല. എങ്കിലും അടിസ്ഥാന നീതി ലഭിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് ഭരണഘടന പ്രദാനം ചെയ്യുന്നുണ്ടെന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ അതിനു കഴിയണം.

(2) ഭരണഘടനയുടെ '' മുഖ്യ വ്യവസ്ഥകൾ '' എല്ലാവർക്കും സ്വീകാര്യമായതാകണം. അവയുടെ ഉള്ളടക്കം പൗരന്മാരുടെ സ്വാതന്ത്ര്യം, സമത്വം, ക്ഷേമം എന്നിവയാകണം.

(3) പൗരന്മാരുടെ സ്വാതന്ത്ര്യവും അസമത്വവും കാത്തു സംരക്ഷിക്കുന്ന ഒരു ഭരണഘടന ഏറ്റവും സ്വീകാര്യവും വിജയകരവുമായിരിക്കും.

A. (1), (3) എന്നിവ

B. (1), (2) എന്നിവ

C. (2), (3) എന്നിവ

D. (1), (2), (3) എന്നിവ

4. ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

(1) ഭരണഘടനാ നിർമിതിക്ക് ചുക്കാൻ പിടിച്ചത് ഡ്രാഫ്റ്റിങ് കമ്മിറ്റിയായിരുന്നു. ഭരണഘടനയുടെ കരട് തയാറാക്കുന്നതിനു വേണ്ടി 1947 ൽ രൂപീകരിച്ചു.

(2) വിവിധ കമ്മിറ്റികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച ശേഷം ഡ്രാഫ്റ്റിങ് കമ്മിറ്റി ഭരണഘടനയുടെ കരടു രൂപം തയാറാക്കി.

(3) ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ റിപ്പോർട്ട് 1948 നവംബറിൽ ഭരണഘടനാ നിർമാണ സഭ ചർച്ചയ്ക്കെടുത്തു

(4) ഒരു വർഷത്തിലേറെ നീണ്ടുനിന്ന ചർച്ചകൾക്കും ആയിരക്കണക്കിനു ഭേദഗതികൾക്കും ശേഷം 1949 നവംബർ 26 ന് സഭ ഭരണഘടനയ്ക്ക് അംഗീകാരം നൽകി.

A. (1), (2), (3), (4) എന്നിവ

B. (1), (2), (4) എന്നിവ

C. (1), (2) എന്നിവ

D. (2), (3), (4) എന്നിവ

5. ചേരുംപടി ചേർക്കുക.

(1) നിയമവാഴ്ച

(2) ജുഡീഷ്യൽ പുനരവലോകനം

(3) സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എന്നീ ആശയങ്ങൾ

(4) രാഷ്ട്ര നയത്തിന്റെ നിർദേശക തത്വങ്ങൾ

a. ബ്രിട്ടൻ

b. ഫ്രാൻസ്

c. അയർലൻഡ്

d. യുഎസ്എ

A. 1-d, 2-a, 3-b, 4-c

B. 1-a, 2-d, 3-b, 4-c

C. 1-a, 2-c, 3-b, 4-d

D. 1-d, 2-a, 3-c, 4-b

ഉത്തരങ്ങൾ

1.C, 2.D, 3.B, 4.A, 5.B

Content Summary : Kerala PSC Exam Tips By Mansoor Ali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA