ADVERTISEMENT

ആദ്യമായി നാട്ടിൽ നിന്ന് മാറി പ്രവാസ ജീവിതം തുടങ്ങിയ കാലത്ത് തട്ടിപ്പ് സംഘത്തിന് ഇരയായതിനെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയാണ് ഷിജിത്ത്. കാണുന്ന എല്ലാവരെയും വിശ്വസിക്കരുതെന്നും തട്ടിപ്പുകാർ എവിടെയും ഏതുസമയത്തും ഏതുവേഷത്തിലും എത്താമെന്ന മുന്നറിയിപ്പോടെ തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു ചതിയുടെ കഥ ഷിജിത്ത് പങ്കുവയ്ക്കുന്നതിങ്ങനെ... 

പ്രവാസ ജീവിതത്തിലേക്ക് കാലു കുത്തിയ സമയം. ദൂരസ്ഥലങ്ങളിലൊന്നും പോയിട്ടില്ല. അതുകൊണ്ട് ആരെയും കുറിച്ച് ഒരു ധാരണയുമില്ല. ജോലിക്ക് പോയിത്തുടങ്ങി. രാവിലെ പോകുന്നു വൈകുനേരം ഡ്യൂട്ടി കഴിഞ്ഞ് വരുന്നു. കമ്പനിയിൽ നിന്ന് കുറച്ച് ദൂരെ ആയിരുന്നു റൂം. ഒരു ദിവസം പതിവു പോലെ ഡ്യൂട്ടി കഴിഞ്ഞ് നടന്നുവരികയായിരുന്നു. ഒരു ഒഴിഞ്ഞ സ്ഥലത്ത് കാർ നിർത്തിയിട്ടിരിക്കുന്നു. എന്നെ കണ്ടതും അവർ കാറിന്റെ വിൻഡോ താഴ്ത്തി. കാറിലേക്ക് നോക്കിയപ്പോൾ  ഡ്രൈവർ സീറ്റിൽ ഒരാൾ, അപ്പുറത്ത് ഒരു സ്ത്രീ ഒരു ചെറിയ കുട്ടിയെ മടിയിൽ ഇരുത്തിയിട്ടുണ്ട്. കണ്ടിട്ട് ഏതു ദേശക്കാരാണെന്ന് മനസ്സിലായില്ല.അവർ ഇംഗ്ലീഷിലാണ്  സംസാരിച്ചത്.

വണ്ടിയിൽ പെട്രോൾ തീർന്നെന്നും കുറേ ദൂരം പോകാനുണ്ടെന്നും കൈയിൽ പണമില്ലെന്നും  സഹായിക്കാമോയെന്നും ചോദിച്ചു. എനിക്ക് എന്തോ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഇല്ലെന്ന് പറയാൻ പറ്റിയില്ല. ഞാൻ പഴ്സ് തുറന്നു നോക്കിയപ്പോൾ പണമൊന്നും ഉണ്ടായിരുന്നില്ല. അപ്പോഴാണ് എടിഎമ്മിൽ കുറച്ചു പൈസയുണ്ടല്ലോയെന്നോർത്തത്.

കാർ കിടക്കുന്ന സ്ഥലത്തു നിന്ന് കുറച്ചു ദൂരമേയുള്ളൂ ബാങ്കിലേക്ക്. ഞാൻ  വേഗം പോയി ബാങ്കിൽ നിന്നും പണം എടുത്തു അവർക്ക് കൊടുത്തു. അവിടെ എത്തിയിട്ടു നിങ്ങൾക്ക് അയച്ചു തരാമെന്നൊക്കെ പറഞ്ഞ് നന്ദി പറഞ്ഞു. പണം  അയച്ചു തരേണ്ടെന്നു പറഞ്ഞ് അവരെ സഹായിക്കാൻ പറ്റിയ സന്തോഷത്തിൽ ഞാൻ റൂമിൽ പോയി. ഈ കാര്യം എല്ലാവരോടും പറയണമെന്ന് എനിക്ക് തോന്നി. ഞാൻ പറഞ്ഞപ്പോഴാണ് എനിക്ക് പറ്റിയ മണ്ടത്തരം മനസിലായത്. ഇത് പണത്തിനു വേണ്ടിയുള്ള തട്ടിപ്പാണെന്നും ഇവിടെ ഒരുപാട് പേർക്ക് ഇങ്ങനെ പറ്റിയിട്ടുണ്ടെന്നും അറിഞ്ഞതു. അപ്പോൾ ആലോചിച്ചത് സ്ത്രീകളെയും കുട്ടികളെയും കൊണ്ടൊക്കെ തട്ടിപ്പ് ചെയ്യാൻ വരുന്ന അവസ്ഥയെ കുറിച്ചാണ്. 

career-channel-work-experience-series-shijith-p-memoir-author-image
പി. ഷിജിത്ത്

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Guru Work Experience Series - Shijith P Memo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com