5 വർഷ എംഎസ്‌സി പഠിക്കാം രണ്ട് മികച്ച സ്ഥാപനങ്ങളിലൊന്നിൽ ; പ്രവേശനം നെസ്റ്റ് വഴി

HIGHLIGHTS
  • ഓൺലൈൻ അപേക്ഷ മേയ് 18 വരെ.
  • അപേക്ഷാഫീ 1200 രൂപ.
msc-programme
Representative Image. Photo Credit: mentatdgt/ Shutterstock.com
SHARE

രണ്ടു ശ്രേഷ്‌ഠസ്‌ഥാപനങ്ങളിലെ 5 വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാമുകളിലേക്കു വഴിതുറക്കുന്ന ഒറ്റപ്പരീക്ഷയാണ് നെസ്‌റ്റ് (National Entrance Screening Test). ബയോളജി, കെമിസ്ട്രി, മാത്‌സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലാണു പഠനം.

സ്ഥാപനങ്ങൾ: (1) ഭുവനേശ്വറിലെ നൈസർ (www.niser.ac.in), 200 സീറ്റ്. (2) മുംബൈയിലെ യുഎം – ഡിഎഇ സിഇബിഎസ് (University of Mumbai – Department of Atomic Energy Centre of Excellence in Basic Sciences; www.cbs.ac.in). 57 സീറ്റ്.

ഓൺലൈൻ ടെസ്റ്റ് ജൂൺ 18നു കേരളത്തിലെ 14 കേന്ദ്രങ്ങളിലടക്കം 116 സ്ഥലങ്ങളിൽ നടത്തും. രാവിലെ 9 മുതൽ 12.30 വരെയും, 2.30 മുതൽ 6 വരെയും ആയി രണ്ടു സെഷനുകൾ. ഒരു സെഷനിലെഴുതാം. മൾട്ടിപ്പിൾ ചോയ്സ് ശൈലിയിൽ 50 മാർക്ക് വീതമുള്ള 4 ഭാഗങ്ങൾ (ബയോളജി, കെമിസ്ട്രി, മാത്‌‌സ്, ഫിസിക്സ്). നാലു ഭാഗങ്ങളുമെഴുതാമെങ്കിലും കൂട്ടത്തിൽ മെച്ചമായ മൂന്നിന്റെ മാർക്കുകൾ കൂട്ടിയാകും റാങ്കിങ്. ഇരുസ്ഥാപനങ്ങൾക്കും െവവ്വേറെ റാങ്ക്‌ലിസ്റ്റ്. ചില ചോദ്യങ്ങൾക്ക് നെഗറ്റീവ് മാർക്ക് രീതിയുണ്ട്. സിലബസും 2007 മുതലുള്ള ചോദ്യങ്ങളും സൈറ്റിലുണ്ട്.

സയൻസ് ഐച്ഛികമായി 12ൽ മൊത്തം 60% മാർക്ക് നേടണം. 2020, 2021 വർഷങ്ങളിൽ ജയിച്ചവരെയും 2022ൽ 12 ജയിക്കുന്നവരെയുമാകും പരിഗണിക്കുക. ജനനം 2002 ഓഗസ്‌റ്റ് ഒന്നിനു മുൻപാകരുത്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചു വർഷം ഇളവ്. ഇവർക്കു വേണ്ടത് 55% മാർക്ക്. 60,000 രൂപ വാർഷിക സ്കോളർഷിപ്പും സമ്മർ ഇന്റേൺഷിപ്പിനു വാർഷിക ഗ്രാന്റായി 20,000 രൂപയും ലഭിക്കും.

ഓൺലൈൻ അപേക്ഷ മേയ് 18 വരെ. അപേക്ഷാഫീ 1200 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാരും എല്ലാ വിഭാഗങ്ങളിലെയും പെൺകുട്ടികളും 600 രൂപ അടച്ചാൽ മതി. www.nestexam.in. ഇമെയിൽ: nest@cbs.ac.in

Content Summary : Take NEST on June 14 to enroll for five-year MSc programme

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS