സിയുഇടി എഴുതാനുള്ള ഒരുക്കത്തിലാണോ?; രാജ്യത്തെ മികച്ച സർവകലാശാലകളെ പരിചയപ്പെടാം

HIGHLIGHTS
  • നീറ്റ്, കീം പരീക്ഷകൾക്കു തയാറെടുക്കുന്നവർ സിയുഇടിക്കു കൂടി അപേക്ഷ നൽകണം
  • പ്രധാന സർവകലാശാലകളെ പരിചയപ്പെടാം
cuet-guide
Representative Image. Photo Credit : Aruta Images/shutterstock
SHARE

ദേശീയ സർവകലാശാലകളിലേക്കും മറ്റു മികച്ച സർവകലാശാലകളിലേക്കും ബിരുദ പ്രവേശനത്തിനുള്ള പൊതു പ്രവേശനപരീക്ഷ (സിയുഇടി) നടക്കാനിരിക്കുകയാണ്. നീറ്റ്, കീം പരീക്ഷകൾക്കു തയാറെടുക്കുന്നവർ സിയുഇടിക്കു കൂടി അപേക്ഷ നൽകണം. 

എൻജിനീയറിങ് പ്രോഗ്രാമുകളിൽ ജെഇഇ മെയിൻ വഴിയാണ് പ്രവേശനം. എന്നാൽ സിയുഇടി വഴി ബിടെക്കിനു പ്രവേശനം നൽകുന്ന സർവകലാശാലകളുണ്ട്. എൽഎൽബിക്കും ഫാർമസിക്കും സിയുഇടി വഴി അവസരം ലഭിക്കും.

‌അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 22ന്.

44 കേന്ദ്ര സർവകലാശാലകൾ, 12 സംസ്ഥാന സർവകലാശാലകൾ, 10 ഡീംഡ് സർവകലാശാലകൾ, 19 സ്വകാര്യ സർവകലാശാലകൾ എന്നിവിടങ്ങളിലേക്കുള്ള ബിരുദ പ്രവേശനം ലഭിക്കും. സിയുഇടി സ്കോർ ഉപയോഗിച്ച് ബിരുദ പ്രവേശനം നടത്തുന്ന ഏറ്റവും മികച്ച ചില സ്ഥാപനങ്ങളെയും അവിടെ സിയുഇടി വഴി പ്രവേശനം ലഭിക്കുന്ന കോഴ്സുകളെയും കുറിച്ച് അറിയാം.

കേന്ദ്ര സർവകലാശാലകൾ

1). ജെഎൻയു, ഡൽഹി

ബിരുദ തലത്തിൽ ഭാഷ, ആയുർവേദ ബയോളജിയും മാത്രമേ പഠിക്കാൻ കഴിയൂ. പേർഷ്യൻ, പഷ്തോ (അഫ്ഗാനിസ്ഥാൻ), അറബിക്, ജാപ്പനീസ്, കൊറിയൻ, ഫ്രഞ്ച്, ചൈനീസ്, ജർമൻ, റഷ്യൻ, സ്പാനിഷ് എന്നിവ ചുരുങ്ങിയ ചെലവിൽ പഠിക്കാം.

2) . ജാമിയ മില്ലിയ 

ഹിന്ദി, സംസ്കൃതം, ഫ്രഞ്ച്, സ്പാനിഷ് & ലാറ്റിൻ അമേരിക്കൻ സ്റ്റഡീസ്, ടർക്കിഷ് ലാംഗ്വേജ് & ലിറ്ററേച്ചർ, ഇക്കണോമിക്സ് ഹിസ്റ്ററി (ബിഎ ഓണേഴ്സ്). ബിഎസ്‍സി ബയോടെക്നോളജി, ബി.വോക് സോളർ എനർജി, ഫിസിക്സ് (ഓണേഴ്സ്).

3). ബനാറസ് ഹിന്ദു 

എ, ബിഎസ്‍സി, ബികോം, വിവിധ കലാ വിഷയങ്ങൾ, എൽഎൽബി, കേറ്ററിങ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ബാങ്കിങ്, റീട്ടെയ്ൽ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം, ഫാഷൻ ഡിസൈനിങ്, മെഡിക്കൽ ലാബ് ടെക്നോളജി, ഇൻഷുറൻസ് , ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ , ഓഫിസ് മാനേജ്മെന്റ് മേഖലകളിൽ കോഴ്സുകളുണ്ട്. ബിടെക് ഡയറി ടെക്നോളജി, ബിടെക് ഫുഡ് ടെക്നോളജി എന്നിവ ഏറെ പ്രാധാന്യമുള്ളവയാണ്.

4). ഡൽഹി സർവകലാശാല

വിവിധ ബിഎ, ബിഎസ്‍സി, ബികോം, ബിവോക് പ്രോഗ്രാമുകൾക്കു പുറമേ ജേണലിസം, മാനേജ്മെന്റ് സ്റ്റഡീസ്, ഫിനാൻഷ്യൽ ഇൻവെസ്റ്റ്മെന്റ് അനാലിസിസ്, മൾട്ടിമീഡിയ ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഇന്ത്യൻ –വിദേശ ഭാഷകൾ, അപ്ലൈഡ് സൈക്കോളജി, സോഷ്യൽ വർക്ക്, ഫുഡ് ടെക്നോളജി, ഹോം സയൻസ്, ബിഎസ്‍ഡബ്ള്യു എന്നിവ. 

5). ഹൈദരാബാദ് സർവകലാശാല

കണക്ക്, ഫിസിക്സ്, കെമിക്കൽ സയൻസസ്, ബയോളജി, അപ്ലൈഡ് ജിയോളജി, ഹെൽത്ത് സൈക്കോളജി, ഹിന്ദി, ലാംഗ്വേജ് സയൻസ്, ഉറുദു, ഇക്കണോമിക്സ് , ഹിസ്റ്ററി , പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ആന്ത്രപ്പോളജി.

6) പോണ്ടിച്ചേരി സർവകലാശാല

ദക്ഷിണേന്ത്യയിലെ മികച്ച സർവകലാശാല. ഇന്റഗ്രേറ്റഡ് കോഴ്സുകൾക്കു ശ്രദ്ധേയം. ഇന്റഗ്രേറ്റഡ് എംഎ, എംഎസ്‍സിയിൽ വിവിധ പ്രോഗ്രാമുകൾ ഉണ്ട്.

ഡീംഡ് സർവകലാശാലകൾ

1).ഗാന്ധിഗ്രാം റൂറൽ 

ഇൻസ്റ്റിറ്റ്യൂട്ട്, തമിഴ്നാട്

അൻപതോളം കോഴ്സുകൾ പഠിക്കാം.  ബിഎസ്‍സി, ബിഎഡ്, ബിബിഎ, ബികോം, ബിഎസ്‍സി മൈക്രോബയോളജി.

2) ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്

രാജ്യാന്തര തലത്തിൽ തന്നെ പ്രശസ്തമായ സ്ഥാപനം. ബാച്‍ലർ ഓഫ് സോഷ്യൽ വർക്ക്, ബിഎ സോഷ്യൽ സയൻസസ്, ബിഎസ് അനലറ്റിക്സ് ആൻഡ് സസ്റ്റെയ്നബിൾ ഡവലപ്മെന്റ്.

(വിവരങ്ങൾക്കു കടപ്പാട്: പി.രാജീവൻ, മാനേജർ, പേരാമ്പ്ര കരിയർ ഡവലപ്മെന്റ് സെന്റർ)

Content Summary : CUET Guide Part One

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA