പിഎസ്‍സി പരീക്ഷയിൽ ആവർത്തിച്ച് വരുന്ന ചോദ്യങ്ങൾ ഇവ; മനസ്സിരുത്തി പഠിക്കാം, മികച്ച മാർക്ക് നേടാം

HIGHLIGHTS
  • വിവിധ കമ്മിഷനുകളെക്കുറിച്ച് അറിഞ്ഞിരിക്കണം.
psc-tips
Representative Image. Photo Credit: AshTproductions/Shutterstock
SHARE

വിവിധ കമ്മിഷനുകൾ സംബന്ധിച്ച വിവരങ്ങൾ പിഎസ്‍സി പരീക്ഷകളിൽ എപ്പോഴും ആവർത്തിച്ചു വരാറുള്ള ചോദ്യങ്ങളാണ്. മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ, വിവരാവകാശ കമ്മിഷൻ തുടങ്ങി ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള കമ്മിഷനുകളെ കുറിച്ചു പഠിച്ചുവയ്ക്കണം. രണ്ടോ മൂന്നോ ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് തീർച്ചയായും ഉണ്ടാകാറുണ്ട്. 

കമ്മിഷനുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ, കമ്മിഷനുകൾ പ്രവർത്തനം ആരംഭിച്ച തീയതികൾ, അംഗങ്ങളുടെ എണ്ണം, ആദ്യത്തെയും ഇപ്പോഴത്തെയും അധ്യക്ഷർ, കമ്മിഷൻ കാലാവധി, ഇവയുടെ നിയമന അംഗീകാരം തുടങ്ങിയ വിവരങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

ഇന്ത്യയിലെ വിവിധ കമ്മിഷനുകളും അവയുമായ ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുന്ന ചില ചോദ്യങ്ങൾ നോക്കാം:

∙ വിവരാവകാശ നിയമം പാസാക്കിയത് എന്ന്?

2005, ജൂൺ 15

∙ വിവരാവകാശ നിയമം നിലവിൽ വന്നതെന്ന്?

2005 ഒക്ടോബർ 12

∙ വിവരാവകാശ നിയമം ഭേദഗതി ചെയ്ത വർഷം

2019

∙ ഇപ്പോഴത്തെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണർ

യശ്വർധൻ കുമാർ സിൻഹ (11th)

∙ കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ

വിശ്വാസ് മേത്ത

∙ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്

ഒക്ടോബർ 12, 1993

ആസ്ഥാനം - മാനവ് അധികാർ ഭവൻ (ഡൽഹി)

ആദ്യ ആസ്ഥാനം - സർദാർ പട്ടേൽ ഭവൻ, ന്യൂഡൽഹി

∙ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ

ജസ്റ്റിസ് അരുൺ കുമാർ മിശ്ര

മുൻ ചീഫ് ജസ്റ്റിസ് അല്ലാത്തയാൾ നിയമിതനാകുന്നത് ആദ്യം (2019 ഡിസംബറിൽ ആണ് ഇത് സംബന്ധിച്ച നിയമം ഭേദഗതി ചെയ്തത്)

∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ

ജസ്റ്റിസ് ആന്റണി ഡൊമിനിക്

∙ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ

രേഖ ശർമ

∙ കേരള വനിതാ കമ്മിഷൻ ചെയർപഴ്സൻ

പി.സതീദേവി

∙ ഇന്ത്യയുടെ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ

ഇഖ്ബാൽ സിങ് ലാൽപുര

∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ

പി.കെ.ഹനീഫ

∙ സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ

കെ.വി.മനോജ് കുമാർ

∙ സെൻട്രൽ വിജിലൻസ് കമ്മിഷണർ

സുരേഷ് എൻ.പട്ടേൽ

∙ ഇന്ത്യയുടെ പ്രഥമ ലോക്പാൽ അധ്യക്ഷൻ -

പിനാകി ചന്ദ്ര ഘോഷ്

ചെയർമാനും 8 അംഗങ്ങളും ആണ് ലോക്പാലിൽ ഉള്ളത്

ലോക്പാൽ നിയമം (2014) നിലവിൽ കൊണ്ടുവരാൻ വേണ്ടി നിരാഹാര സമരം നയിച്ചത് - അണ്ണാ ഹസാരെ

∙ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

സുശീൽ ചന്ദ്ര (24th)

∙ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ

എ.ഷാജഹാൻ

∙ ചീഫ് ഇലക്ടറൽ ഓഫിസർ

സഞ്ജയ് എം. കൗൾ

∙ യുപിഎസ്‍സി ചെയർമാൻ

ഡോ. മനോജ് സോണി

Content Summary : Kerala PSC Exam Tips By Mansoor Ali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS