യുകെയിൽ ഉന്നത പഠനം: അവസരങ്ങൾ അനവധി

Print
SHARE

അമ്പതിലധികം പ്രമുഖ വിദേശ സർവകലാശാലാ പ്രതിനിധികൾ പങ്കെടുക്കുന്ന വിദ്യാഭ്യാസ പ്രദർശനം മേയ് 7, 9, 10 തീയതികളിൽ കേരളത്തിലെ മൂന്നിടങ്ങളിൽ നടക്കും.

യുകെയിൽനിന്നുള്ള സർവകലാശാലാ പ്രതിനിധികളാണ് കൂടുതലായത്.  പഠനം പൂർത്തിയാക്കിയ ശേഷം രണ്ടു വർഷത്തെ പോസ്റ്റ് സ്റ്റഡി മാതൃകയിലുള്ള വീസ ലഭിക്കുന്നതിനുള്ള സൗകര്യം ഇപ്പോൾ യുകെയിൽ ലഭ്യമാണ്. പൂർത്തിയാക്കിയ കോഴ്സുമായി ബന്ധപ്പെട്ട ജോലി തന്നെ ഈ സമയത്ത് ലഭ്യമായാൽ വീസ നീട്ടിയെടുക്കുന്നതിനുള്ള സൗകര്യവും ലഭിക്കും എന്നതാണ് പ്രധാന ആകർഷണം.

Print

മേയ് ഏഴിന് എറണാകുളം ഇടപ്പള്ളിയിലുള്ള മാരിയറ്റ് ഹോട്ടലിലാണ് എക്സ്പോ ആരംഭിക്കുക.  മേയ് ഒമ്പതിന് കോഴിക്കോട് ബീച്ച് റോഡിലുള്ള താജ് ഗേറ്റ് വേയിലും മേയ് പത്തിന് പെരിന്തൽമണ്ണയിലുള്ള ഷിഫ കൺവെൻഷൻ സെന്ററിലുമുണ്ടാവും. എല്ലാ ദിവസവും രാവിലെ പത്തരയ്ക്ക് ആരംഭിക്കുന്ന എക്സ്പോ വൈകുന്നേരം അഞ്ചര വരെ നീളും.

പങ്കെടുക്കുന്നവർക്ക് സർവകലാശാലാ പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാം.  ഉപരിപഠന സാധ്യതകൾ, വിദ്യാഭ്യാസ വായ്പ, സ്‌കോളർഷിപ്പ്, വിസ മാനദണ്ഡങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതിനും അവസരം ലഭിക്കും. വിവിധ സർവകലാശാലകൾ ഓഫർ ചെയ്യുന്ന കോഴ്സുകൾ താരതമ്യം ചെയ്യാനും സാധിക്കും. പഠനത്തിനൊപ്പവും ശേഷവുമുള്ള ഫുൾ ടൈം, പാർട്ട് ടൈം ജോലി സാധ്യതകളെക്കുറിച്ചും വ്യക്തമായി മനസിലാക്കാം. വിദേശ പഠനത്തിന് വ്യക്തമായ ആസൂത്രണം നടത്തുന്നതിന് അസുലഭ അവസരമാണ് എക്‌സ്‌പോയിലൂടെ ലഭ്യമാകുന്നത്.

പ്രവേശന പരീക്ഷയോ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യമോ ഇല്ലാതെ തന്നെ ബ്രിട്ടീഷ് സർവകലാശാലകളിൽ പ്രവേശനം നേടുന്നതിനുള്ള സൗകര്യം ലഭിക്കും.  ഉന്നത വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കുന്നതിന് എഡ്റൂട്ട്സിന്റെ പേഴ്സണൽ കൗൺസിലറുടെ സേവനവും സൗജന്യമായി ലഭിക്കും.

പ്രവേശനം ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.  കൊച്ചിയിൽ പങ്കെടുക്കുന്നതിന്, ഫോൺ: 8086 133 333;  കോഴിക്കോട്: 8086 125 333;  പെരിന്തൽമണ്ണ: 9349 555 333. രജിസ്ട്രേഷൻ സൗജന്യമായിരിക്കും.  കൂടുതൽ വിവരങ്ങൾക്ക്: 961555553.

