ഫയർമാൻ ആകാൻ കൊതിച്ച കുട്ടി; പലവഴി കറങ്ങി കടലിനക്കരെ സ്വപ്നത്തിലേക്ക്

HIGHLIGHTS
  • ജോലിസ്ഥലത്തെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാം
  • അനുഭവക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക
career-channel-work-experience-series-anuraj-somarajan-memoir-representative-image
Photo Credit : Gorodenkoff / Shutterstock.com
SHARE

കുട്ടിക്കാലത്തെ നിഷ്കളങ്കമായ ചില ആഗ്രഹങ്ങൾ മുതിരുമ്പോൾ സഫലമായാൽ അതിൽനിന്നു കിട്ടുന്ന സന്തോഷം വളരെ വലുതാണ്. കുട്ടിക്കാലത്ത് ഫയർമാൻ ആകണമെന്ന് അതിയായി ആഗ്രഹിച്ച കുട്ടി പ്രവാസ ലോകത്ത് സുരക്ഷാമേഖലയിൽ നല്ലൊരു ജോലി കണ്ടെത്തിയതിന്റെ സന്തോഷമാണ് ദുബായിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫിസർ ആയി ജോലി ചെയ്യുന്ന അനു തമ്പി പങ്കുവയ്ക്കുന്നത്. ആത്മാർഥമായ ആഗ്രഹവും അതു സഫലമാകാനായി കഠിനപരിശ്രമം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കിൽ ഏത് ആഗ്രഹവും സാധ്യമാകുമെന്നും അനു തമ്പി പറയുന്നു

ഇഷ്ടം തോന്നുന്ന കാര്യം സ്വന്തമാക്കാൻ ജീവിതത്തിൽ ഏതറ്റം വരെ പോകാനും മലയാളിക്ക് മടിയില്ല. പലരും കുട്ടിക്കാലം മുതൽ ചില കാര്യങ്ങൾ മനസ്സിൽ കൂടു കൂട്ടി നടക്കാറുണ്ട്. എന്റെ മനസ്സിലും ഒരു ചെറിയ ആഗ്രഹം ഉണ്ടായിരുന്നു. വലുതാകുമ്പോൾ എല്ലാവരെയും രക്ഷിക്കുന്ന ഫയർമാൻ ആകണം എന്നായിരുന്നു അത്. തീ പടരുന്നിടത്തെല്ലാം ഓടിയെത്തി തീ അണച്ച് അവരെ രക്ഷിക്കുന്ന ഒരു രക്ഷകന്റെ റോൾ. അങ്ങനെ പ്ലസ്‌  ടു പഠനം പൂർത്തിയായ ശേഷം മനസ്സിലുള്ള ആഗ്രഹം വീട്ടിൽ അവതരിപ്പിച്ചു. വീട്ടിലെ സാഹചര്യം വളരെ നല്ലതായതുകൊണ്ട് അച്ഛൻ പറഞ്ഞു പോകണ്ട എന്ന്. അങ്ങനെ കുറച്ചു ദിവസത്തെ സത്യഗ്രഹവും അടിയും പിടിയും കണ്ട് പൊറുതിമുട്ടി ഒടുവിൽ പിതാശ്രീ അനുമതി നൽകി.

അങ്ങനെ വളരെ വിജയകരമായി ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കി. കുറച്ചു നാൾ ബെംഗളൂരുവിൽ, ഗുജറാത്തിൽ ഒക്കെപ്പോയി ജോലി ചെയ്ത് കറങ്ങി വന്നു. എന്നെ സംബന്ധിച്ചിടത്തോളം ഹിന്ദി എന്ന ഭാഷ മലയാളികൾ സ്കൂളിൽ പരീക്ഷ  പാസ്സാകാൻ വേണ്ടി മാത്രം പഠിക്കുന്ന ഒന്നാണ്. അങ്ങനെ ഹിന്ദി കുറച്ചൊക്കെ പഠിച്ചു; ഭീഷ്മ എന്ന സിനിമയിൽ മമ്മൂട്ടി ജാവോ ജാവോ എന്ന് മുംബൈക്കാരോട് പറയുന്നതുപോലെ.

അങ്ങനെ ഒരു സുപ്രഭാതത്തിൽ ഒരു കോൾ  വന്നു. നമ്മുടെ സ്വന്തം അളിയൻ. നിന്റെ കളിയൊക്കെ നിർത്തിക്കോ. അടുത്ത ആഴ്ച നീ ഇങ്ങോട്ട് വരണം, ഇങ്ങു ദുബായിൽ നിന്റെ വീസ റെഡിയാണെന്ന്. പെട്ടെന്ന് ആ വാർത്ത കേട്ടപ്പോൾ തലയിലെ കിളികൾ ഒക്കെ പറന്നു. കുറേനേരം അങ്ങനെ നിന്നു പോയി. എല്ലാം വളരെപ്പെട്ടെന്നായിരുന്നു. ഒരാഴ്ച കൊണ്ട് ദുബായ് എന്ന മായാലോകത്ത് എത്തിച്ചേർന്നു. നമ്മൾ സ്വപ്നം കണ്ട ഒന്നല്ല എനിക്ക്  അവിടെ കിട്ടിയത്. പക്ഷേ കിട്ടിയ ജോലി വളരെ നന്നായി ചെയ്തു. ആഗ്രഹിച്ച ജോലി കിട്ടാൻ കഠിനമായി ശ്രമിച്ചു. പല വഴികളും ശ്രമിച്ചു. എല്ലാം പരാജയം മാത്രം ആയിരുന്നു. എങ്കിലും പ്രതീക്ഷ  കൈവിട്ടിരുന്നില്ല. ശ്രമം തുടർന്നുകൊണ്ടേയിരുന്നു. 

അങ്ങനെ ഒരു ഉച്ചസമയത്ത് ഒരു കോൾ വന്നു. ആ കോൾ ആണ് എന്റെ ജീവിതം മാറ്റിമറിച്ചത്. അങ്ങനെ ദുബായ് മാത്രം കണ്ട ഞാൻ അബുദാബിയിൽ ഇന്റർവ്യൂവിനു വന്നു. അവിടുത്തെ ക്യൂ കണ്ടിട്ട് ആകെ പേടിച്ചു പോയി. എനിക്ക് ഒരു സൈറ്റ് എക്സ്പീരിയൻസ് പോലും ഉണ്ടായിരുന്നില്ല എങ്കിലും എന്റെ അടങ്ങാത്ത ആഗ്രഹം എന്നെ അവിടെ പിടിച്ചു നിർത്തി. കുറേക്കഴിഞ്ഞ് എന്റെ ഊഴം വന്നു. ഞാൻ പോലും അറിയാതെ ആ ഇന്റർവ്യൂ പാസ്സായി. അങ്ങനെ ഒരു സേഫ്റ്റി ഓഫിസർ ആയി ജോയിൻ ചെയ്തു. പിന്നെ കാര്യങ്ങൾ വളരെ വേഗത്തിൽ ആയിരുന്നു. ഒരു വിധപ്പെട്ട കാര്യങ്ങൾ എല്ലാം പഠിച്ചെടുക്കാൻ കഴിഞ്ഞു. അങ്ങനെ പല കമ്പനികൾ മാറിക്കയറി ഇപ്പോൾ ദുബായിലെ ഫെസിലിറ്റി മാനേജ്‌മന്റ് കമ്പനിയിൽ സേഫ്റ്റി ഓഫിസർ ആയി ജോലി തുടരുന്നു. നമ്മുടെ ആഗ്രഹം, അതാണ് നമ്മുടെ എനർജി. അത് നമ്മുടെ ഉള്ളിൽ ഉണ്ട് എങ്കിൽ തീർച്ചയായും അത് നേടിയിരിക്കും.

career-channel-work-experience-series-anuraj-somarajan-memoir
അനു തമ്പി

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Guru Work Experience Series - Anuraj Somarajan Memoir

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS