സിനിമ തർക്കം, മേലധികാരിക്കു ഭക്ഷണം നൽകാൻ മറന്നു; രക്ഷയായത് മലയാളം

HIGHLIGHTS
  • ജോലിസ്ഥലത്തെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാം
  • അനുഭവക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക
career-channel-work-experience-series-sabu-majeed-memoir-representative-image
Photo Credit : Fran Rosado Aguilar / Shutterstock.com
SHARE

പ്രവാസകാലത്ത് സ്വന്തം നാടിന്റെ മൂല്യവും മഹത്വവും മനസ്സിലാക്കിയ അനുഭവം പങ്കുവയ്ക്കുകയാണ് ഷാർജയിൽ ജോലിചെയ്യുന്ന സാബു. ഒഴിവുസമയത്ത് സുഹൃത്തുക്കളുമായുണ്ടായ തർക്കത്തെത്തുടർന്ന് മേലധികാരിക്ക് ഭക്ഷണം നൽകാൻ മറന്നതിനാൽ നടപടി ഭയന്ന് മേലധികാരിയുടെ മുറിയിലെത്തിയപ്പോഴുണ്ടായ അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചു സാബു മജീദ് പറയുന്നു.

ഏതാണ്ട് പതിനഞ്ചു വർഷം മുമ്പ് കുവൈത്തിലെ  വലിയ ഒരു റിഫൈനറിയിൽ ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് ഓഫിസിൽ ജോലി ചെയ്യുന്ന സമയം. അവിടുത്തെ ജോലിക്കാരെല്ലാം കുവൈത്ത് പൗരന്മാരായിരുന്നു. ഞങ്ങൾ കുറച്ചു പേർ കാറ്ററിങ്  കമ്പനി സ്റ്റോർ ജീവനക്കാരായി അവിടെയുണ്ട്. അവർക്ക് വേണ്ടുന്ന സ്നാക്സ്, ഡ്രിങ്ക്സ് ഇവ അറേഞ്ച് ചെയ്യുകയായിരുന്നു ഞങ്ങളുടെ ജോലി. വളരെ കുറച്ച് ജോലിയേ ഞങ്ങൾക്കുള്ളൂ. അതുകൊണ്ട് മിക്ക സമയത്തും നാട്ടിലെ രാഷ്ട്രീയം, സിനിമ, ക്രിക്കറ്റ് ഇവയെക്കുറിച്ചൊക്കെ ചർച്ച ചെയ്യും. ചുറ്റുമുള്ള കാബിനുകളിൽ അറബികളാണ് ഇരിക്കുന്നത്. അവർ വളരെ ഫ്രണ്ട്‌ലി  ആയതുകൊണ്ട് ഞങ്ങൾ ഉറക്കെ സംസാരിക്കുകയും തർക്കിക്കുകയും ചെയ്യാറുണ്ടായിരുന്നു. തർക്കം മൂക്കുമ്പോൾ ചീത്തവിളിയിലാണ് അവസാനിക്കുന്നത്.

ഒരു ദിവസം ഓഫിസ് സെക്രട്ടറി വന്നു പറഞ്ഞു:‘‘ഒരു കുവൈത്തി വനിത ഇന്ന് ചാർജ് എടുക്കുന്നു. അവർ ഇവിടുത്തെ ലീഡ് എൻജിനീയർ അണ്. അതുകൊണ്ട് സൂക്ഷിച്ച് സംസാരിക്കണം. ചിലപ്പോൾ അവർക്ക് ഇഷ്ടപ്പെടില്ല.’’ പറഞ്ഞതു പോലെ അവർ ചാർജെടുത്തു. ഞങ്ങൾ വളരെ ഭയപ്പാടോടെ അവരെ വീക്ഷിച്ചു. ഫുഡ് കൊടുക്കുമ്പോൾ അവർ അറബിയിൽ എന്തെങ്കിലും ചോദിക്കും. ഞങ്ങൾ അറിയാവുന്ന അറബിയിൽ മറുപടി പറയും. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞ് ഞങ്ങൾ വീണ്ടും ഉച്ചത്തിൽ സംസാരം  തുടങ്ങി. ഇപ്പോൾ സിനിമയാണ് വിഷയം. ഒരാൾ മമ്മൂട്ടി ഫാൻ, മറ്റേയാൾ മോഹൻ ലാൽ ഫാൻ. തർക്കം മൂത്ത് ഉച്ചയ്ക്ക് കൊടുക്കാനുള്ള ഫുഡ്  വൈകി. പുതുതായി വന്ന ലീഡ് എൻജിനീയർ വിളിക്കുന്നു, അവരുടെ ഓഫിസിൽ ഫുഡ് കൊണ്ട് ചെല്ലാൻ സെക്രട്ടറിയുടെ കോൾ. രണ്ടുപേരെയും വിളിക്കുന്നു. ആകെ ടെൻഷനായി. ഒന്നുകിൽ ഷൗട്ടിങ് അല്ലെങ്കിൽ ട്രാൻസ്ഫർ. രണ്ടിലൊന്ന് ഉറച്ച് ഞങ്ങൾ രണ്ടു പേരും പോയി. 