For Free Registration: Click Here

Print

എഡ്‌റൂട്ട്‌സ് ഇന്റർനാഷണൽ

2007ൽ പ്രവർത്തനം ആരംഭിച്ച എഡ്റൂട്ട്സ് ഇന്റർനാഷണൽ ഇന്നു കേരളത്തിലെ ഏറ്റവും പ്രമുഖമായ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്.  പതിനഞ്ച് വർഷത്തിനിടെ 9850ലധികം വിദ്യാർഥികൾക്ക് വിവിധ ലോകരാജ്യങ്ങളിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിക്കൊടുത്തിട്ടുണ്ട്. യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലാൻഡ്, അയർലൻഡ്, ജർമനി, ഫ്രാൻസ്, മലേഷ്യ, തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഏതാനും വർഷങ്ങളായി അപേക്ഷിക്കുന്ന 100 ശതമാനം വിദ്യാർഥികൾക്കും സ്റ്റുഡന്റ് വീസ ലഭ്യമാക്കാൻ എഡ്റൂട്ട്സ് ഇന്റർനാഷണലിനു സാധിച്ചിട്ടുണ്ട്. ഒമ്പത് രാജ്യങ്ങളിൽ ഇരുനൂറിലധികം സർവകലാശാലകളുടെ റെപ്രസന്റേഷനാണ് എഡ്‌റൂട്ട്‌സിനുള്ളത്.

ഉയർന്ന യോഗ്യതയും പരിശീലനവും പരിചയസമ്പത്തുള്ള പ്രൊഫഷണലുകളും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മികച്ച സ്ഥാപനങ്ങളും കോഴ്സുകളും തിരഞ്ഞെടുക്കുന്നതിനുള്ള സഹായങ്ങൾ നൽകുന്നു.  ഓരോ വിദ്യാർഥിയുടെ പിഴവുകളും അപേക്ഷകൾ സമർപ്പിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് വ്യക്തിഗത ശ്രദ്ധയാണ് എഡ്‌റൂട്ട്സ് നൽകുന്നത്.  കരിയർ കൗൺസിലിങ്, ടെസ്റ്റുകൾക്കുള്ള തയ്യാറെടുപ്പ്, അപേക്ഷാ നടപടിക്രമങ്ങൾ, വിസ പ്രോസിങ്, പ്രീഡിപ്പാർച്ചർ സെഷൻ, പോസ്റ്റ് അറൈവൽ സെഷൻ തുടങ്ങിയവയിൽ ആവശ്യമായ പിന്തുണയും മാർഗനിർദേശങ്ങളും നൽകുന്നു.

സിഇഒ മുസ്തഫ കൂരിയുടെ നേതൃത്വത്തിലാണ് എഡ്റൂട്ട്സ് ഇന്റർനാഷണൽ പ്രവർത്തിക്കുന്നത്. ഡയറക്‌ടർമാർ വിദേശ രാജ്യങ്ങളിൽ പഠിച്ചവരും ജോലി ചെയ്തിട്ടുള്ളവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സർവകലാശാലകളിൽ നിന്ന് പ്രത്യേക പരിശീലനം നേടിയിട്ടുള്ളവരുമാണ്. കൗൺസിലർമാരിൽ മിക്കവരും വിദേശ പഠനം പൂർത്തിയാക്കിയിട്ടുള്ളവരും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുള്ളവരുമാണ്. പെരിന്തൽമണ്ണ, കൊച്ചി, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, കാഞ്ഞങ്ങാട്, മംഗലാപുരം, യുകെ, എന്നിവിടങ്ങളിൽ എഡ്റൂട്ട്സിന്റെ ഓഫീസുകൾ പ്രവർത്തിക്കുന്നു.

For Free Registration: Click Here

Content Summary: Edroots Edu Expo- Higher Studies In UK

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS