ADVERTISEMENT

പ്ലാസ്‌റ്റിക്‌സ് പഠനരംഗത്ത് ഇന്ത്യയിലെ മുൻനിരസ്‌ഥാപനമാണ് കേന്ദ്ര കെമിക്കൽ–രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈ ആസ്‌ഥാനമായി കൊച്ചി, മധുര, മൈസൂരു, ഹൈദരാബാദ് ഉൾപ്പെടെ രാജ്യത്തെ 28 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സിപെറ്റ് (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് & ടെക്നോളജി). cipet.gov.in & eadmission.cipet.gov.in സിപെറ്റിന്റെ ഏതാനും കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ജൂൺ 5 വരെ അപേക്ഷിക്കാം. അപേക്ഷാഫീ 500 രൂപ; പട്ടികവിഭാഗം 250 രൂപ. കംപ്യൂട്ടർ ഉപയോഗിച്ചുള്ള ജോയിന്റ് എൻട്രൻസ് പരീക്ഷ ജൂൺ 19ന് കേരളത്തിലുൾപ്പെടെ നടത്തും. പരീക്ഷാകേന്ദ്രങ്ങൾ പിന്നീടറിയിക്കും.

 

പ്രോഗ്രാമുകൾ

1) ഡിപ്ലോമ: പ്ലാസ്‌റ്റിക്‌സ് ടെക്‌നോളജി / പ്ലാസ്‌റ്റിക്‌സ് മോൾഡ് ടെക്‌നോളജി - 3 വർഷം, എസ്എസ്എൽസിക്കാർക്ക്. സെമസ്റ്റർ ഫീ 16,700 രൂപ.

 

2) പോസ്‌റ്റ് ഡിപ്ലോമ ഇൻ പ്ലാസ്‌റ്റിക്‌സ് മോൾഡ് ഡിസൈൻ (കാഡ്–കാം) : ഒന്നര വർഷം. പ്രവേശനത്തിന് മെക്കാനിക്കൽ, പ്ലാസ്റ്റിക്സ്, പോളിമർ, ടൂൾ, ടൂൾ & ഡൈ–മേക്കിങ്, പ്രൊഡക്‌ഷൻ, മെക്കട്രോണിക്സ്, ഓട്ടോ, െപട്രോകെമിക്കൽസ്, ഇൻഡസ്ട്രിയൽ, ഇൻസ്ട്രുമെന്റേഷൻ ഇവയൊന്നിലെ ത്രിവത്സര ഡിപ്ലോമ അഥവാ സിപെറ്റിലെ ഡിപിഎംടി / ഡിപിടി വേണം. സെമസ്റ്റർ ഫീ 20,000 രൂപ.

 

3) പിജി ഡിപ്ലോമ : പ്ലാസ്‌റ്റിക്‌സ് പ്രോസസിങ് & ടെസ്‌റ്റിങ് – 2 വർഷം. സയൻസ് ബിരുദമുള്ളവർക്ക്. സെമസ്റ്റർ ഫീ 20,000 രൂപ. യോഗ്യതാപരീക്ഷയുടെ ഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. അപേക്ഷാരീതി, എൻട്രൻസ് പരീക്ഷയുടെ ഘടന, ഓരോ സ്ഥാപനത്തിലെയും കോഴ്സ്‌ വിവരങ്ങൾ മുതലായവയ്ക്കു സൈറ്റ് നോക്കാം. കൊച്ചി കേന്ദ്രം : ഡിപ്ലോമ: പ്ലാസ്‌റ്റിക്‌സ് ടെക്‌നോളജി / പ്ലാസ്‌റ്റിക്‌സ് മോൾഡ് ടെക്‌നോളജി എന്നീ 2 പ്രോഗ്രാമുകളുണ്ട്. CIPET, Edayar Road, Near Premier Junction, Kalamassery - 683501; ഫോൺ: 8129497182, kochi@cipet.gov.in.

 

Content Summary : Apply Now For CIPET Plastic Engineering Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com