അവർ അറബിയിൽ എന്തോ പറഞ്ഞു. ഞങ്ങൾ  ആകെ  അന്ധാളിച്ചു പോയി. അവർ പറയുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല. പറയുന്നതിൽ മമ്മൂട്ടി, മോഹൻ ലാൽ എന്ന വാക്കുകളുണ്ട്. അവർ പറയുന്നതെന്താണെന്ന് ഞങ്ങൾക്ക് മനസ്സിലായില്ലെന്ന് അവർക്ക് മനസ്സിലായി. ഞങ്ങളുടെ നിൽപ് കണ്ട് അവർ  പൊട്ടിച്ചിരിച്ചു. ഞങ്ങൾക്കാകെ കൺഫ്യൂഷൻ  ആയി. ചിരിച്ചു കൊണ്ട് അവർ മലയാളത്തിൽ ചോദിച്ചു, മലയാളം അറിയാമോ എന്ന്. ഞങ്ങൾ ഞെട്ടി. പിന്നെ അവർ മലയാളത്തിൽ സംസാരിക്കാൻ തുടങ്ങി. അവർ ചോദിച്ചത് നിങ്ങൾക്കിഷ്ടപ്പെട്ട നടൻ മോഹൻലാൽ ആണോ മമ്മൂട്ടിയാണോ എന്നാണ്. ഞങ്ങളുടെ സംസാരം ഉച്ചത്തിൽ അവിടെ കേൾക്കാമായിരുന്നുവെന്നും.

പിന്നെ അവർ മലയാളം പഠിച്ച കഥ പറഞ്ഞു. അവരുടെ മാതാവ് കോഴിക്കോട് സ്വദേശിനിയാണ്. പിതാവ് കുവൈത്തിയും. അവർ ഇപ്പോഴും സ്കൂൾ വെക്കേഷൻ ആകുമ്പോൾ നാട്ടിൽ പോകാറുണ്ട്. മൂന്നാർ, തേക്കടി ഇവയൊക്കെയാണ് ഇഷ്ട ലൊക്കേഷൻസ്. കേരളത്തിലെ കായലുകൾ അവർക്ക് ഭയങ്കര ഇഷ്ടമാണ്. വീട്ടിൽ മലയാളമാണ് സംസാരിക്കുന്നതെന്നും അവരുടെ സഹോദരങ്ങളിൽ എല്ലാവർക്കും മലയാളമറിയാമെന്നും അവർ പറഞ്ഞു. ഇപ്പോൾ അവരുടെ ഉപ്പയും മലയാളം സംസാരിക്കും. അവർക്ക് കേരളം വളരെയിഷ്ടമാണ്. അവരുടെ സഹോദരന്മാരുടെ വെക്കേഷനു വേണ്ടിയുള്ള കാത്തിരിപ്പിലാണിപ്പോൾ. അവർ ലോകത്തിലെ എല്ലാ ടൂറിസ്റ്റ് ലൊക്കേഷൻസിലും പോയിട്ടുെണ്ടന്നും പക്ഷേ കേരളം പ്രത്യേക ഫീൽ ആണ് നൽകുന്നതെന്നും അവർ പറഞ്ഞു. ശേഷം അവർക്കിഷ്ടപ്പെട്ട സിനിമയെക്കുറിച്ച് സംസാരം തുടങ്ങി. രാഷ്ട്രീയം അവർ ശ്രദ്ധിക്കും എന്നു പറഞ്ഞു. എപ്പോൾ  അവരുടെ ഓഫിസിൽ ചെന്നാലും അവർ മലയാളത്തിൽ സംസാരിക്കാൻ ശ്രദ്ധിക്കുമായിരുന്നു. കുവൈത്തിലെ ഈ സംഭവം ഓർക്കുമ്പോഴെല്ലാം ഞാൻ ചിന്തിക്കാറുണ്ട്, നമ്മൾ മലയാളികൾ എത്രകണ്ട് കേരളത്തിന് വിലകൽപ്പിക്കുന്നുണ്ടെന്ന് 

career-channel-work-experience-series-sabu-majeed-memoir
സാബു മജീദ്

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Guru Work Experience Series - Sabu Majeed Memoir

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA