മലയാള സർവകലാശാലയിൽ പിജി: അപേക്ഷ ജൂൺ 20 വരെ

HIGHLIGHTS
  • ഓരോ പ്രോഗ്രാമിനും അഭിരുചിപ്പരീക്ഷ
  • 2 പ്രോഗ്രാമുകൾക്കു വരെ എൻട്രൻസ് എഴുതാം.
p-g-admission
Representative Image.Photo Credit : mentatdgt/ Shutterstock
SHARE

തിരൂർ ആസ്ഥാനമായ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂൺ 20 വരെ അപേക്ഷ സ്വീകരിക്കും. കേരളീയ പാരമ്പര്യവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പഠന ഗവേഷണം നടത്തുന്നതു സർവകലാശാലയുടെ ലക്ഷ്യങ്ങളിൽ പെടും.

11 ശാഖകളിൽ ദ്വിവത്സര പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളുണ്ട് : ഭാഷാശാസ്ത്രം (ലിംഗ്വിസ്റ്റിക്സ്) / മലയാള സാഹിത്യ പഠനം / സാഹിത്യരചന / സാംസ്കാരിക പൈതൃക പഠനം / ജേണലിസം & മാസ് കമ്യൂണിക്കേഷൻ / പരിസ്ഥിതി പഠനം (എംഎ/എംഎസ്‌സി) / വികസന പഠനവും തദ്ദേശ വികസനവും / ചരിത്രപഠനം / സാമൂഹികശാസ്ത്രം / ചലച്ചിത്ര പഠനം / താരതമ്യ സാഹിത്യ പഠ‌നവും വിവർത്തന പഠനവും. ഓരോന്നിനും 20 സീറ്റ്. സംവരണം പാലിക്കും.

ബാച്‌ലർ ബിരുദമുള്ളവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എംഎസ്‌സി പരിസ്ഥിതി പഠനത്തിനു മാത്രം പ്ലസ്ടുവിൽ സയൻസ് വേണം. 2022 ഏപ്രിൽ ഒന്നിന് 28 വയസ്സു കവിയരുത്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു 30 വരെയാകാം. ഓരോ പ്രോഗ്രാമിനും തനതായ അഭിരുചിപ്പരീക്ഷയുണ്ട്. 2 പ്രോഗ്രാമുകൾക്കു വരെ എൻട്രൻസ് എഴുതാം. 

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തിരൂർ കേന്ദ്രങ്ങളിൽ എൻട്രൻസ് പരീക്ഷ. ഇതിന്റെ തീയതി പിന്നീട്.

ഓരോ വിഷയത്തിനും ഒരു മണിക്കൂർ, 50 മാർക്ക് ഒബ്ജക്ടീവ് പേപ്പർ. കുറഞ്ഞത് 40% മാർക്കു നേടണം.

താരതമ്യ സാഹിത്യ പഠ‌നവും വിവർത്തന പഠനവും എന്ന കോഴ്സിനു മാത്രം വിവരണ രീതി ചോദ്യങ്ങൾ. എൻട്രൻസ് മാർക്ക് നോക്കിയാണ് റാങ്കിങ്. 

സാഹിത്യരചനാ കോഴ്സിന് അപേക്ഷിക്കുന്നവർ 5 പുറത്തിൽ കവിയാത്ത സ്വന്തം രചന അഭിരുചിപ്പരീക്ഷാവേളയിൽ സമർപ്പിക്കണം. ഇതിൽ പേരു ചേർക്കരുത്. ഓൺലൈൻ / ഓഫ്‌ലൈൻ അപേക്ഷാഫോമുകൾ വെബ് സൈറ്റിലുണ്ട്. അപേക്ഷാഫീ ഒരു പ്രോഗ്രാമിന് 450 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 225 രൂപ. ഇതു സർവകലാശാലയുടെ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, വാക്കാട്, തൃശൂർ 676502. ഫോൺ: 9447454135. info@temu.ac.in; വെബ്: www.malayalamuniversity.edu.in

മലയാള പഠനം ചെന്നൈയിൽ

മദ്രാസ് സർവകലാശാലയുടെ മലയാളം വകുപ്പിലെ എംഎ പ്രോഗ്രാമിന് ജൂൺ 16 വരെയും ഡിപ്ലോമ/ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് ജൂലൈ 16 വരെയും അപേക്ഷ സമർപ്പിക്കാം. വെബ്: www.unom.ac.in, ഫോൺ: 044– 28449516, malayalam@unom.ac.in.

Content Summary : Apply Before June 20 for PG Course at Thunchath Ezhuthachan Malayalam University

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA