ADVERTISEMENT

ന്യൂഡൽഹി ∙ പുതുതായി നടപ്പാക്കുന്ന 4 വർഷ ബിരുദ പ്രോഗ്രാമിലെ ഇന്റേൺഷിപ് സംബന്ധിച്ച കരടു മാർഗരേഖ യുജിസി പുറത്തിറക്കി. തൊഴിൽക്ഷമത വർധിപ്പിക്കുക, ഗവേ‌‌ഷണാഭിരുചി വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ രണ്ടുതരത്തിലുള്ള ഇന്റേൺഷിപ്പുകൾ പൂർത്തിയാക്കണം.

 

ആദ്യ 2 വർഷവും അവസാന പത്താഴ്ച ഇന്റേൺഷിപ് ആയിരിക്കും. 2 വർഷവും തൊഴിൽക്ഷമതയ്ക്കായിരിക്കും ഊന്നൽ. മൾട്ടിപ്പിൾ എക്സിറ്റ് ഓപ്ഷനുള്ളതിനാൽ 3 വർഷത്തിനു ശേഷം പഠനം അവസാനിപ്പിക്കുന്ന വിദ്യാർഥികൾക്ക് ഇന്റേൺഷിപ് ഇതു മതിയാകും. നാലാം വർഷവും പഠനം തുടരുന്നവർ ഏഴാം സെമസ്റ്ററിൽ ഗവേഷണാഭിരുചി വികസിപ്പിക്കാൻ ല‌‌ക്ഷ്യമിട്ടുള്ള ഇന്റേ‍ൺഷിപ് പൂർത്തിയാക്കണം. 

 

7, 8 സെമസ്റ്ററുകളിൽ ഇതിന്റെ അടിസ്ഥാനത്തിലുള്ള ഗവേഷണ പ്രബന്ധം തയാറാക്കണം. 4 വർഷത്തിനിടെ 450 മണിക്കൂർ ഇന്റേൺഷിപ്പിനായി മാറ്റിവയ്ക്കണം. 160 ക്രെഡിറ്റിൽ 20 ക്രെഡിറ്റ് ഇതിനാണ്. ദേശീയ പ്രാധാന്യമുള്ള ഗവേഷണ സ്ഥാപനങ്ങളിലുൾപ്പെടെ ഇ‌ന്റേൺഷിപ്പിന് സൗക‌ര്യമൊരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

 

Content Summary : UGC to release draft guidelines on research internship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com